HOME
DETAILS

അറിവിന്‍ വിളക്കത്ത് ഒന്നിച്ചിരിക്കാം എസ്.കെ.എസ്.എസ്.എഫ് കേരള ത്വലബ കോണ്‍ഫറന്‍സിന് ഇന്ന് തുടക്കം

  
backup
October 19, 2017 | 2:45 AM

%e0%b4%85%e0%b4%b1%e0%b4%bf%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf%e0%b4%b3%e0%b4%95%e0%b5%8d%e0%b4%95%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%92%e0%b4%a8%e0%b5%8d%e0%b4%a8


വളാഞ്ചേരി: അറിവിന്‍ വിളക്കത്ത് ഒന്നിച്ചിരിക്കാം പ്രമേയത്തില്‍ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മറ്റി സംഘടിപ്പിക്കുന്ന കേരള ത്വലബ കോഫറന്‍സിന് അത്തിപ്പറ്റ ഫത്ഹുല്‍ ഫത്താഹ് സെന്ററില്‍ ഇന്ന് തുടക്കമാവും.
വൈകിട്ട് നാലിന് അസ്ഹരി തങ്ങള്‍ മഖാം സിറായത്തിന് സയ്യിദ് ഹബീബ് കോയ തങ്ങള്‍ നേതൃത്വം നല്‍കും. തുടര്‍ന്ന് നടക്കുന്ന റാലിയില്‍ ദര്‍സ് അറബിക് കോളജ് വിദ്യാര്‍ഥികള്‍ അണി നിരക്കും. 6 മണിക്ക് സ്വാഗസംഘം ചെയര്‍മാന്‍ സയ്യിദ് കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ പതാക ഉയര്‍ത്തും. 7 മണിക്ക് നടക്കുന്ന മജ്‌ലിസുന്നൂര്‍ ആത്മീയ സദസിന് സയ്യിദ് ഫസല്‍ ശിഹാബ് തങ്ങള്‍ ആലത്തൂര്‍പ്പടി നേതൃത്വം നല്‍കും. ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി മുഖ്യ പ്രഭാഷണം നടത്തും.
8.30ന് ലീഡേഴ്‌സ് മീറ്റ് സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഹാരിസലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷനാവും. അഹ്മദ് വാഫി കക്കാട് മുഖ്യപ്രഭാഷണം നടത്തും. കോണ്‍ഫറന്‍സിന്റെ ഭാഗമായി 1,500 പ്രതിനിധികള്‍ പങ്കെടുക്കുന്ന ക്യാംപിന് വെള്ളിയാഴ്ച വൈകിട്ട് നാലിന് തുടക്കമാവും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും.
എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിക്കും. പി.കെ കുഞ്ഞാലിക്കുട്ടി എം.പി മുഖ്യാതിഥിയാകും. വി.പി സെയ്തുമുഹമ്മദ് നിസാമി മുഖ്യപ്രഭാഷണം നടത്തും. രാത്രി നടക്കുന്ന സെഷനില്‍ കാലിക്കറ്റ് യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. കെ. മുഹമ്മദ് ബഷീര്‍ മുഖ്യാതിഥിയാവും. അബ്ദുല്‍ ഹകീം ഫൈസി ആദൃശ്ശേരി, പി.കെ അബ്ദുല്‍ ഗഫൂര്‍ ഖാസിമി, ശറഫുദ്ദീന്‍ ഹുദവി ആനമങ്ങാട് എന്നിവര്‍ വിഷയാവതരണം നടത്തും.
ശനിയാഴ്ച നടക്കുന്ന പരിപാടികളുടെ ഉദ്ഘാടനം രാവിലെ 8ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ നിര്‍വഹിക്കും. വിവിധ സെഷനുകളില്‍ സമസ്ത മലപ്പുറം ജില്ലാ പ്രസിഡന്റ് പി. കുഞ്ഞാണി മുസ്‌ലിയാര്‍, കേന്ദ്ര മുശാവറ അംഗം എ. മരക്കാര്‍ മുസ്‌ലിയാര്‍ നിറമരുതൂര്‍, പ്രൊഫ.ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ അതിഥികളായി പങ്കെടുക്കും. അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍,നാസര്‍ ഫൈസി കൂടത്തായി, റഹ്മത്തുല്ല ഖാസിമി മൂത്തേടം, ഡോ.സാലിം ഫൈസി കൊളത്തൂര്‍ വിവിധ സെഷനുകളില്‍ വിഷയാവതരണം നടത്തും.
സമാപന സംഗമം വൈകിട്ട് മൂന്നിന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അധ്യക്ഷനാവും. സത്താര്‍ പന്തലൂര്‍ മുഖ്യപ്രഭാഷണം നടത്തും. അത്തിപ്പറ്റ മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍ സമാപന സന്ദേശം നല്‍കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എ.ഡി.ജി.പി പി. വിജയന് ക്ലീന്‍ചിറ്റ്; ശബരിമലയിലെ 'പുണ്യം പൂങ്കാവനം' പദ്ധതിക്ക് അനുമതി

