HOME
DETAILS
MAL
മോദി സമുദായത്തെ അപമാനിച്ചെന്ന് തൊഗാഡിയ
backup
August 13 2016 | 18:08 PM
ന്യൂഡല്‍ഹി: ഗോസംരക്ഷണത്തിന്റെ പേരില്‍ അക്രമം കാട്ടുന്നവര്‍ക്കെതിരേ നടപടിയെടുക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയ്ക്കെതിരേ വിശ്വഹിന്ദുപരിഷത്ത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവന രാജ്യത്തെ കണ്ണീരില്‍ ആഴ്ത്തിയെന്നും ഹിന്ദുക്കളെ അപമാനിച്ചെന്നും വിശ്വഹിന്ദു പരിഷത്ത് അന്താരാഷ്ട്ര അധ്യക്ഷന്‍ പ്രവീണ്‍ തൊഗാഡിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഗോസംരക്ഷകര്‍ക്കെതിരേ കേസ് എടുക്കാനുള്ള പ്രധാനമന്ത്രിയുടെ നിര്‍ദേശം ഏതെങ്കിലും സംസ്ഥാനത്ത് നടപ്പിലാക്കിയാല്‍ തന്നെ സമീപിക്കാമെന്നും പൂര്‍ണ നിയമ സംരക്ഷണം നല്‍കുമെന്നും തൊഗാഡിയ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."