ജില്ലയുടെ വടക്കന്‍ മേഖലകളില്‍ ഭീഷണി ഉയര്‍ത്തി ഡെങ്കിപ്പനിയും പകര്‍ച്ച വ്യാധികളും പടരുന്നു ആരോഗ്യവകുപ്പ് നിസംഗതയില്‍
പൂച്ചാക്കല്‍: ജില്ലയുടെ വടക്കന്‍ മേഖലകളില്‍ ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിച്ചിട്ടും അധികൃതര്‍ നിസംഗതയില്‍.
പാണാവള്ളി, പള്ളിപ്പുറം, തൈക്കാട്ടുശ്ശേരി, അരൂക്കുറ്റി എന്നീ പഞ്ചായത്ത് പരിധികളിലാണ് ഡങ്കിപ്പനി, പടര്‍ന്നു പിടിക്കുന്നത്. പാണാവള്ളി പഞ്ചായത്ത് ഹെല്‍ത്ത് സെന്ററിലാണ് കഴിഞ്ഞദിവസം ഡെങ്കിപ്പനി ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞമാസവും ഇവിടെ ഒരാളില്‍ ഡങ്കിപ്പനി കണ്ടെത്തിയിരുന്നു. രോഗികള്‍ വര്‍ധിച്ചിട്ടും വേണ്ട മുന്‍കരുതല്‍ നടപടി കൈക്കൊള്ളാന്‍ പഞ്ചായത്ത് അധികൃതരോ ആരോഗ്യവിഭാഗമോ ശ്രദ്ധ ചെലുത്തുന്നില്ലെന്ന് പരാതിയുണ്ട്.
രോഗം പിടിപെടുന്ന ഘട്ടത്തില്‍ രോഗിയുടെ വീടും പരിസരവും ഫോഗിംഗ് ഉള്‍പ്പെടെയുള്ള കൊതുകുനശീകരണപ്രവര്‍ത്തനങ്ങള്‍ നടത്തി അവസാനിപ്പിക്കുകയാണ് ചെയ്യുന്നത്. മഴ തുടങ്ങുന്നതിനു മുമ്പേ ചെയ്യേണ്ട ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ വന്ന വീഴ്ചയാണ് പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കുന്ന നിലയിലേക്ക് എത്തിയത്. പാണാവള്ളി ഹെല്‍ത്ത് സെന്ററില്‍ ദിവസേന ഇരുന്നൂറോളം രോഗികളാണ് എത്തുന്നത്. ഒരു ഡോക്ടറാണ് സ്ഥിരമായി ഇവിടെയുള്ളത്.
അരൂക്കുറ്റി, തൈക്കാട്ടുശ്ശേരി സര്‍ക്കാര്‍ ആശുപത്രികളിലും പനിക്കായി ചികിത്സ തേടിയെത്തുന്നവരുടെ എണ്ണവും വര്‍ദ്ധിച്ചിട്ടുണ്ട്. ഇവിടങ്ങളില്‍ കിടത്തി ചികിത്സയും ഉണ്ട്. പള്ളിപ്പുറം ഹെല്‍ത്ത് സെന്ററിലെ സ്ഥിതിയും മറിച്ചല്ല. ദിവസം മുന്നൂറോളം രോഗികളാണ് ഇവിടെ ഒപിയില്‍ ചികിത്സ തേടിയെത്തുന്നത്. മണിക്കൂറുകള്‍ കാത്തുനിന്നാലാണ് രോഗികള്‍ക്ക് ഡോക്ടറെ കാണാനാകുന്നതെന്ന് പരാതിയുണ്ട്. കഴിഞ്ഞ ദിവസം പാണാവള്ളി പഞ്ചായത്ത് പതിനെട്ടാം വാര്‍ഡ് തെക്കേ ആലത്തൂരില്‍ നളിനി എലിപ്പനി ബാധിച്ച് മരണമടഞ്ഞിരുന്നു. പാണാവള്ളി പഞ്ചായത്ത് പൂച്ചാക്കല്‍ ജെട്ടി പ്രദേശങ്ങളില്‍ നിരവധി പേര്‍ ഡങ്കിപ്പനി ബാധിച്ച് ചികിത്സയിലാണ്. ചതുപ്പ് പ്രദേശമായ ഇവിടെ വെള്ളം കെട്ടിക്കിടന്ന് കൊതുകുകള്‍ പെരുകയാണ്. നാട്ടുകാരുടെ നിരന്തമുള്ള പരാതിയെ തുടര്‍ന്ന് കുമ്മായപ്പൊടി വിതറിയെങ്കിലും ഫലമുണ്ടായില്ല. തീരദേശ മേഖലകളിലും ഇതു തന്നെയാണ് സ്ഥിതി.കുടപുറം, വടുതല ജെട്ടി, ഉളവെയ്പ്പ് എന്നിവിടങ്ങള്‍ പകര്‍ച്ചപ്പനി ഭീഷണിയിലാണ്. അധികൃതര്‍ അടിയന്തിരമായി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."