HOME
DETAILS
MAL
നാഡ ഇത്തവണയും എത്തിയില്ല
backup
September 19 2017 | 00:09 AM
തിരുവനന്തപുരം: ജൂനിയര്‍ അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനോട് ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സിക്കുള്ള (നാഡ) അവഗണന തുടരുന്നു. രാജ്യത്തിന്റെ പ്രതീക്ഷയായ താരങ്ങള്‍ മത്സരങ്ങളില്‍ ഉത്തേജമരുന്ന് ഉപയോഗിക്കുന്നുണ്ടോ എന്ന് കണ്ടെത്താന്‍ ഉത്തരവാദിത്വമുള്ള നാഡ ഇത്തവണയും മീറ്റിനെ അവഗണിച്ചു. രാജ്യത്ത് നടക്കുന്ന എല്ലാ അത്ലറ്റിക് മത്സരങ്ങളും ഉള്‍പ്പെടുത്തിയുള്ള കലണ്ടര്‍ മുന്‍കൂട്ടിതന്നെ നാഡയ്ക്ക് ഓള്‍ഇന്ത്യ അത്ലറ്റിക്സ് ഫെഡറേഷന് നല്‍കാറുണ്ടെങ്കിലും ദക്ഷിണമേഖലാ ജൂനിയര്‍ അത്ലറ്റിക് മീറ്റിനെ സ്ഥിരമായി അവര്‍ ഒഴിവാക്കുകയാണ് പതിവെന്ന് കേരള അത്ലറ്റിക് അസോസിയേഷന് തന്നെ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം മീറ്റ് നടന്ന തെലങ്കാനയിലെ കരിം നഗറിലും നാഡ എത്തിയിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."