HOME
DETAILS

മത്സരം കാണാനെത്തിയ യുവാവിനെ മര്‍ദ്ദിച്ചെന്ന്; ഐവറി കോസ്റ്റ് താരം ഹസന്‍ ജൂനിയറിനെതിരെയും കേസ്

  
Web Desk
March 15, 2024 | 8:03 AM

case-against-ivory-coast-player-hasan-jr

മലപ്പുറം: മലപ്പുറം അരീക്കോട് ഫുട്ബാള്‍ മത്സരത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ ഐവറി കോസ്റ്റ് താരം ഹസന്‍ ജൂനിയറിനെതിരെയും കേസ്. അരീക്കോട് സ്വദേശിയുടെ പരാതിയിലാണ് പൊലിസ് കേസെടുത്തത്. കളി കാണാന്‍ എത്തിയപ്പോള്‍ മര്‍ദിച്ചെന്നാണ് പരാതി . ഭീഷണിപ്പെടുത്തല്‍,മര്‍ദിക്കല്‍,അസഭ്യം പറയല്‍,തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്.

തനിക്കു നേരെ ആക്രമണം ഉണ്ടായെന്ന് കാണിച്ച് ഹസന്‍ ജൂനിയര്‍ മലപ്പുറം ജില്ലാ പൊലിസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു. കഴിഞ്ഞ ഞായാറാഴ്ചയാണ് കേസിനാസ്പദമായ സംഭവം. അരീക്കോട്ടില്‍ പ്രാദേശിക കൂട്ടായ്മയായ ടൗണ്‍ ടീം ചെമ്രകാട്ടൂര്‍ സംഘടിപ്പിച്ച ഫൈവ്‌സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെയാണ് സംഘര്‍ഷമുണ്ടായത്. ജവഹര്‍ മാവൂരിന്റെ താരമായ ഹസന്‍ ജൂനിയര്‍ ന്യൂലാല പൂക്കൊളത്തൂര്‍ എന്ന ടീമിന് വേണ്ടി കളിക്കാനെത്തിയതായിരുന്നു. മത്സരത്തിനിടെ കാണികളോട് താരം മോശമായി പെരുമാറിയെന്ന് ആരോപിച്ചായിരുന്നു മര്‍ദനം.

തനിക്കു നേരെ കാണികള്‍ വംശീയാധിക്ഷേപം നടത്തി, തന്നെ കല്ലെറിഞ്ഞെന്നും ഇതില്‍ നിന്ന് ഒഴിഞ്ഞുമാറുന്നതിനിടെ മര്‍ദിച്ചെന്നും ഹസന്‍ ജൂനിയര്‍ നല്‍കിയ പരാതിയില്‍ പറയുന്നു.  കളിക്കിടെ കോണ്‍റെടുക്കാന്‍ പോയ തന്നെ കാണികള്‍ കുരങ്ങനെന്ന് വിളിച്ചെന്നും ഒരാള്‍ കല്ലെറിഞ്ഞെന്നുമാണ് ഹസന്‍ ജൂനിയര്‍ പരാതില്‍ പറയുന്നത്. തിരിഞ്ഞുനിന്ന തന്റെ നേരെ ഇയാള്‍ വീണ്ടും കല്ലെറിഞ്ഞു. വംശീയാധിക്ഷേപം തുടര്‍ന്ന് കല്ലെറിഞ്ഞതോടെ താന്‍ അവിടെ നിന്ന് പോയി. ഇതിനിടെ എതിര്‍ ടീമിന്റെ  മാനേജ്‌മെന്റും കാണികളും തന്നെ അക്രമിച്ചെന്നും എസ്പിക്ക് നല്‍കിയ പരാതിയിലുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇ കാലാവസ്ഥ: ശനിയാഴ്ച ഭാഗികമായി മേഘാവൃതം; തീരദേശങ്ങളിൽ മൂടൽമഞ്ഞിന് സാധ്യത

uae
  •  10 days ago
No Image

ഫ്രഷ്‌കട്ട് സംഘര്‍ഷം; ബുധനാഴ്ച്ച സര്‍വകക്ഷി യോഗം വിളിച്ച് ജില്ല കളക്ടര്‍

Kerala
  •  10 days ago
No Image

കൊള്ളപ്പലിശക്കാരുടെ ഭീഷണിയെ തുടർന്ന് വ്യാപാരി ആത്മഹത്യ ചെയ്ത സംഭവം: ഒന്നാം പ്രതിയുടെ വീടിന്റെ പൂട്ട് തകർത്ത് പൊലിസ്; സുപ്രധാന രേഖകൾ പിടിച്ചെടുത്തു

Kerala
  •  10 days ago
No Image

ദേശീയ അഭിമാനം; എമിറേറ്റ്സിന് നാളെ 40 വയസ്; ആശംസകളുമായി ദുബൈ ഭരണാധികാരി

uae
  •  10 days ago
No Image

കടലിൽ മത്സ്യത്തൊഴിലാളികളെ കാണാതായ സംഭവം; മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ അഞ്ച് പേരെയും രക്ഷപ്പെടുത്തി

Kerala
  •  10 days ago
No Image

ഡല്‍ഹിയില്‍ ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ടെന്നാരോപിച്ച് രണ്ട് പേരെ അറസ്റ്റ്‌ചെയ്തു

National
  •  10 days ago
No Image

അമീബിക് കേസുകള്‍ കൂടുന്നു; തിരുവനന്തപുരം സ്വദേശിനിക്ക് രോഗബാധ; അതീവ ജാഗ്രതയിൽ നാട്

Kerala
  •  10 days ago
No Image

റദ്ദാക്കിയ കാലിക്കറ്റ് സര്‍വകലാശാല യൂനിയന്‍ തെരഞ്ഞെടുപ്പ് വീണ്ടും നടത്തണം; ഉത്തരവിട്ട് ഹൈക്കോടതി

Kerala
  •  10 days ago
No Image

അബൂദബി: ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡിൽ വേരിയബിൾ സ്പീഡ് ലിമിറ്റ് സംവിധാനം; ഒക്ടോബർ 27 മുതൽ പ്രാബല്യത്തിൽ

uae
  •  10 days ago
No Image

ബലാത്സംഗത്തിനിരയായി ഡോക്ടർ ആത്മഹത്യ ചെയ്ത സംഭവം: കൈപ്പത്തിയിലെഴുതിയ ആത്മഹത്യാക്കുറിപ്പിലുള്ളത് പൊലിസുകാരനെതിരെ ഞെട്ടിക്കുന്ന വിവരങ്ങൾ

National
  •  10 days ago