HOME
DETAILS

സ്വാതന്ത്ര്യ പ്രഖ്യാപനത്തിനൊരുങ്ങി കാറ്റലോണിയ

  
backup
October 11 2017 | 03:10 AM

%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%be%e0%b4%a4%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b5%8d%e0%b4%af-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%96%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa%e0%b4%a8%e0%b4%a4

ബാഴ്‌സലോണ: വിവിധ തലങ്ങളില്‍നിന്നുള്ള അന്താരാഷ്ട്ര സമ്മര്‍ദങ്ങള്‍ക്കിടെ കാറ്റലോണിയ പ്രാദേശിക ഭരണകൂടം സ്വാതന്ത്ര്യപ്രഖ്യാപനത്തിനുള്ള ഔദ്യോഗിക ചര്‍ച്ചകള്‍ തുടങ്ങി.
വൈകി ലഭിക്കുന്ന വിവരങ്ങള്‍ പ്രകാരം നേരത്തെ അറിയിച്ചതിലും ഒരു മണിക്കൂര്‍ വൈകിയാണ് പ്രത്യേക പാര്‍ലമെന്റ് സമ്മേളനം നടക്കുന്നത്. ഇന്ത്യന്‍ സമയം വൈകിട്ട് ഒന്‍പതരയ്ക്ക് കാറ്റലോണിയ പ്രസിഡന്റ് കാള്‍സ് പ്യൂഗ്‌ഡെമോന്റ് സ്വാതന്ത്ര്യം പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രസംഗം ആരംഭിക്കുമെന്നാണു നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍, ഈ സമയത്തു മന്ത്രിമാരുടെ പ്രത്യേക യോഗം പ്രസിഡന്റിന്റെ നേതൃത്വത്തില്‍ നടന്നു.
ജനഹിത പരിശോധനയ്ക്കുശേഷം ഇതാദ്യമായാണ് പ്രാദേശിക പാര്‍ലമെന്റ് ചേരുന്നതും പ്യൂഗ്‌ഡെമോന്റ് ജനപ്രതിനിധികളെ അഭിമുഖീകരിക്കുന്നതും. പല ഭാഗങ്ങളില്‍നിന്നുള്ള സമ്മര്‍ദങ്ങള്‍ക്കിടയിലും സ്വതന്ത്രരാജ്യം എന്ന മുന്‍തീരുമാനത്തില്‍ ഉറച്ചുതന്നെയാണ് പ്യൂഗ്‌ഡെമോന്റിന്റെ നേതൃത്വത്തിലുള്ള പ്രാദേശിക ഭരണകൂടം. സമ്മേളനത്തിന്റെ മുന്നോടിയായി പാര്‍ലമെന്റ് മന്ദിരത്തിനു പരിസരത്തെല്ലാം കാറ്റലോണിയ പൊലിസ് വന്‍ സുരക്ഷാസന്നാഹങ്ങള്‍ ഒരുക്കിയിരുന്നു. സ്വാതന്ത്ര്യ പ്രഖ്യാപനമുണ്ടായാല്‍ പട്ടാള അട്ടിമറി അടക്കമുള്ള നീക്കങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്. ബാഴ്‌സലോണയുടെ വിവിധ ഭാഗങ്ങളിലും മറ്റു നഗരങ്ങളിലും പതിനായിരക്കണക്കിനു സ്വാതന്ത്ര്യവാദികളും വിരുദ്ധരും തടിച്ചുകൂടിയിരുന്നു.
എന്നാല്‍, പ്രാദേശിക ഭരണകൂടം സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയാല്‍ ദേശീയ ഭരണഘടന മുന്നോട്ടുവയ്ക്കുന്ന അധികാരം ഉപയോഗിക്കുമെന്ന് സ്പാനിഷ് പ്രധാനമന്ത്രി മരിയാനോ രാജോയ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
രാജ്യത്തെ സ്വയംഭരണാധികാരമുള്ള പ്രദേശങ്ങള്‍ ഭരണഘടന അനുശാസിക്കുന്ന നിയമങ്ങളും ഉത്തരവാദിത്തങ്ങളും അനുസരിക്കാനും നിര്‍വഹിക്കാനും തയാറാകാതിരിക്കുകയോ സ്‌പെയിനിന്റെ പൊതുതാല്‍പര്യത്തിനു ഹാനികരമായ തരത്തില്‍ പ്രവര്‍ത്തിക്കുകയോ ചെയ്താല്‍ പ്രദേശത്തിന്റെ സ്വയംഭരണാധികാരം എടുത്തുകളയാന്‍ സ്പാനിഷ് ഭരണഘടനയുടെ 155-ാം വകുപ്പ് ദേശീയ സര്‍ക്കാരിന് അധികാരം നല്‍കുന്നുണ്ട്.
സ്പാനിഷ് ഭരണഘടനാ കോടതിയുടെ വിലക്കും ദേശീയ സര്‍ക്കാരിന്റെ അടിച്ചമര്‍ത്തലും മറികടന്ന് ഒക്ടോബര്‍ ഒന്നിനു നടന്ന കാറ്റലോണിയ ജനഹിത പരിശോധനയില്‍ 43 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്.
ഇതില്‍ 90 ശതമാനം പേരും സ്വതന്ത്രരാജ്യത്തെ പിന്തുണച്ചതായി പ്രാദേശിക ഭരണകൂടം അവകാശപ്പെട്ടിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യ-ബംഗ്ലാദേശ് ക്രിക്കറ്റ് പരമ്പര റദ്ദാക്കണം; ഭീഷണി ഉയര്‍ത്തി ഹിന്ദുത്വ സംഘടനകള്‍; ബി.സി.സി.ഐക്കും, പ്രധാനമന്ത്രിക്കും കത്തയച്ചു

