ഓട്ടോ തൊഴിലാളിയുടെ വീട്ടിലേക്ക് ആറ് മെഡലുകള്‍
കൊഴിഞ്ഞാമ്പാറ: മക്കളുടെ രാവിലത്തെ സ്‌കൂളിലേക്കുളള നടത്തം വെറുതെയായില്ല. മക്കള്‍ രണ്ടും പേരും ചേര്‍ന്ന് ആറ് മെഡലുകളാണ് സമ്പാദിച്ചത്. റവന്യു ജില്ലാ കായികമേളയിലാണ് ഒരു വീട്ടിലേക്ക് ആറ് മെഡലുകളുമായി സഹോദരങ്ങള്‍ പോയത്.
സി.എഫ്.ഡി മാത്തൂര്‍ സ്‌കൂളിലെ കെ.എ അഖില്‍ സീനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ 800, 400 മീറ്ററിലും 400 മീറ്റര്‍ ഹഡില്‍സിലും റിലേയിലും സ്വര്‍ണം നേടിയപ്പോള്‍ ഇതേ സ്‌കൂളില്‍ പഠിക്കുന്ന സഹോദരി അനാമിക സബ്ജൂനിയര്‍ വിഭാഗത്തില്‍ 200 മീറ്ററില്‍ സ്വര്‍ണവും 100 മീറ്ററില്‍ വെളളിമെഡലും ലോങ് ജംമ്പില്‍ സ്വര്‍ണവും നേടി കരുത്ത് കാട്ടി. അനാമികക്ക് ഇത് കന്നി അംഗമാണ്. അഖില്‍ ഇതിന് മുന്‍പും മത്സരിച്ചിട്ടുണ്ടെങ്കിലും സ്വര്‍ണം നേടിയിരുനില്ല.
പാലക്കാട് ടൗണിലെ ഓട്ടോ തൊഴിലാളിയായ പരിത്തിപ്പുളളി കൊഴിഞ്ഞപറമ്പില്‍ അനീഷിന്റെയും സുമയുടെയും മക്കളാണിവര്‍. വീടിനടുത്ത് ഹൈസ്‌കൂള്‍ ഉണ്ടെങ്കിലും കുട്ടികളുടെ കായിക വാസന പ്രോല്‍സാഹിപ്പിക്കാന്‍ വേണ്ടിയാണ് 12 കിലോ മീറ്റര്‍ അകലെയുളള മാത്തൂര്‍ സ്‌കൂളില്‍ ചേര്‍ത്തത്.
പുലര്‍ച്ചെ അഞ്ച് മണിയോടെ വീട്ടില്‍ നിന്ന് ഇരുവരും സ്‌കൂളിലേക്ക് പോകും സ്‌കൂളിന് രണ്ട് കിലോ മീറ്റര്‍ അകലെവരെ ബസുളളു. അവിടെ നിന്ന് കാട് വഴിയാണ് രണ്ട് കിലോമീറ്റര്‍ നടന്ന് ഇവര്‍ സ്‌കൂളിലെത്തി പരിശീലനം നടത്തുന്നത്.
അനാമികയെ കഴിഞ്ഞ വര്‍ഷമാണ് ഏഴാം ക്ലാസില്‍ ചേര്‍ത്തത്. അഖില്‍ പ്ലസ്‌വണ്‍ വിദ്യാര്‍ഥിയാണ്. സീനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ മൂന്ന് സ്വര്‍ണം നേടി അഖില്‍ വ്യക്തിഗത ചാംപ്യനായപ്പോള്‍ സബ്ജൂനിയര്‍ പെണ്‍കുട്ടികലുടെ വിഭാഗത്തില്‍ രണ്ട് സ്വര്‍ണവും ഒരു വെളളി മെഡലും നേടി അനാമികയും വ്യക്തിഗത ചാംപ്യനായി.
മക്കളുടെ മത്സരം കാണാന്‍ പാലക്കാട് ടൗണിലെ ഓട്ടത്തിനിടയില്‍ ഓട്ടോ റിക്ഷയുമായി പിതാവ് അനീഷ് എത്തിയിരുന്നു.
മാതാവ് സുമ നേരത്തെ മക്കളോടൊപ്പം ഗ്രൗണ്ടിലെത്തിയിരുന്നു. സ്‌കൂളിലെ കോച്ച് സുരേന്ദ്രനാണ് ഇരുവര്‍ക്കും പരിശീലനം നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."