HOME
DETAILS

ഖത്തര്‍ പ്രതിസന്ധി: ചതുര്‍ രാഷ്ട്ര വിദേശ മന്ത്രിമാര്‍ ന്യൂയോര്‍ക്കില്‍ യോഗം ചേര്‍ന്നു

  
backup
September 19, 2017 | 11:07 AM

%e0%b4%96%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%b8%e0%b4%a8%e0%b5%8d%e0%b4%a7%e0%b4%bf-%e0%b4%9a%e0%b4%a4%e0%b5%81%e0%b4%b0

റിയാദ്: ഖത്തര്‍ പ്രതിസന്ധതി ചര്‍ച്ച ചെയ്യാനായി ഖത്തര്‍ വിരുദ്ധ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാര്‍ ന്യൂയോര്‍ക്കില്‍ യോഗം ചേര്‍ന്നു. സഊദി അറേബ്യ, ബഹ്‌റൈന്‍, യു എ ഇ, ഈജിപ്ത് എന്നീ രാജ്യങ്ങളിലെ വിദേശ കാര്യമന്ത്രിമാരാണ് തുടര്‍നടപടികള്‍ കൈകോള്ളുന്നതിനു ഇവിടെ യോഗം ചേര്‍ന്നത്.

പുതിയ നടപടികളെക്കുറിച്ചു കൂടുതല്‍ വിശദീകരണം ലഭ്യമല്ലെങ്കിലും പാരീസ് ആസ്ഥാനമായ ഖത്തര്‍ ശൈഖ് സുല്‍ത്താന്‍ ബിന്‍ സുല്‍ത്താന്‍ ആല്‍ഥാനി യുടെ ദേശീയ യോഗം ചേരണമെന്ന പ്രസ്താവനയും കൂട്ടത്തില്‍ അവലോകനം നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍.

തീവ്രവാദ, ഭീകരവാദ സഹായങ്ങള്‍ നിര്‍ത്തിവെക്കാന്‍ ഖത്തര്‍ ഒരുക്കമാകണമെന്നുള്ള നിലപാടുകളില്‍ ഊന്നിയാണ് ചര്‍ച്ചകള്‍ നടന്നതെന്ന് ഈജിപ്ത് വിദേശ മന്ത്രി സാമിഹ് ശുക്‌രി പറഞ്ഞു. അറബ് സമൂഹത്തിന്റെ ഐക്യത്തിനും ജി സി സി രാജ്യങ്ങല്‍ക്കുളില്‍ വിശുദ്ധിക്കും വേണ്ടി കുവൈത് അമീര്‍ നടത്തുന്ന പ്രയത്‌നങ്ങളെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.

അതേസമയം, ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി ഇന്ന് യുഎന്‍ പൊതു സഭയെ അഭിമുഖീകരിക്കുന്നുണ്ട്. ചതുര്‍രാഷ്ട്രങ്ങളുടെ ആരോപണമായ തീവ്രവാദ ബന്ധത്തെ ഊന്നിയായിരിക്കും പ്രസംഗമെന്നാണ് സൂചനകള്‍. മേഖലയിലെയും ഖത്തറുമായും ബന്ധമുള്ള പ്രാദേശികവും അന്തര്‍ദേശീയവുമായ വിഷയങ്ങളില്‍ തങ്ങളുടെ നിലപാടുകള്‍ യു എന്‍ പൊതുസഭയില്‍ ഖത്തര്‍ അമീര്‍ വ്യക്തമാക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആരാധകരുടെ മനസ്സ് കീഴടക്കി ലാമിൻ യമാലിന്റെയും കുഞ്ഞനിയന്റെയും ലോകകപ്പ് ആഘോഷങ്ങൾ

Football
  •  7 days ago
No Image

വയനാട്ടില്‍ വീണ്ടും ഷിഗെല്ല രോഗബാധ; എഞ്ചിനീയറിങ് കോളജ് വിദ്യാര്‍ത്ഥിക്ക് രോഗം സ്ഥിരീകരിച്ചു, 4 പേര്‍ നിരീക്ഷണത്തില്‍

Kerala
  •  7 days ago
No Image

ഫോക്ക്‌ലാന്റ്സ് വിവാദം: അർജന്റീനിയൻ പ്രീമിയർ ലീഗ് താരങ്ങളുടെ യുകെ വിസ അപകടത്തിൽ?

Football
  •  7 days ago
No Image

വി.എസ് വിടപറഞ്ഞിട്ട് ഒരു വര്‍ഷം; വലിയ ചുടുകാട്ടില്‍ പുഷ്പാര്‍ച്ചന, വിപുലമായ പരിപാടികളോടെ സിപിഎം

Kerala
  •  7 days ago
No Image

യുഎഇയില്‍ ഇന്ന് ചൂട് കുറയും; വരും ദിവസങ്ങളില്‍ മേഘാവൃതമായ കാലാവസ്ഥയ്ക്കും ശക്തമായ കാറ്റിനും സാധ്യത | UAE Weather Updates

uae
  •  7 days ago
No Image

ഇടിച്ചിട്ട് കടന്നുകളയുന്ന വാഹനങ്ങളെ പിടികൂടാന്‍ പ്രത്യേക പൊലിസ് സ്‌ക്വാഡ്; ജില്ലാ അടിസ്ഥാനത്തില്‍ നടപടിയെടുക്കാന്‍ ഹൈക്കോടതി ഉത്തരവ്

Kerala
  •  7 days ago
No Image

കുവൈത്തിലെ യു.എസ് സൈനിക താവളത്തിന് നേരെ ഇറാന്റെ മിസൈല്‍ ആക്രമണം; ലക്ഷ്യമിട്ടത് യു.എസിന്റെ നിര്‍ണായക പ്രതിരോധ ശേഷിയെ

Kuwait
  •  7 days ago
No Image

തോറ്റെങ്കിലും നീലയും വെള്ളയും ജേഴ്‌സിക്കായി സർവ്വവും നൽകി; കണ്ണീരടക്കാനാവാതെ എൻസോ

Football
  •  7 days ago
No Image

'വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് പരാതി'; ഐപിഎൽ താരത്തിനെ അറസ്റ്റ് ചെയ്യാൻ കൽക്കട്ട ഹൈക്കോടതി നിർദേശം

Cricket
  •  7 days ago
No Image

ബഹ്‌റൈന്‍- കോഴിക്കോട് എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസ് റദ്ദാക്കി; റിയാദില്‍ ഇറക്കിയ വിമാനം തുടരാനായില്ല

bahrain
  •  7 days ago