National
  •  3 months ago
No Image

നെസ്റ്റോ ഗ്രൂപ്പിന്റെ പുതിയ ഹൈപ്പർമാർക്കറ്റ് മബേല ബിലാദ് മാളിൽ

oman
  •  3 months ago
No Image

ബെംഗളുരുവില്‍ ട്രെയിനില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു

Kerala
  •  3 months ago
No Image

കൊല്‍ക്കത്തയിലെ ഡോക്ടറുടെ ബലാത്സംഗക്കൊല; എഫ്.ഐ.ആര്‍ രജിസ്റ്റര് ചെയ്യുന്നത് വൈകിപ്പിച്ച അന്വേഷണ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു

National
  •  3 months ago
No Image

എമിറേറ്റ്സ് ഹെൽത്ത് കാർഡ് യുഎഇ താമസക്കാർക്കും

uae
  •  3 months ago
No Image

ഇന്റർനാഷനൽ ചാരിറ്റി ഓർഗനൈസേഷൻ 25 ദശലക്ഷം ദിർഹമിൻ്റെ പദ്ധതികൾ നടപ്പാക്കി

uae
  •  3 months ago
No Image

ഒമാനിൽ പ്രവാചക പ്രകീർത്തനങ്ങളോടെ നബിദിനമാഘോഷിച്ചു

oman
  •  3 months ago
No Image

നിപ; സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ 175 ആയി; ഹൈറിസ്‌ക് കാറ്റഗറിയില്‍ 104 പേര്‍; പത്ത് പേര്‍ ചികിത്സയില്‍

Kerala
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-16-09-2024

PSC/UPSC
  •  3 months ago
No Image

വയനാട്ടിലെ ചെലവിന്റെ യഥാര്‍ത്ഥ കണക്ക് സര്‍ക്കാര്‍ പുറത്തുവിടണം; ഇല്ലെങ്കില്‍ കോണ്‍ഗ്രസ് പ്രക്ഷോഭത്തിലേക്ക്

Kerala
  •  3 months ago