HOME
DETAILS

ഖത്തറില്‍ നിക്ഷേപ അവസരങ്ങള്‍ സൃഷ്ടിക്കും: കഹ്‌റമാ

  
backup
September 19, 2017 | 6:18 AM

%e0%b4%96%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%95%e0%b5%8d%e0%b4%b7%e0%b5%87%e0%b4%aa-%e0%b4%85%e0%b4%b5%e0%b4%b8%e0%b4%b0%e0%b4%99%e0%b5%8d

ദോഹ: 2022നുള്ളില്‍ 19 ബില്യണ്‍ ഖത്തര്‍ റിയാലിന്റെ നിക്ഷേപ അവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് ജനറല്‍ ഇലക്ട്രിസിറ്റി ആന്റ് വാട്ടര്‍ കോര്‍പറേഷന്‍ (കഹ്‌റമാ) പ്രസിഡന്റ് ഈസ ബിന്‍ ഹിലാല്‍ അല്‍ കുവാരി അറിയിച്ചു. 2022 വരെ ഏഴ് ബില്യന്‍ ഖത്തര്‍ റിയാലിന്റെ ഉത്പന്നങ്ങള്‍ കഹ്‌റമായ്ക്ക്
ആവശ്യമുണ്ട്. 12 ബില്യണ്‍ ഖത്തര്‍ റിയാലിന്റെ നേരിട്ടുള്ള കരാറുകളില്‍ കഹ്‌റമാ ഏര്‍പ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പ്രാദേശിക വിപണിക്കായിരിക്കും കരാറുകളില്‍ ഊന്നല്‍ നല്‍കുക. മെഗാ ജല സംഭരണിയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നുണ്ട്. അടുത്ത വര്‍ഷം ആദ്യ പാദത്തില്‍ തന്നെ ഈ പദ്ധതിയുടെ ആദ്യ ഘട്ടം തുറക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അഞ്ച് വ്യത്യസ്ത പ്രദേശങ്ങളില്‍ 24 സംഭരണികള്‍ നിര്‍മിക്കുകയാണ് പദ്ധതി.

സംഭരണത്തില്‍ ചില മേഖലകളുടെ ശേഷി കൂടുതല്‍ ഉപയോഗിക്കുന്നതിന് അവിടങ്ങളില്‍ ഒന്നിലേറെ ഘട്ടങ്ങളായാണ് പദ്ധതി നടപ്പാക്കുക. ഉപരോധം തുടരുന്നുവെങ്കിലും പ്രഖ്യാപിച്ച പദ്ധതികള്‍ നിശ്ചിത സമയത്തിനുള്ളില്‍ മികച്ച നിലവാരത്തോടെ യാഥാര്‍ഥ്യമാക്കാന്‍ കഹ്‌റമ പ്രതിജ്ഞാബദ്ധമാണ്. കേബിള്‍, ട്രാന്‍സ്‌ഫോര്‍മര്‍, സ്വിച്ച് തുടങ്ങിയവയുടെ നിര്‍മാണത്തില്‍ പ്രാദേശിക കമ്പനികളുടെ വര്‍ധിച്ച പങ്കാളിത്തമുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്വകാര്യമേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന് വലിയ പ്രാധാന്യമാണ് നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒമാനില്‍ മ്വാസലറ്റ് ബസ് സര്‍വീസിന് റെക്കോഡ് യാത്രക്കാര്‍ 

oman
  •  a day ago
No Image

മനുഷ്യത്വം മരവിച്ച ഗ്രാമം; എച്ച്.ഐ.വി ബാധിതയായ അമ്മയുടെ മൃതദേഹം ഒറ്റയ്ക്ക് ചുമന്ന് പത്തു വയസ്സുകാരൻ, യുപിയിൽ നിന്നൊരു നൊമ്പരക്കാഴ്ച

Kerala
  •  a day ago
No Image

ഷാര്‍ജയിലും വാടക വര്‍ധനവ്; പ്രവാസി മലയാളികളുടെ ഇഷ്ട കേന്ദ്രങ്ങളിലും വാടക കുതിപ്പ്

uae
  •  a day ago
No Image

സായി അധികൃതർ ഭീഷണിപ്പെടുത്തി; പഴയ വാർഡനെ വിളിച്ചാൽ പുറത്താക്കുമെന്ന് മുന്നറിയിപ്പ്, കൊല്ലത്തെ മരണങ്ങളിൽ ദുരൂഹത ആരോപിച്ച് അമ്മ

Kerala
  •  a day ago
No Image

ജെല്ലിക്കെട്ടിൽ വിജയിക്കുന്നവർക്ക് സർക്കാർ ജോലി പ്രഖ്യാപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി; അളങ്കാനല്ലൂർ ജെല്ലിക്കെട്ട് നേരിട്ട് കാണാനെത്തി സ്റ്റാലിൻ 

National
  •  a day ago
No Image

കലോത്സവ ചരിത്രത്തില്‍ പുതുചരിത്രമെഴുതി സിയ ഫാത്തിമ; ഓണ്‍ലൈനായി മത്സരിച്ച് അറബിക് പോസ്റ്റര്‍ മത്സരത്തില്‍ നേടിയത് എ ഗ്രേഡ്

Kerala
  •  a day ago
No Image

അഴിമതിക്കാരുടെ താവളമായി കെഎസ്ഇബി; ‘ഓപ്പറേഷൻ ഷോർട്ട് സർക്യൂട്ട്’ റെയ്ഡിൽ പിടികൂടിയത് ലക്ഷങ്ങൾ, വ്യാപക ക്രമക്കേട്

Kerala
  •  a day ago
No Image

സി.പി.എം സമരത്തില്‍ പങ്കെടുത്തില്ല; വയോധികയ്ക്ക് തൊഴില്‍ നിഷേധിക്കപ്പെട്ടതായി പരാതി

Kerala
  •  a day ago
No Image

മുറിവിനുള്ളില്‍ സര്‍ജിക്കല്‍ ബ്ലേഡ് വെച്ച് കെട്ടിയ സംഭവം: പരാതി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഡിഎംഒ നിര്‍ദേശം

Kerala
  •  a day ago
No Image

'സുന്ദരികളായ സ്ത്രീകൾ പുരുഷന്റെ ശ്രദ്ധ തിരിക്കും', 'ദലിത് സ്ത്രീകളെ ബലാത്സംഗം ചെയ്‌താൽ ആത്മീയ ഗുണം ലഭിക്കും'; വിവാദ പ്രസ്താവനയുമായി കോൺഗ്രസ് എംഎൽഎ

National
  •  a day ago