പടയൊരുക്കം: കളങ്കിതരെ അടുപ്പിക്കില്ലെന്ന് വി.ഡി സതീശന്‍
കോഴിക്കോട്: കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകളുടെ ജനവഞ്ചനക്കെതിരായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം ജാഥയില്‍ കളങ്കിതരെയോ ക്രിമിനല്‍ പശ്ചാത്തലമുള്ളവരെയോ അടുപ്പിക്കില്ലെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ഡി സതീശന്‍ എം.എല്‍.എ.
ഇത്തരം പശ്ചാത്തലമുള്ളവരെ വേദിക്കു മുന്നിലോ പിന്നിലോ യു.ഡി.എഫ് അനുവദിക്കില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കള്ളക്കടത്തുകാരുമായി ബന്ധമുണ്ടെന്ന ആരോപണം നേരിടുന്ന ഇടത് എം.എല്‍.എമാര്‍ക്കെതിരേ കേസെടുക്കണം. ബി.ജെ.പി,സി.പി.എം പാര്‍ട്ടികള്‍ സംസ്ഥാനത്ത് നടത്തിയ യാത്രകളെ ആശയം കൊണ്ട് മറികടക്കും. അഞ്ചു വര്‍ഷത്തോളം സി.പി.എമ്മില്‍ പ്രവര്‍ത്തിച്ച അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ കേന്ദ്രമന്ത്രി പദം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കുറുകെയുള്ള പാലമാണ്.
ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന്റെ ഉറക്കം കെടുത്തിയ കണ്ണന്താനത്തിന്റെ മന്ത്രിപദം വിരുന്നൂട്ടി ആഘോഷിച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണ്.
ബി.ജെ.പി നടത്തിയ അഞ്ചരക്കോടിയുടെ അഴിമതിക്കേസ് പാതിവഴിക്കുപേക്ഷിച്ചതും രണ്ടു സര്‍ക്കാരുകള്‍ തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്നതാണെന്നും സതീശന്‍ അഭിപ്രായപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ എം.കെ രാഘവന്‍ എം.പി, ഡി.സി.സി പ്രസിഡന്റ് ടി. സിദ്ദീഖ്, യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ അഡ്വ.പി ശങ്കരന്‍ എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."