നാല് ചിട്ടി കമ്പനികളുടെ 3,017 കോടി രൂപയുടെ സ്വത്തുക്കള്‍ പിടിച്ചെടുത്തു
കൊല്‍ക്കത്ത: നാല് ചിട്ടി സ്ഥാപനങ്ങളുടെ 3,017 കോടി രൂപയുടെ സ്വത്ത് വകകള്‍ എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് പിടിച്ചെടുത്തു. പ. ബംഗാള്‍, അസം, ഒഡിഷ എന്നീ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചുവന്ന റോസ് വാലി, ശാരദ, അര്‍ഥ തത്വ, സീഷോര്‍ ഗ്രൂപ്പ് എന്നിവയുടെ സ്വത്തുക്കളാണ് പിടിച്ചെടുത്തത്.
നിക്ഷേപകരെ കബളിപ്പിച്ച കേസില്‍ ഇവര്‍ക്കെതിരേ അന്വേഷണം നടക്കുന്നതിനിടയിലാണ് കോടതി നിര്‍ദേശപ്രകാരം ഇവ പിടിച്ചെടുത്തത്. ഇത് വിറ്റ് കിട്ടുന്ന തുക നിക്ഷേപകര്‍ക്ക് നല്‍കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.
നാല് ചിട്ടി സ്ഥാപനങ്ങളില്‍ നിന്നുമായി 500 കോടി രൂപയും പിടിച്ചെടുത്തിട്ടുണ്ട്. ഇതില്‍ 345 കോടി രൂപയും റോസ് വാലി അക്കൗണ്ടില്‍ നിന്നാണ് കണ്ടെത്തിയത്.
കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി നാല് ചിട്ടി സ്ഥാപനങ്ങള്‍ക്കെതിരേയും അന്വേഷണം നടക്കുകയാണ്. കേസില്‍ പ.ബംഗാള്‍, ഒഡിഷ സംസ്ഥാനത്തുള്ള നിരവധി രാഷ്ട്രീയക്കാര്‍ക്കും പങ്കുള്ളതായി തെളിഞ്ഞിരുന്നു.
ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളും ഒഡിഷയില്‍ ബിജു ജനതാദള്‍ നേതാക്കളും കേസില്‍ പ്രതികളാണ്. 2014ലെ പൊതു തെരഞ്ഞെടുപ്പില്‍ ചിട്ടി തട്ടിപ്പ് വന്‍വിവാദമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."