സ്ഥാനാര്‍ഥി പ്രഖ്യാപനം; തെളിഞ്ഞത് ലീഗിന്റെ പാര്‍ട്ടി അച്ചടക്കം
കോഴിക്കോട്: വേങ്ങര നിയോജക മണ്ഡലം ഉപതിരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി കെ.എന്‍.എ ഖാദറിനെ പ്രഖ്യാപിച്ചതിലൂടെ ഒരിക്കല്‍ കൂടി തെളിഞ്ഞത് ലീഗിലെ പാര്‍ട്ടി അച്ചടക്കം. സ്ഥാനാര്‍ഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ടു ഉയര്‍ന്നുവന്ന എല്ലാ ആരോപണങ്ങളുടേയും മുനയൊടിക്കുന്നതായിരുന്നു ഇന്നലെ പാണക്കാട്ട് നടന്ന സ്ഥാനാര്‍ഥി നിര്‍ണയം. അവസാന നിമിഷം വരെ സ്ഥാനാര്‍ഥിയുടെ പേര് രഹസ്യമാക്കി വയ്ക്കാനും അഭിപ്രായ ഭിന്നതകളില്ലാതെ ചര്‍ച്ചകളിലൂടെ സ്ഥാനാര്‍ഥിയെ കണ്ടെത്താനും ലീഗ് നേതൃത്വത്തിന് കഴിഞ്ഞു.
പ്രഖ്യാപനത്തിനു മുന്നെ വാര്‍ത്താ ചാനലുകള്‍ പല പേരുകളും പുറത്തുവിട്ടിരുന്നെങ്കിലും സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ പ്രഖ്യാപനത്തോടെ എല്ലാ പുകമറകളും അവസാനിക്കുകയായിരുന്നു. സ്ഥാനാര്‍ഥി സാധ്യത പട്ടികയില്‍ പേരുണ്ടായിരുന്നവരെല്ലാം തങ്ങളുടെ പ്രഖ്യാപനത്തിനു ശേഷം ഒരുമിച്ചിരുന്ന ശേഷമാണ് പാണക്കാട് വിട്ടത്. മറ്റു രാഷ്ട്രീയ പാര്‍ട്ടികളിലുണ്ടാവുന്ന സ്വാഭാവികമായ അഭിപ്രായ വ്യത്യാസങ്ങള്‍ പോലുമില്ലാതെ ഹൈദരലി തങ്ങളുടെ പ്രഖ്യാപനം എല്ലാവരും അംഗീകരിക്കുന്ന മുസ്‌ലിംലീഗിന്റെ പാര്‍ട്ടി അച്ചടക്കമാണ് ഇന്നലേയും പ്രകടമായത്.കെ.പി.എ മജീദ്, പി.കെ ഫിറോസ്, അബ്ദുറഹിമാന്‍ രണ്ടത്താണി, അഡ്വ. യു.എ ലത്തീഫ്, കെ.എന്‍.എ ഖാദര്‍ എന്നിവരുടെ പേരുകളാണ് ലീഗിന്റെ സ്ഥാനാര്‍ഥി പട്ടികയില്‍ ഇടംപിടിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."