HOME
DETAILS

വയനാട്ടില്‍ ദേശീയ പോരാട്ടം

  
നിസാം കെ അബ്ദുല്ല
March 15, 2024 | 6:45 AM


Wayanad
The National Struggle

കല്‍പ്പറ്റ. ദേശീയ രാഷ്ട്രീയത്തില്‍ 2019 നേക്കാള്‍ ശ്രദ്ധനേടുന്ന തെരഞ്ഞെടുപ്പാണ് ഇത്തവണ വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍. ദേശീയ രാഷ്ട്രീയത്തിലെ രണ്ട് പ്രധാന നേതാക്കളാണ് ഇത്തവണ വയനാട്ടില്‍ ഇറങ്ങുന്നത്. യു.ഡി.എഫിന് കരുത്തുള്ള മണ്ഡലത്തില്‍ സ്ഥാനാര്‍ഥി രാഹുല്‍ ഗാന്ധിക്ക് കാര്യങ്ങള്‍ എളുപ്പമാകുമെന്നാണ് പാര്‍ട്ടി ക്യാംപിലെ പ്രതീക്ഷ. എല്‍.ഡി.എഫിനായി ദേശീയ രാഷ്ട്രീയത്തില്‍ ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടങ്ങളുടെ മുന്നണിപ്പോരാളികളില്‍ ഒരാളും സി.പി.ഐ ദേശീയ സമിതിയംഗവുമായ ആനി രാജയാണ് കളത്തിലിറങ്ങുന്നത്.

മണ്ഡലത്തില്‍ പ്രബലരല്ലാത്തതിനാല്‍ ഇവിടുത്തെ മത്സരം ഉത്തരേന്ത്യയില്‍ പ്രചാരണായുധമാക്കാനാണ് എന്‍.ഡി.എ ശ്രമം. നിലവില്‍ എന്‍.ഡി.എ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല.

മികച്ച ഭൂരിപക്ഷത്തിനാണ് രാഹുലിനെ കഴിഞ്ഞ തവണ മണ്ഡലം ലോക്‌സഭയിലേക്ക് അയച്ചത്. അത് ഇത്തവണ വര്‍ധിക്കുമെന്നാണ് യു.ഡി.എഫ് നേതാക്കളുടെ അവകാശവാദം. ശക്തമായ മത്സരത്തിനൊരുങ്ങിയാണ് എല്‍.ഡി.എഫ് നേരത്തെ തന്നെ കളം പിടിച്ചത്. മികച്ച സ്ഥാനാര്‍ഥിയെ തന്നെ കളത്തിലിറക്കിയതിനാല്‍ രാഹുലിനെ അനായാസം വിജയിച്ച് കയറാന്‍ അനുവദിക്കില്ലെന്നാണ് എല്‍.ഡി.എഫ് പ്രഖ്യാപനം .
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി, ഏറനാട്, വണ്ടൂര്‍ നിയോജക മണ്ഡലങ്ങള്‍ യു.ഡി.എഫിനൊപ്പമാണ് നിന്നത്്. മാനന്തവാടി, തിരുവമ്പാടി, നിലമ്പൂര്‍ നിയോജകമണ്ഡലങ്ങള്‍ എല്‍.ഡി.എഫും നേടി.
2019ലെ തെരഞ്ഞെടുപ്പില്‍ രാഹുല്‍ഗാന്ധി 4,31,770 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. സി.പി.ഐയിലെ പി.പി. സുനീറായിരുന്നു തൊട്ടടുത്ത എതിരാളി. എന്‍.ഡി.എക്കുവേണ്ടി ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയാണ് മത്സരിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊച്ചി തേവരയില്‍ ചാക്കില്‍ പൊതിഞ്ഞ നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി; മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല; കൊലപാതകമെന്ന് സംശയം

Kerala
  •  8 minutes ago
No Image

സൗദി മതകാര്യ മന്ത്രാലയം 31,000 ഇമാമുമാരെയും മുഅദ്ദിനുകളെയും നിയമിക്കുന്നു

Saudi-arabia
  •  16 minutes ago
No Image

'സ്ഥാനാർഥിപ്പടി'; നാടിൻ്റെ പേരായി വാസുവിൻ്റെ മത്സരം

Kerala
  •  27 minutes ago
No Image

കോടീശ്വര നഗരസഭകളുടെ തിളക്കവുമായി എറണാകുളം; ഭരണം പിടിക്കാൻ വാശിയേറിയ പോരാട്ടം

Kerala
  •  34 minutes ago
No Image

കേന്ദ്രത്തിന്റെ പുതിയ തൊഴില്‍നിയമം ; വരുന്നത് വൻ മാറ്റങ്ങൾ; ഗുണംപോലെ ദോഷവും; അറിയാം പ്രധാന വ്യവസ്ഥകൾ

National
  •  an hour ago
No Image

സമസ്തയുടെ ആഹ്വാനം ഏറ്റെടുത്ത് ജനം; തഹിയ്യ ഫണ്ട് ശേഖരണം 30 കോടി കവിഞ്ഞു

organization
  •  an hour ago
No Image

വി.എം വിനുവിൻ്റെ സ്ഥാനാർഥിത്വം; പ്രതിസന്ധി മറികടക്കാൻ തീവ്രശ്രമവുമായി യു.ഡി.എഫ്

Kerala
  •  an hour ago
No Image

ദുബൈ റണ്‍ 2025 നാളെ: ശൈഖ് സായിദ് റോഡ് ജനസമുദ്രമാകും

uae
  •  2 hours ago
No Image

എസ്.ഐ.ആർ; രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ചീഫ് ഇലക്ടറൽ ഓഫീസറുമായി ഇന്ന് കൂടിക്കാഴ്ച്ച നടത്തും

Kerala
  •  2 hours ago
No Image

ധർമസ്ഥല വെളിപ്പെടുത്തൽ; പരാതിക്കാരനടക്കം ആറുപേർക്ക് എതിരേ എസ്.ഐ.ടി കുറ്റപത്രം

National
  •  2 hours ago