വെളിയനാട് ബ്ലോക്കുപഞ്ചായത്ത്
പ്രസിഡന്റെ് തെരഞ്ഞെടുപ്പ് ഇന്ന
്മങ്കൊമ്പ് : വെളിയനാട് ബ്ലോക്കുപഞ്ചായത്ത് പ്രസിഡന്റെ് തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. നേരത്തെ പ്രസിഡന്റായിരുന്ന യുഡിഎഫിലെ ഇവി കോമളവല്ലി അവിശ്വാസ പ്രമേയത്തെത്തുടര്‍ന്ന് രാജിവച്ച ഒഴിവിലേക്കാണ് ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.
ജില്ലാ സപ്ലൈ ഓഫീസര്‍ തെരഞ്ഞെടുപ്പില്‍ വരണാധികാരിയാകും. രാവിലെ ഒന്‍പതിന് ബ്ലോക്കു പഞ്ചായത്തിലായിരിക്കും തെരഞ്ഞെടുപ്പ് നടക്കുക. സിപിഎമ്മിന്റെ മുട്ടാര്‍ ഡിവിഷനില്‍നിന്നു മല്‍സരിച്ചു വിജയിച്ച ലൈലാ രാജു എല്‍ഡിഎഫിന്റെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകാനാണ് സാധ്യത. യുഡിഎഫില്‍ നിന്നു പുറത്തു പോയ കേരളാ കോണ്‍ഗ്രസ് (എം), ജനാധിപത്യ കേരളാ കോണ്‍ഗ്രസുകളുടെ പിന്തുണയോടെ എല്‍ഡിഎഫാണ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്.
ആകെ 13 അംഗങ്ങളുള്ള ബ്ലോക്കുപഞ്ചായത്തല് കോണ്‍ഗ്രസിന് അഞ്ച്, സി.പി.എമ്മിനു നാല്, കേരളാ കോണ്‍ഗ്രസിന് മൂന്ന,് എന്‍.സി.പിക്ക് ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. കേരളാ കോണ്‍ഗ്രസ് (എം) യുഡിഎഫിന്റെ ഭാഗമായിരുന്ന കാലത്തു നടന്ന തെരഞ്ഞെടുപ്പിനെത്തുടര്‍ന്ന് ഇവരുടെ പിന്തുണയോടെ കോണ്‍ഗ്രസിന്റെ ഇ.വി. കോമളവല്ലി പ്രസിഡന്റാവുകയായിരുന്നു. ഇന്നു നടക്കുന്ന തെരഞ്ഞടുപ്പില്‍ സിപിഎമ്മിന്റെ നാലും, കേരളാ കോണ്‍ഗ്രസ് വിഭാഗങ്ങളുടെ മൂന്ന്, എന്‍സിപിയുടെ ഒന്നും വോട്ടോടെ വിജയം ഉറപ്പിക്കാമെന്നാണ് എല്‍ഡിഎഫിന്റെ ഉറച്ച പ്രതീക്ഷ.
നേരത്തെ വെളിയനാട് ഗ്രാമപഞ്ചായത്തിലും അവിശ്വാസ പ്രമേയത്തെത്തുടര്‍ന്ന് സി.പി.എം. പിന്തുണയോടെ മാണി വിഭാഗത്തിലെ സാബു തോട്ടുങ്കല്‍ പ്രസിഡന്റായിരുന്നു. കേരളാ കോണ്‍ഗ്രസുകള്‍ പിന്തുണച്ചാല്‍ ബ്ലോക്കിന്റെ ഭരണം സി.പി.എമ്മിന്റെ കൈകളിലെത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."