ഹിന്ദുസ്ഥാന്‍ ഹിന്ദുക്കളുടെ രാജ്യമാണ്, എന്നാല്‍ മറ്റുള്ളവരെ അകറ്റിനിര്‍ത്തില്ല: മോഹന്‍ ഭഗവത്
ഇന്‍ഡോര്‍: ഇന്ത്യ ഹിന്ദുക്കളുടേതാണെന്ന വാദവുമായി ആര്.എസ്.എസ് മേധാവി മോഹന്‍ ഭഗവത്. എന്നാല്‍ മറ്റുള്ളവരെ അകറ്റിനിര്‍ത്തില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്‍ഡോറില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരായ കോളജ് വിദ്യാര്‍ഥികളുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഭഗവത്.
ജര്‍മനി ആരുടേതാണ്? ജര്‍മന്‍കാരുടെ രാജ്യം. ബ്രിട്ടിഷുകാരുടേതാണ് ബ്രിട്ടന്. അമേരിക്കക്കാരുടേതാണ് അമേരിക്ക. അതുപോലെ ഹിന്ദുസ്ഥാന്‍ ഹിന്ദുക്കളുടെ രാജ്യമാണ്. എന്നാല്‍ മറ്റുള്ളവരുടേതുംകൂടിയല്ലെന്നല്ല ഇതിനര്‍ത്ഥമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ സംസ്കാരവുമായി പൊരുത്തപ്പെട്ടു ജീവിക്കുന്നവരും ഇന്ത്യന്‍ പൂര്‍വികരുടെ പിന്തുടര്ച്ചക്കാരും ഭാരത മാതാവിന്റെ മക്കളും എല്ലാം ഹിന്ദുക്കളില്പെടും.
പണ്ടുകാലത്ത് ജനങ്ങള്‍ വികസനത്തിനായി ദൈവത്തെയായിരുന്നു സമീപിച്ചിരുന്നത്. എന്നാല്‍ ഇന്ന് കലിയുഗത്തില്‍ സര്‍ക്കാരിനേയാണ് വികസനത്തിനായി ആശ്രയിക്കുന്നത്. എന്നാല്‍ സര്‍ക്കാര്‍ വിചാരിച്ചാല്‍ മാത്രം രാജ്യത്തെ ഉന്നതിയിലെത്തിക്കാനാവില്ല. സമൂഹം സ്വയമേവയാണ് മാറ്റം സൃഷ്ടിക്കേണ്ടത്. സമൂഹം മാറുമ്പോള്‍ അത് സര്‍ക്കാരിലും പ്രതിഫലിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."