HOME
DETAILS

കെ.എം.എം.എല്ലിലെ പാലം അപകടം: ഒരാള്‍ കൂടി മരിച്ചു

  
backup
October 30 2017 | 08:10 AM

kollam-bridge-collaps-death

കൊല്ലം: കൊല്ലം ചവറ കെ.എം.എം.എല്‍ ഫാക്ടറിക്കുള്ളിലെ ഇരുമ്പ് പാലം തകര്‍ന്ന സംഭവത്തില്‍ ഒരാള്‍ കൂടി മരിച്ചു. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായി. ഇന്ന് രാവിലെയാണ് ചവറ കെ.എം.എം.എല്‍ എം.എസ് യൂനിറ്റിന് സമീപമുള്ള ഇരുമ്പു പാലം തകര്‍ന്നു വീണത്.

അപകടത്തില്‍ നിരവധി പേര്‍ക്ക് ഗുരുതര പരുക്കേറ്റിട്ടുണ്ട്. ഫാക്ടറിക്കെതിരേ നടക്കുന്ന സമരത്തിനിടെ പ്രവര്‍ത്തകര്‍ എല്ലാവരും ഒരുമിച്ച് പാലത്തില്‍ കയറിയതാണ് അപകടത്തിന് കാരണം. ഗുരുതരമായി പരുക്കേറ്റവരെ കൊല്ലത്തെ വിവിധ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അപകടത്തെത്തുടര്‍ന്ന് ദേശീയ പാതയില്‍ ഗതാഗതം തടസ്സപ്പെട്ടു. 20 പേര്‍ കൊല്ലം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകട വിവരമറിഞ്ഞ് നിരവധി പേരാണ് സംഭവ സ്ഥലത്തേക്കെത്തുന്നത്. പൊലിസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഇരുപതോളെ വര്‍ഷങ്ങള്‍ക്കു മുന്‍പ് നിര്‍മിച്ച പഴയ പാലമാണിത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹോട്ടലിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് കടയുമ മരിച്ചു; സംഭവത്തിന് അൽപം മുൻപ് പുറത്തു പോയ ഭാര്യ രക്ഷപ്പെട്ടു

Kerala
  •  a month ago
No Image

മഴ മുന്നറിയിപ്പിൽ മാറ്റം; കേരളത്തിൽ അടുത്ത അഞ്ച് ദിവസങ്ങളിൽ മഴ കുറയും

Kerala
  •  a month ago
No Image

ഫ്രാൻസിൽ കാട്ടുതീ നിയന്ത്രണവിധേയമാകുന്നു, എന്നാൽ ഉഷ്ണതരംഗം കനക്കുമെന്ന് മുന്നറിയിപ്പ്

International
  •  a month ago
No Image

റോഡിലെ അഭ്യാസം വൈറലായി; രണ്ട് വാഹനങ്ങൾ കസ്റ്റഡിയിലെടുത്ത് ദുബൈ പൊലിസ്

uae
  •  a month ago
No Image

അവൻ ആ വലിയ തീരുമാനം എടുത്തതിൽ എനിക്കൊരു പങ്കുമില്ല: റൊണാൾഡോ

Football
  •  a month ago
No Image

'തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇലക്ട്രോണിക് ഡാറ്റകള്‍ ഞങ്ങള്‍ക്ക് തന്നാല്‍ വോട്ട് മോഷ്ടിച്ചാണ് മോദി പ്രധാനമന്ത്രിയായതെന്ന് ഞങ്ങള്‍ തെളിയിക്കും' ബംഗളൂരുവിനെ ഇളക്കി മറിച്ച് രാഹുല്‍/ Rahul Gandhi 

National
  •  a month ago
No Image

നേർച്ചപ്പെട്ടി മോഷ്ടിക്കാനെത്തിയ കള്ളന് സ്വന്തം ഫോൺ പണികൊടുത്തു; പ്രതി റിമാൻഡിൽ

Kerala
  •  a month ago
No Image

ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി തനിക്കും ഭർത്താവിനും വധഭീഷണിയെന്ന് യുവതിയുടെ പരാതി: ഒടുവിൽ പരാതിക്കാരി അറസ്റ്റിൽ

National
  •  a month ago
No Image

ട്രംപിന്റെ 'താരിഫി'നിടെ പുടിനെ കണ്ട് അജിത് ഡോവല്‍/ US tariffs on India

International
  •  a month ago
No Image

45 വർഷത്തെ പാരമ്പര്യവുമായി കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര ഖുർആൻ മത്സരത്തിന് ശനിയാഴ്ച അരങ്ങുണരും

Saudi-arabia
  •  a month ago