HOME
DETAILS

കീരമ്പാറയില്‍ കാറ്റില്‍ വ്യാപക നാശനഷ്ടം

  
backup
September 19, 2017 | 7:47 PM

%e0%b4%95%e0%b5%80%e0%b4%b0%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%be%e0%b4%b1%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d


കോതമംഗലം: കീരമ്പാറ പഞ്ചായത്തില്‍ തിങ്കളാഴ്ച രാത്രി ആഞ്ഞുവീശിയ കാറ്റില്‍ വ്യാപക നാശനഷ്ടം . വെളിയേല്‍ചാല്‍, മുട്ടത്തുകണ്ടം , കൊണ്ടിമറ്റം , പുന്നേക്കാട് , ഊഞ്ഞാപ്പാറ എന്നീ പ്രദേശങ്ങളിലാണ് അര്‍ധരാത്രിയോടെ കാറ്റ് ആഞ്ഞടിച്ചത്. അതിഭയരങ്കര ശബ്ദത്തോടെ ഏതാനും മിനിറ്റുകള്‍ വീശിയ കാറ്റില്‍ നൂറുകണക്കിന് റബര്‍ മരങ്ങള്‍ കടപുഴകി. തേക്ക് ,ജാതി , കമുക് , വാഴ തുടങ്ങിയവയും ഒടിഞ്ഞും മറിഞ്ഞും വീണ് വന്‍ കൃഷി നാശമാണ് സംഭവിച്ചിട്ടുള്ളത് . മരങ്ങള്‍ വീണ് വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. പുത്തന്‍പുരയില്‍ യോഹന്നാന്‍ , പള്ളിമാലി സാബു കുര്യാക്കോസ്, പള്ളിമാലി ബിന്നി മത്തായി , പുത്തന്‍പുര ജോര്‍ജ്ജ് വര്‍ഗീസ് തുടങ്ങിയവരുടെ കൃഷിയിടങ്ങളിലാണ് നഷ്ടങ്ങളേറെയും.
പുത്തന്‍പുരയില്‍ ജോര്‍ജ്ജ് , കൊച്ചുകുടി ജോണി , രവി നിലംവേലി , കുഴിക്കാട്ടില്‍ ജസ്റ്റിന്‍ എന്നിവരുടെ വീടുകളാണ് തകര്‍ന്നത്. പള്ളിമാലി ഉതുപ്പ് വര്‍ഗീസിന്റെ വീടിനോട് ചേര്‍ന്നുള്ള തണ്ടിക പൂര്‍ണമായും തകര്‍ന്നു. പുന്നേക്കാടും ഊഞ്ഞാപ്പാറയിലും പാട്ടത്തിനെടുത്ത സ്ഥലത്താണ് ഇടവിളായില്‍ ജോയി ഏത്തവാഴ കൃഷി ചെയ്തിരുന്നത് . രണ്ടിടത്തുമായി നാലായിരത്തിലേറെ വാഴകള്‍ കാറ്റില്‍ നിലം പൊത്തി. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പുതുവർഷത്തിൽ ഇരുട്ടടി; വൈദ്യുതി നിരക്ക് വർധന പ്രാബല്യത്തിൽ; പ്രതിമാസ ബില്ലുകളിൽ വർധന

Kerala
  •  6 days ago
No Image

യു.എ.ഇയിൽ സുപ്രധാന തീരുമാനം; പ്രായ പൂർത്തി ഇനി 18 വയഡ്ഡ്

uae
  •  6 days ago
No Image

നാലുദിവസം പിന്നിട്ടു; കുതിരവട്ടം മാനസികാരോ​ഗ്യ കേന്ദ്രത്തിൽ നിന്നും ചാടിപ്പോയ ദൃശ്യ വധക്കേസ് പ്രതിയെ കണ്ടെത്താനായില്ല

Kerala
  •  6 days ago
No Image

സ്വിറ്റ്സർലണ്ട് റിസോർട്ടിലുണ്ടായ സ്ഫോടനം; മരണം 40 കടന്നു; മരിച്ചവരിൽ ഭൂരിഭാഗവും വിദേശികൾ

Kerala
  •  6 days ago
No Image

ഭാര്യയുടെ മരണം ഏൽപ്പിച്ച ആഘാതം; മൂന്ന് മക്കളെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തു

National
  •  6 days ago
No Image

പൗരത്വം അറിയാൻ മനുഷ്യരുടെ പുറകിൽ മൊബൈൽ സ്കാനിങ്; ബിഹാറുകാരനെ ബംഗ്ലാദേശിയാക്കി യുപി പൊലിസ്

National
  •  6 days ago
No Image

വന്ദേഭാരത് സ്ലീപ്പര്‍; ആദ്യ സര്‍വീസ് ഗുവാഹത്തി- കൊല്‍ക്കത്ത റൂട്ടില്‍

Kerala
  •  6 days ago
No Image

മദ്യപിച്ച് സീരിയൽ താരം ഓടിച്ച കാർ ഇടിച്ച സംഭവം: ചികിത്സയിലായിരുന്നയാൾ മരണത്തിന് കീഴടങ്ങി

Kerala
  •  6 days ago
No Image

അഴിമതി വിരുദ്ധ നടപടികൾ ശക്തമാക്കി സഊദി; 116 സർക്കാർ ഉദ്യോഗസ്ഥർ അറസ്റ്റിൽ

Saudi-arabia
  •  6 days ago
No Image

ക്രിക്കറ്റ് ഹെൽമറ്റിൽ ഫലസ്തീൻ പതാക; കശ്മീരി താരത്തിനെതിരെ നടപടി; സംഘാടകരെയും താരത്തെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ച് പൊലിസ്

National
  •  6 days ago