HOME
DETAILS

സ്ഥാന മാറ്റത്തിനു പിന്നാലെ പേരു മാറ്റവും; ട്വിറ്ററില്‍ പേര് മാറ്റാനൊരുങ്ങി രാഹുല്‍

  
backup
October 19, 2017 | 3:40 AM

national19-10-17rahul-twitter

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷസാഥാനത്തേക്കെത്തുമെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെ ട്വിറ്ററില്‍ 'പേരു' മാറ്റാനൊരുങ്ങി രാഹുല്‍ ഗാന്ധി. നിലവില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷനായ രാഹുലിന്റെ ട്വിറ്റര്‍ അക്കൗണ്ട് 'ഓഫീസ് ഓഫ് ആര്‍ ജി' (Office of RG) എന്ന പേരിലാണ്. ഇത് കുറച്ചു കൂടി ലളിതമാക്കാനാണ് രാഹുലിന്റെ നീക്കം. രാഹുല്‍ എന്നോ രാഹുല്‍ ഗാന്ധിയെന്നോ ആയിരിക്കും പുതിയ അക്കൗണ്ടെന്നാണ് റിപ്പോര്‍ട്ട്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ട്വിറ്റര്‍ സാന്നിധ്യത്തിന് വെല്ലുവിളി ഉയര്‍ത്താനാണ് രാഹുലിന്റെ നീക്കമെന്നും സൂചനയുണ്ട്.

ബി.ജെ.പിക്കും കേന്ദ്ര സര്‍ക്കാരിനുമെതിരെ ആക്ഷേപഹാസ്യവും വിമര്‍ശനവും കൊണ്ട് ശ്രദ്ധേയമാണ് ഈയിടെ രാഹുലിന്റെ ട്വീറ്റുകള്‍. രാഹുലിന്റെ ട്വീറ്റുകള്‍ക്ക് മുമ്പത്തെക്കാള്‍ ഇപ്പോള്‍ ആരാധകരും ഏറെയാണ്. കഴിഞ്ഞ ദിവസം ജെയ് ഷാ വിവാദത്തില്‍ വൈ ദിസ് കൊല വെറി ഡാ എന്ന ട്വീറ്റ് ജനശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

നിലവില്‍ സോഷ്യല്‍ മീഡിയയിലൂടെയുള്ള രാഹുലിന്റെ ആശയവിനിമയം കൈകാര്യം ചെയ്യുന്നത് കന്നഡ നടിയും രാഷ്ട്രീയ പ്രവര്‍ത്തകയുമായ ദിവ്യ സ്പന്ദനയാണ്. 37 ലക്ഷത്തിലധികം ആളുകളാണ് നിലവില്‍ ഓഫീസ് ഓഫ് ആര്‍ ജി എന്ന അക്കൗണ്ടിനെ പിന്തുടരുന്നത്. മൂന്നുകോടിയലധികം ആളുകളാണ് നരേന്ദ്രമോദിയെ പിന്തുടരുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിസ്മയം തീർത്ത് വൈഭവ് സൂര്യവംശി: 95 പന്തിൽ 171 റൺസ്! അണ്ടർ 19 ഏഷ്യാ കപ്പിൽ റെക്കോർഡ് പ്രകടനം; മലയാളി താരം ആരോൺ ജോർജിന് അർധ സെഞ്ചുറി

Cricket
  •  8 hours ago
No Image

ലൈസൻസില്ലാതെ പ്രവർത്തിക്കുന്നു: രണ്ട് വ്യാജ നിക്ഷേപ സ്ഥാപനങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകി യുഎഇ

uae
  •  8 hours ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആദ്യ കേസും ക്രൈംബ്രാഞ്ചിന്; എസ്.പി ജി പൂങ്കുഴലിക്ക് അന്വേഷണ ചുമതല

Kerala
  •  8 hours ago
No Image

നടിയെ ആക്രമിച്ച കേസ്: വിധിക്ക് മുൻപ് ജഡ്ജി ഹണി എം. വർഗീസിന്‍റെ കർശന താക്കീത്; 'സുപ്രീം കോടതി മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിക്കരുത്'

Kerala
  •  9 hours ago
No Image

ഇന്‍ഡിഗോ പ്രതിസന്ധി: ഡി.ജി.സി.ഐയിലെ 4 ഉന്നത ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു

National
  •  9 hours ago
No Image

മുനമ്പം വഖഫ് ഭൂമിയല്ലെന്ന ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രിം കോടതി

Kerala
  •  9 hours ago
No Image

അൽ ഖലീജ് അൽ അറബി സ്ട്രീറ്റിൽ ഹെവി വാഹനങ്ങൾക്ക് നിയന്ത്രണം; ഡ്രൈവർമാർ ബദൽ മാർ​ഗങ്ങൾ ഉപയോ​ഗിക്കണമെന്ന് നിർദേശം

uae
  •  9 hours ago
No Image

14 വയസ്സിന് താഴെയുള്ള വിദ്യാര്‍ഥിനികള്‍ക്ക് ഹിജാബ് വിലക്കി ആസ്ട്രിയ

International
  •  9 hours ago
No Image

അല്‍-അന്‍സാബ് അല്‍-ജിഫ്‌നൈല്‍ റോഡ് ഇരട്ടിപ്പിക്കല്‍ പദ്ധതി 70% പൂര്‍ത്തിയാക്കി

oman
  •  9 hours ago
No Image

ന്യൂ ഇയര്‍ 2026; സ്വകാര്യ മേഖലക്കുള്ള അവധി പ്രഖ്യാപിച്ച് യുഎഇ

uae
  •  9 hours ago