കെ.എസ്.ആര്.ടി.സിയിലെ പെന്ഷന് പ്രശ്നത്തിന് ശാശ്വതപരിഹാരം കാണും: മുഖ്യമന്ത്രി
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സിയിലെ പെന്ഷന് പ്രശ്നം പരിഹരിക്കുന്നതിന് ശാശ്വതമായ പരിഹാരം ഉണ്ടാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കെ.എസ്.ആര്.ടി.ഇ.എ.(സി.ഐ.ടി.യു) സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനം തമ്പാനൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
പരിഷ്കരണ നടപടികളുടെ ഭാഗമായി ജീവനക്കാര്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കപ്പെടും. കെ.എസ്.ആര്.ടി.സിയെ രക്ഷിക്കുന്നതിന് പരിമിതിക്കുള്ളില്‍ നിന്നുകൊണ്ട് ആകാവുന്നതെല്ലാം ചെയ്യും. വന്‍ വായ്പയും അതിനുള്ള കൂടിയ പലിശയുമാണ് ഇപ്പോഴത്തെ പ്രശ്നം. മറ്റേതെങ്കിലും സ്രോതസിലൂടെ പണം കണ്ടെത്തിയാല്‍ കെ.എസ്.ആര്.ടി.സിയുടെ സമ്പദ്സ്ഥിതിയില്‍ ഉടന്‍ മാറ്റമുണ്ടാക്കാനാകും. 900 പുതിയ ബസുകള്‍ കെ.എസ്.ആര്.ടി.സി ഉടന്‍ നിരത്തിലിറക്കും.
പരിഷ്കരണ നടപടികള്‍ പൂര്‍ത്തിയാകുമ്പോള്‍ കെ.എസ്.ആര്.ടി.സി മികച്ച നിലയിലേക്കെത്തും. പ്രൊഫഷണല്‍ സംവിധാനം കെ.എസ്.ആര്.ടി.സിയില്‍ നടപ്പിലാക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."