HOME
DETAILS

കായിക മന്ത്രിയുടെ പൊല്ലാപ്പുകള്‍...

  
backup
August 13 2016 | 11:08 AM

%e0%b4%95%e0%b4%be%e0%b4%af%e0%b4%bf%e0%b4%95-%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%aa%e0%b5%8a%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be

ഒരു മന്ത്രിയും അദ്ദേഹത്തിന്റെ പരിവാരങ്ങളും ചേര്‍ന്നുണ്ടാക്കിയ പൊല്ലാപ്പുകളാണ് റിയോയില്‍ കഴിഞ്ഞ ദിവസം വൈറലായത്. മന്ത്രി എന്നു പറയുന്നയാള്‍ നമ്മുടെ നാട്ടുകാരനാണ്, വിജയ് ഗോയല്‍. ആശാന്‍ കേന്ദ്ര കായികമന്ത്രിയാണ്. പക്ഷേ എന്തു ചെയ്യാന്‍ അദ്ദേഹത്തിന്റെ ധാരണ കിരീടം വയ്ക്കാത്ത രാജാവാണ് താനെന്നാണ്.

മൂപ്പര്‍ക്കൊരു ചരിത്രമുണ്ട്. പണ്ട് ഡല്‍ഹിയില്‍ കെജ്‌രിവാള്‍ ഭരണം പിടിച്ച തെരഞ്ഞെടുപ്പില്‍ എക്‌സിറ്റ് പോള്‍ ഫലങ്ങളൊക്കെ ബി.ജെ.പിക്ക് അനുകൂലമായ സമയത്ത് തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചില്ലെങ്കില്‍ പാര്‍ട്ടി വിടുമെന്ന് ഭീഷണിപ്പെടുത്തിയ ആളാണ്. പോരാത്തതിന് അന്ന് പാര്‍ട്ടിയെ തോല്‍പ്പിക്കുമെന്നും പറഞ്ഞു. എന്നാല്‍, പുള്ളി പറഞ്ഞതൊന്നും നടന്നില്ല. കാരണം ഇതിന് ശേഷം പ്രസ്താവനകളൊക്കെ അദ്ദേഹം തന്നെ പിന്‍വലിച്ചു നല്ല പിള്ളയായി. ഒടുവില്‍ ഹര്‍ഷ വര്‍ധനെ പാര്‍ട്ടി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കി എന്നാണ് ചരിത്രം. എന്തായാലും ചരിത്രം അതിന്റെ പാട്ടിന് പോകട്ടെ. ഇവിടെ വിഷയം മന്ത്രിയുടെ തോന്നിവാസങ്ങളാണ്.

ഇന്ത്യയില്‍ മന്ത്രിമാര്‍ റോഡിലൂടെ കടന്നു പോകുമ്പോള്‍ ആളുകളെ തള്ളി മാറ്റി നമ്മുടെ പൊലിസുകാര്‍ സുരക്ഷയൊരുക്കാറുണ്ട്. മണിക്കൂറുകള്‍ പോലും ഇത്തരം കുരുക്കില്‍ പലരും പെടാറുമുണ്ട്. പക്ഷേ, ഈ സംവിധാനം അങ്ങ് റിയോയിലും പുറത്തെടുത്താലോ. അതൊരല്‍പ്പം കടന്നുപോകും അല്ലേ. പക്ഷേ, റിയോയില്‍ അത് നടന്നു. കായികമന്ത്രി നടന്നു പോകുന്ന വഴിയിലുണ്ടായിരുന്നവരെ മന്ത്രിയുടെ ബോഡിഗാര്‍ഡുകള്‍ തൂക്കിയെടുത്തെറിഞ്ഞു. പലര്‍ക്കും സംഭവത്തില്‍ പരുക്കേറ്റു എന്ന് റിപ്പോര്‍ട്ടുണ്ട്. അതിലൊരുത്തന്‍ അറിയാത്ത എന്തോ ഭാഷയില്‍ മന്ത്രിയോട് സംസാരിച്ചപ്പോള്‍ സുരക്ഷാ 'ഗുണ്ടകള്‍' അവനെ ശരിക്കും പെരുമാറി. പിന്നീട് വഴിയില്‍ കണ്ടവര്‍ക്കൊക്കെ അടിയുടെ പെരുന്നാളായിരുന്നു.

