പയ്യന്നൂര്‍ കൊലപാതകം: പ്രതി അറസ്റ്റില്‍
പയ്യന്നൂര്‍: മാതമംഗലം കോയിപ്ര സ്വദേശി കെ.സി ശ്രീധരനെ(53) കവര്‍ച്ചക്കിടെ കൊലപ്പെടുത്തി പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്തെ ട്രാക്കില്‍ തള്ളിയ കേസിലെ പ്രധാന പ്രതിയായ രാമന്തളി കക്കംപാറയിലെ നടുവളപ്പില്‍ ചന്ദ്രനെ(40) പയ്യന്നൂര്‍ പൊലിസ് അറസ്റ്റ് ചെയ്തു. മുണ്ടക്കയം പൊലിസിന്റെ കസ്റ്റഡിയില്‍ കഴിഞ്ഞിരുന്ന ചന്ദ്രനെ പയ്യന്നൂരിലെത്തിക്കാന്‍ അന്വേഷണ സംഘം നടപടികളാരംഭിച്ചു. ഇയാളെ ചോദ്യം ചെയ്ത ശേഷമേ മറ്റ് പ്രതികളുടെ അറസ്റ്റുണ്ടാകൂ. പഴയങ്ങാടിയില്‍ ഉള്‍പ്പടെ നിരവധി കവര്‍ച്ചാക്കേസുകള്‍ ഇയാള്‍ക്കെതിരേ നിലവിലുണ്ട്. സമീപകാലത്ത് നടന്ന ചില കവര്‍ച്ചകളിലും ഇയാള്‍ക്ക് പങ്കുള്ളതായി സംശയമുണ്ട്. പട്രോളിങിനിടെ മുണ്ടക്കയം ടൗണില്‍ സംശയാസ്പദമായി പൊലിസ് കണ്ടെത്തിയ ചന്ദ്രനെ പരിശോധിച്ചപ്പോള്‍ കഞ്ചാവുപൊതികള്‍ ലഭിച്ചിരുന്നു. ചോദ്യം ചെയ്തപ്പോഴാണ് പയ്യന്നൂരിലെ കൊലപാതകത്തിന്ന്റെ ചുരുളഴിഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."