മാര്‍ച്ചും ധര്‍ണയും നടത്തി
പെരുമ്പാവൂര്‍: നഗരത്തിലെ റോഡുകളുടെ ദുരവസ്ഥയ്ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ടുകൊണ്ട് അഡ്വ. എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ.യുടെ വസതിയിലേയ്ക്ക് മോട്ടോര്‍ തൊഴിലാളി യൂണിയന് സി.ഐ.ടി.യുവിന്റെ നേതൃത്ത്വത്തില്‍ മാര്‍ച്ചും ധര്‍ണയും നടത്തി.
റോഡുകള്‍ നന്നാക്കുന്ന വിഷയത്തില്‍ എം.എല്‍.എയുടെ സമീപനം നിശ്ക്രിയമാണന്ന് ആരോപിച്ചാണ് തൊഴിലാളികള്‍ സമരം ചെയ്തത്. കെ.എസ്.ആര്.ടി.സി സ്റ്റാന്റിനു പിറകില്‍ വച്ച് മാര്‍ച്ച് പൊലിസ് തടഞ്ഞു. തുടര്‍ന്ന് നടത്തിയ ധര്‍ണാ സമരം അഡ്വ. എന്‍.സി മോഹനന് ഉദ്ഘാടനം ചെയ്തു. കെ.എം.അന്‍വര്‍ അലി അദ്ധ്യക്ഷനായി.
കെ.ഇ.നൗഷാദ് സ്വാഗതം പറഞ്ഞു. സി. ഐ. ടി .യു.ഏരിയാ പ്രസിഡന്റ് ആര്.സുകുമാരന്‍, സെക്രട്ടറി പി എം.സലിം ,സി.വി. ജിന്നാ, അഷറഫ് പുളിക്ക ,പി.എസ്.സുബ്രഹ്മണ്യന്, ടി.എം.നസീര്‍, പി.എസ്.അഭിലാഷ് കെ.എ, എ.സലാം എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."