HOME
DETAILS
MAL
പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉത്തരവ്
backup
September 18 2017 | 23:09 PM
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി നല്കിയ ജാമ്യാപേക്ഷയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. കേസില്‍ ഇയാളുടെ പങ്കാളിത്തം, മുന്‍ കേസുകള്‍, സ്വഭാവം തുടങ്ങിയ കാര്യങ്ങള്‍ വ്യക്തമാക്കി റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശിച്ചത്. യുവനടിയെ ആക്രമിച്ച് അശ്ലീല ദൃശ്യം പകര്‍ത്തിയ കേസില്‍ ഫെബ്രുവരി 21 നാണ് സുനി അറസ്റ്റിലായത്. തുടര്‍ന്ന് ഏഴു മാസമായി റിമാന്‍ഡില്‍ കഴിയുകയാണെന്നു ചൂണ്ടിക്കാട്ടിയാണ് ജാമ്യ ഹരജി നല്‍കിയത്. ഇന്നലെ ഹരജി പരിഗണിച്ച സിഗിംള്‍ബെഞ്ച് പൊലിസിനോടു റിപ്പോര്‍ട്ട് തേടി, ഹരജി സെപ്റ്റംബര്‍ 25 ലേക്ക് മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."