Kerala
  •  2 days ago
No Image

ഇന്റര്‍നെറ്റിലൂടെ ബന്ധിപ്പിക്കപ്പെട്ട ഒരു തലമുറ കേന്ദ്രമന്ത്രിയെ താഴെയിറക്കുന്നു,ചോദ്യം ചെയ്യുന്നു..: ഭരണകൂടത്തെ വിറപ്പിച്ച് സിജെപി

National
  •  2 days ago
No Image

കേരളത്തില്‍ സി.ജെ.പി പ്രതിഷേധക്കാര്‍ക്കെതിരേ കേസെടുത്ത സംഭവം; പ്രതികരണവുമായി ആഭ്യന്തരമന്ത്രി

Kerala
  •  2 days ago
No Image

സി.ജെ.പി പ്രതിഷേധം: ഒടുവില്‍ കീഴടങ്ങി കേന്ദ്രം, കേന്ദ്രവിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവച്ചു

National
  •  2 days ago
No Image

അമ്മയുടെ മൃതദേഹം വീട്ടില്‍ സൂക്ഷിച്ച് പൂജ നടത്തി മകന്‍; മരണം പുറത്തറിയിച്ചത് ചെറുമകള്‍, അന്വേഷണം

Kerala
  •  2 days ago
No Image

എ.ഐയും ടെലഗ്രാമും കൂട്ടുപിടിച്ച് സൈബര്‍ തട്ടിപ്പ്; വ്യാജ ബാങ്ക് ആപ്പുകള്‍ നിര്‍മ്മിച്ച 18കാരന്‍ പിടിയില്‍

National
  •  2 days ago
No Image

''പുറത്തുവന്ന മൊഴി മാധ്യമസൃഷ്ടി മാത്രം'; എക്‌സാലോജിക് കേസ് ആരോപണങ്ങള്‍ തള്ളി പിണറായി വിജയന്‍

Kerala
  •  2 days ago
No Image

ദുബൈയിൽ വാഹനങ്ങളിൽ എൻജിൻ മോഡിഫിക്കേഷൻ, അമിതശബ്ദം അനുവദിക്കില്ല; മാറ്റങ്ങൾ വരുത്താൻ മുൻ‌കൂർ അനുമതി ആവശ്യം; ആർടിഎയുടെ കർശന മുന്നറിയിപ്പ്

uae
  •  2 days ago
No Image

കണ്ഠരര് രാജീവരുടെ മകന്‍ ബ്രഹ്മദത്തന്‍ ശബരിമല തന്ത്രിയായി ചുമതലയേല്‍ക്കും; ദേവസ്വം ബോര്‍ഡ് യോഗത്തില്‍ തീരുമാനം

Kerala
  •  2 days ago
No Image

മാസപ്പടിക്കേസ്; വീണക്കെതിരേ കൂടുതല്‍ തെളിവുകള്‍ ഇ.ഡി റിപ്പോര്‍ട്ടില്‍

National
  •  2 days ago