HOME
DETAILS

ഗോത്രസാരഥി നിലച്ചു ആദിവാസി കോളനിയിലെ കുട്ടികള്‍ ദുരിതത്തില്‍

  
backup
September 19, 2017 | 6:14 AM

%e0%b4%97%e0%b5%8b%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%b8%e0%b4%be%e0%b4%b0%e0%b4%a5%e0%b4%bf-%e0%b4%a8%e0%b4%bf%e0%b4%b2%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%81-%e0%b4%86%e0%b4%a6%e0%b4%bf%e0%b4%b5%e0%b4%be


കുണ്ടുംകുഴിയും നിറഞ്ഞ റോഡില്‍കൂടി ദിവസേന 16 കിലോമീറ്ററോളം സഞ്ചരിച്ചാണ് ഇവര്‍ സ്‌കൂളിലെത്തുന്നത്
ആലക്കോട്: ഗോത്രസാരഥി പദ്ധതി കടലാസിലൊതുങ്ങിയതോടെ മണക്കടവ് അപ്പര്‍ ചീക്കാട് ആദിവാസി കോളനിയിലെ കുട്ടികള്‍ ദുരിതത്തിലായി. കുണ്ടുംകുഴിയും നിറഞ്ഞ റോഡില്‍കൂടി ദിവസേന 16 കിലോമീറ്ററോളം സഞ്ചരിച്ചാണ് ഇവര്‍ സ്‌കൂളിലെത്തുന്നത്.
ആദിവാസി പുനരധിവാസ മേഖലകളില്‍ നിന്ന് കുട്ടികളെ വിദ്യാലയങ്ങളിലേക്ക് എത്തിക്കുന്നതിനായാണ് ഗോത്രസാരഥി പദ്ധതി ആരംഭിച്ചത്. പദ്ധതി കാര്യക്ഷമമായി പ്രവര്‍ത്തിക്കാത്തതാണ് ദുരിതത്തിന് കാരണം. ജില്ലയിലെ പല ആദിവാസി ഊരുകളിലെ അവസ്ഥയും വ്യത്യസ്തമല്ല.
മഴക്കാലമായതോടെ നിറഞ്ഞൊഴുകുന്ന തോടുകള്‍ മുറിച്ചുകടക്കണമെങ്കില്‍ മുതിര്‍ന്നവരുടെ സഹായമില്ലാതെ പറ്റില്ല. ഇഴജന്തുക്കളുടെയും അട്ടകളുടെയും ശല്യം കാരണം വടിയും ഉപ്പു കിഴിയുമായാണ് ഇവരുടെ യാത്ര. കുത്തനെയുള്ള കയറ്റവും കുത്തൊഴുക്കുള്ള പുഴയും കടന്ന് ദുര്‍ഘടമായ പാതയിലൂടെ സഞ്ചരിച്ച് സ്‌കൂളുകളില്‍ എത്തുന്ന ഇവര്‍ക്ക് പലതരത്തിലുള്ള ശാരീരികാസ്വാസ്ഥ്യങ്ങളും ഉണ്ടാകുന്നുണ്ട്.
നിരന്തരമായ ഇടപെടലുകളുടെ ഫലമായി രണ്ടു വര്‍ഷം മുമ്പുവരെ കുട്ടികളെ സ്‌കൂളില്‍ എത്തിക്കാന്‍ കോളനിയില്‍ വാഹനം എത്തിയിരുന്നു. എന്നാല്‍ പുതിയ അധ്യയന വര്‍ഷം ആരംഭിച്ച് നാളിതുവരെയായിട്ടും അധികൃതര്‍ നടപടി സ്വീകരിച്ചിട്ടില്ല.
ഇത്രയും ദൂരം നടക്കാന്‍ സാധിക്കാത്തതിനാല്‍ പലരും സ്‌കൂളുകളില്‍ പോകുന്നത് വല്ലപ്പോഴുമാണ്. കുട്ടികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്നു എന്നവകാശപ്പെടുന്നവര്‍പോലും ഇതൊന്നും കണ്ട മട്ടില്ല. ബാലാവകാശ നിയമങ്ങള്‍ കാറ്റില്‍ പറത്തിയുള്ള അധികൃതരുടെ നടിപടിക്കെതിരേ പ്രതിഷേധം ശക്തമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിജയ് ഹസാരെ ട്രോഫിയിൽ കളിക്കില്ല; ബിസിസിഐയുടെ നിർദേശം തള്ളി സൂപ്പർതാരം

Cricket
  •  a day ago
No Image

വോട്ടർപട്ടിക പരിഷ്കരണം: പാർലമെന്റിൽ പ്രതിപക്ഷത്തിന്റെ സമ്മർദ്ദത്തിന് വഴങ്ങി കേന്ദ്രം; 10 മണിക്കൂർ ചർച്ച

National
  •  a day ago
No Image

അബൂദബിയിലെ കനാലിൽ മത്സ്യങ്ങൾ ചത്തുപൊങ്ങി; സംഭവം ഇക്കാരണം മൂലമെന്ന് പരിസ്ഥിതി ഏജൻസി

uae
  •  a day ago
No Image

'യുവാക്കളാണ് രാജ്യത്തിന്റെ ഭാവി'; ദേശീയ ദിന സന്ദേശങ്ങൾ പങ്കുവെച്ച് യുഎഇ രാഷ്ട്ര നേതാക്കൾ 

uae
  •  a day ago
No Image

ബോംബ് ഭീഷണി; കുവൈത്ത്-ഹൈദരാബാദ് ഇൻഡിഗോ വിമാനം മുംബൈയിൽ അടിയന്തരമായി ഇറക്കി

Kuwait
  •  a day ago
No Image

ഇമ്രാൻ ഖാൻ കൊല്ലപ്പെട്ടെന്ന അഭ്യൂഹങ്ങൾക്കിടെ നിർണ്ണായക കൂടിക്കാഴ്ച; ജയിലിൽ സന്ദർശനം നടത്തി സഹോദരി

International
  •  a day ago
No Image

'നിയമസഭ തെരഞ്ഞെടുപ്പില്‍ നേമത്ത് നിന്ന് മത്സരിക്കും'- രാജീവ് ചന്ദ്രശേഖര്‍

Kerala
  •  a day ago
No Image

യുഎഇയിലെ പ്രവാസികൾക്ക് ഒമാനിൽ വിസ ഓൺ അറൈവൽ ലഭിക്കുമോ?

uae
  •  a day ago
No Image

വമ്പൻ വഴിത്തിരിവ്: ഐസ്‌ക്രീമിൽ വിഷം നൽകി മകനെ കൊലപ്പെടുത്തിയെന്ന കേസ്; നാല് വർഷത്തെ ജയിൽവാസത്തിന് ശേഷം പിതാവിനെ വെറുതെവിട്ടു

National
  •  a day ago
No Image

രാഹുലിനെതിരായ പുതിയ പരാതി ലഭിച്ചത് ഇന്ന് ഉച്ചയോടെ; ഡിജിപിക്ക് കൈമാറിയെന്ന് കെപിസിസി

Kerala
  •  a day ago