HOME
DETAILS
MAL
ബേക്കറിക്കടക്കു നേരെ അക്രമം: ഒരാളെ അറസ്റ്റു ചെയ്തു
backup
September 15 2017 | 02:09 AM
അജാനൂര്‍: ബേക്കറിക്കടക്കു നേരെ അക്രമം നടത്തിയ കേസില്‍ ഒരാളെ പൊലിസ് അറസ്റ്റു ചെയ്തു. കൊളവയല്‍ ഇട്ടമ്മലിലെ അല്താഫിനെയാണ് ഹൊസ്ദുര്‍ഗ് പൊലിസ് ഇന്നലെ അറസ്റ്റു ചെയ്തത്. ഈ മാസം നാലിനു രാത്രി പന്ത്രണ്ടോടെയാണു കൊളവയലിലെ ഇഖ്ബാല്‍ സ്കൂളിനു സമീപത്തുള്ള സ്വാദ് ബേക്കറി കടയുടെ നെയിം ബോര്‍ഡ്, ഷട്ടര്‍ എന്നിവ കണ്ടാലറിയുന്ന നാലംഗ സംഘം തകര്‍ത്തത്. ബേക്കറിക്കടയിലെ സി.സി.ടി.വി കാമറകളിലൊന്നു സംഘം തകര്‍ക്കുകയും തുടര്‍ന്നു ഷട്ടര്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ കേട് വരുത്തുകയുമായിരുന്നു.
എന്നാല്‍ മറ്റൊരു സി.സി.ടി.വി.കാമറയില്‍ ഇവരുടെ ദൃശ്യം പതിഞ്ഞതിനെ തുടര്‍ന്നാണു സംഘത്തില്‍പ്പെട്ട അല്‍താഫിനെ പൊലിസ് അറസ്റ്റു ചെയ്തത്. ഇയാളെ പിന്നീട് പൊലിസ് ജാമ്യത്തില്‍ വിട്ടയച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."