Vijay-Goel-pic-1

ഇതോടെ സംഗതി പ്രശ്‌നമായി. സംഘാടക സമിതി ഇടപെട്ടു. ഇന്ത്യയുടെ ചീഫ് ദെ മിഷന്‍ അധ്യക്ഷന്‍ രാകേഷ് ഗുപ്തയക്ക് അവര്‍ കത്തയിച്ചിരിക്കുകയാണ്. കത്തില്‍ പറഞ്ഞ കാര്യങ്ങള്‍ കേട്ട് രാകേഷ് ഗുപ്തയുടെ കണ്ണു തള്ളി പോയി. മന്ത്രി എന്തെല്ലാം ഗുലുമാലുകളാണ് ഒപ്പിച്ചത് എന്ന് പിന്നീടാണ് മനസിലായത്. വിജയ് ഗോയല്‍ ഒളിംപിക്‌സിനെത്തിയത് ടീമംഗങ്ങള്‍ ജയ് വിളിക്കാനും അവരെ പ്രോത്സാഹിപ്പിക്കാനുമാണ്. ഇത് മന്ത്രി കൃത്യമായി ചെയ്യുന്നുണ്ട്. പക്ഷേ, മന്ത്രിയുടെ ബോഡിഗാര്‍ഡുകള്‍ അങ്ങനെയല്ല. അവര്‍ മന്ത്രിക്ക് പ്രവേശനമില്ലാത്ത ഇടങ്ങളില്‍ ചെല്ലുകയും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നുവെന്നാണ് ഒളിംപിക് സംഘാടക സമിതിയുടെ കോണ്ടിനെന്റല്‍ മാനേജര്‍ സാറാ പീറ്റേഴ്‌സന്‍ പറയുന്നത്.

ഇത് ആദ്യത്തെ സംഭവമല്ല. ഒളിംപിക് വില്ലേജില്‍ പ്രവേശനമില്ലാത്ത ആളുകളെയും കൂട്ടിയാണ് മന്ത്രിയുടെ യാത്ര. ഇത് ഒളിംപിക് സംഘാടക സമിതി മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തുകയും ചെയ്തു. എന്നാല്‍, വിപരീത ഫലമാണ് ഇതിലൂടെ ഉണ്ടായത്. മന്ത്രിയുടെ കൂടെയുണ്ടായിരുന്നവര്‍ സംഘാടക സമിതി അംഗങ്ങളെ മര്‍ദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്തു. ഇതില്‍ ചിലരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പല തവണ സംഭവം ആവര്‍ത്തിച്ചതോടെയാണ് ഈ കത്തയയ്ക്കുന്നതെന്ന് സാറ പറയുന്നു. ഇത്തരം സംഭവം ആവര്‍ത്തിച്ചാല്‍ മന്ത്രിയെ നാടുകടത്തുമെന്നും അതോടൊപ്പം റിയോയിലെ സുരക്ഷാ ഗാര്‍ഡുകളുടെ കൈക്കരുത്ത് അറിയുമെന്നും സാറ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ജിംനാസ്റ്റിക്‌സ് വേദിയിലാണ് മന്ത്രിയുടെ അഴിഞ്ഞാട്ടം അവസാനം ഉണ്ടായത് എന്ന് അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, മന്ത്രി മാന്യനാണെന്നും അത്തരം മോശം കാര്യങ്ങളൊന്നും ചെയ്യില്ലെന്നുമാണ് ചീഫ് ദെ മിഷന്‍ പറയുന്നത്. ബാഡ്മിന്റണ്‍ മത്സരത്തിന് ശേഷം ഗ്രൗണ്ട് പാസ് വേണമെന്ന് അറിയാതെ മന്ത്രി ഗ്രൗണ്ടിലേക്ക് ഇറങ്ങി താരങ്ങളോട് സംസാരിച്ചെന്നും എന്നാല്‍ തെറ്റ് മനസിലാക്കിയ മന്ത്രി ഉടന്‍ ഗ്രൗണ്ടില്‍ നിന്ന് പുറത്തുപോയെന്നുമാണ് ഇന്ത്യന്‍ അധികൃതര്‍ പറയുന്നത്. ഇത് ഒളിംപിക് സംഘാടക സമിതി ഊതി വീര്‍പ്പിച്ചെന്നാണ് ഇന്ത്യന്‍ സംഘത്തിന്റെ നിലപാട്. എന്തായാലും മുന്നറിയിപ്പ് ലഭിച്ചിട്ടും മന്ത്രി കുലുങ്ങുന്ന ലക്ഷണമില്ല. അദ്ദേഹം തന്റെ സ്വതന്ത്രവിഹാരത്തിന് തടസം നില്‍ക്കുന്ന ആരെയും തല്ലി ഓടിക്കുമെന്ന നിലപാടിലാണ്. ഇത് എത്രത്തോളം മുന്നോട്ടു പോകുമെന്ന് കണ്ടറിയാം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ

International
  •  2 months ago
No Image

ഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

qatar
  •  2 months ago
No Image

കോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

National
  •  2 months ago
No Image

വള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍ 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്‌

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-01-10-2024

PSC/UPSC
  •  2 months ago
No Image

കേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം

Kerala
  •  2 months ago
No Image

വാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി

uae
  •  2 months ago
No Image

ഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം

Kerala
  •  2 months ago
No Image

അനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി

uae
  •  2 months ago