HOME
DETAILS
MAL
പെരിയോരുടെ സ്വപ്നം യാഥാര്‍ഥ്യമായെന്ന് കമല്ഹാസന്
backup
October 09 2017 | 23:10 PM
ചെന്നൈ: കേരളത്തില്‍ ബ്രാഹ്മണരല്ലാത്തവരെ പൂജാരിമാരായി നിയമിച്ച കേരള സര്‍ക്കാര്‍ നടപടിയെ പ്രശംസിച്ച് തമിഴ് സിനിമാ താരം കമല്ഹാസന്. 36 അബ്രാഹ്മണരെയാണ് പൂജാരിമാരായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ക്ഷേത്രങ്ങളില്‍ സര്‍ക്കാര്‍ നിയമിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിക്കുന്നുവെന്നും പെരിയോരുടെ സ്വപ്നമാണ് യാഥാര്‍ഥ്യമായതെന്നും കമല്ഹാസന് ട്വിറ്ററില്‍ കുറിച്ചു.
കഴിഞ്ഞ ആഴ്ചയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ക്ഷേത്രങ്ങളിലേക്ക് 62 പൂജാരിമാരെ നിയമിച്ചത്. ഇതില്‍ 36 പേരും ബ്രാഹ്മണരല്ലാത്തവരാണ്. ഇവരില്‍ തന്നെ ആറുപേര്‍ ദലിതരുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."