HOME
DETAILS
MAL
പൊലിസിന് മുന്‍പാകെ ഹാജരാകാന്‍ യദ്യൂരപ്പക്ക് നോട്ടിസ്
backup
September 24 2017 | 00:09 AM
ബംഗളൂരു: പൊലിസ് കോണ്‍സ്റ്റബിളിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റും മുന്‍മുഖ്യമന്ത്രിയുമായ ബി.എസ് യദ്യൂരപ്പയോട് പൊലിസിന് മുന്‍പില്‍ ഹാജരാകാന്‍ നോട്ടിസ്. മല്ലേശ്വരം സബ് ഡിവിഷന്‍ എ.സി.പിയ്ക്കുമുന്‍പാകെയാണ് ഈ മാസം 28ന് രാവിലെ 10.30ന് ഹാജരായി മൊഴിനല്‍കാന്‍ ആവശ്യപ്പെട്ടത്. പ്രതിപക്ഷ നേതാവായിരുന്ന കെ.എസ് ഈശ്വരപ്പയുടെ സുരക്ഷാ ജീവനക്കാരനായിരുന്ന വിനയ് ബിദ്രയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചുവെന്നാണ് യദ്യൂരപ്പക്കെതിരായ കേസ്. യദ്യൂരപ്പയുടെ പേഴ്‌സനല്‍ സ്റ്റാഫ് അംഗമായ എന്‍.ആര്‍ സന്തോഷാണ് കേസിലെ മുഖ്യപ്രതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."