HOME
DETAILS

ഒടുവില്‍ സൂക്കി റാഖൈനില്‍ എത്തി: കലാപം വേണ്ടെന്ന് ആഹ്വാനം

  
backup
November 03, 2017 | 1:18 AM

%e0%b4%92%e0%b4%9f%e0%b5%81%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%82%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf-%e0%b4%b1%e0%b4%be%e0%b4%96%e0%b5%88%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%8d


നെയ്പിദോ: റോഹിംഗ്യന്‍ മുസ്‌ലിംകള്‍ക്കുനേരെ അതിക്രമം നടക്കുന്ന മ്യാന്‍മറിലെ റാഖൈന്‍ പ്രദേശം മ്യാന്‍മര്‍ ഭരണാധികാരി ഓങ്‌സാന്‍ സൂക്കി സന്ദര്‍ശിച്ചു. കടുത്ത വംശീയ അതിക്രമങ്ങളെ തുടര്‍ന്ന് ഒട്ടേറെപേര്‍ പലായനംചെയ്ത സംഭവം ഉണ്ടായതിനുശേഷം ആദ്യമായാണ് ഇവിടെ സൂക്കി സന്ദര്‍ശിക്കുന്നത്.
കഴിഞ്ഞ ഓഗസ്റ്റ് മുതലാണ് ഇവിടുത്തെ റോഹിംഗ്യന്‍ മുസ്‌ലിംകള്‍ക്കുനേരെ മ്യാന്‍മര്‍ സൈന്യവും ബുദ്ധ തീവ്രവാദികളും അതിക്രമം തുടങ്ങിയത്. ക്രൂരമായ പീഡനങ്ങളാല്‍ നിരവധിപേര്‍ കൊല്ലപ്പെട്ടു. പീഡനങ്ങളെ തുടര്‍ന്ന് ആറുലക്ഷത്തോളം പേരാണ് ഇതുവരെ രാഖെയ്‌നില്‍നിന്നു ബംഗ്ലാദേശിലേക്കും മറ്റുമായി പലായനം ചെയ്തത്.
രണ്ടു ഹെലികോപ്റ്ററുകളിലായി ഇന്നലെയാണ് സൂക്കിയും ഇരുപതോളം പേരടങ്ങുന്ന ഉദ്യോഗസ്ഥസംഘവും റാഖൈനിലെത്തിയത്. മുന്‍കൂട്ടി അറിയിക്കാതെയായിരുന്നു സന്ദര്‍ശനം. റാഖൈനില്‍ അവശേഷിക്കുന്ന കുടുംബങ്ങളെകണ്ട സൂക്കി, കലാപം വേണ്ടെന്നും സമാധാനം പുനഃസ്ഥാപിക്കണമെന്നും ആഹ്വാനം ചെയ്തു. സര്‍ക്കാര്‍ കൂടെയുണ്ടാകുമെന്നും അവര്‍ ഗ്രാമവാസികള്‍ക്ക് ഉറപ്പുനല്‍കി.
നൊബേല്‍ സമ്മാന ജേതാവ് കൂടിയായ സൂക്കി അക്രമങ്ങളെ സാമാന്യവല്‍ക്കരിച്ച് രംഗത്തെത്തിയതു നേരത്തേ വിവാദമായിരുന്നു. റോഹിംഗ്യകള്‍ക്കെതിരായ ആക്രമണത്തെ ഐക്യരാഷ്ട്രസഭയടക്കം വിമര്‍ശിച്ചപ്പോഴും നിലപാട് കടുപ്പിക്കാന്‍ സൂക്കി തയാറായിരുന്നില്ല. ഇക്കാര്യത്തില്‍ ഇവര്‍ക്കെതിരേ പ്രതിഷേധവും ശക്തമായിരുന്നു.എന്നാല്‍, പലായനം ചെയ്തവരെക്കുറിച്ചോ കൊല്ലപ്പെട്ടവരെക്കുറിച്ചോ സന്ദര്‍ശനത്തിനിടെ സൂക്കി സംസാരിച്ചിട്ടില്ലെന്നാണ് വിവരം. നിലവില്‍ റാഖൈനില്‍ കഴിയുന്നവരുടെ പുനരധിവാസത്തെക്കുറിച്ചും സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒന്നരവയസ്സുകാരനെ തെരുവ് നായക്കൂട്ടം ആക്രമിച്ചു; സഹോദരനും കടിയേറ്റു

Kerala
  •  6 days ago
No Image

ജോർദാനിലെ യുഎസ് സൈനിക താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; രണ്ട് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടു

International
  •  6 days ago
No Image

ഗുജറാത്തിൽ അനധികൃത പടക്കനിർമാണശാലയിൽ വൻ സ്ഫോടനം; എട്ട് മരണം, നിരവധി പേർക്ക് പരുക്ക്

National
  •  6 days ago
No Image

ബാഴ്‌സലോണ ആർക്കൊപ്പം? ലോകകപ്പ് ഫൈനലിൽ മെസിക്കൊപ്പമോ യമാലിനൊപ്പമോ? കടുത്ത ധർമ്മസങ്കടത്തിൽ കാറ്റലൻ ആരാധകർ!

Football
  •  6 days ago
No Image

ടാറ്റയുമായി കൂടിക്കാഴ്ച നടത്തി; വിവാദങ്ങൾക്ക് അടിസ്ഥാനമില്ല, തെളിവായി ചിത്രങ്ങൾ പുറത്തുവിട്ട് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി

Kerala
  •  6 days ago
No Image

യൂണിയൻ പ്രതിജ്ഞാ ദിനം ആചരിച്ച് യുഎഇ; അടിത്തറ പാകിയ മൂല്യങ്ങളാണ് രാജ്യത്തെ നയിക്കുന്നതെന്ന് പ്രസിഡന്റ് ശൈഖ് മുഹമ്മദ്

uae
  •  6 days ago
No Image

ലോകകപ്പ് നേടിയാൽ സ്പെയിൻ ടീമിൽ നിന്ന് വിരമിക്കും; പരിശീലകന്റെ മുഖം ടാറ്റൂ ചെയ്യുമെന്നും മാർക്ക് കുക്കുറല്ല!

Football
  •  6 days ago
No Image

നിർമാണത്തിൽ വൻ അപാകത? വടക്കഞ്ചേരി മേൽപ്പാലം വീണ്ടും അടച്ചു; അറ്റകുറ്റപ്പണി 101-ാം തവണ

Kerala
  •  6 days ago
No Image

'കുടുംബത്തിലെ ദുരിതങ്ങൾക്ക് കാരണം മന്ത്രവാദം'; അമ്മയെ നിലത്തേക്ക് തള്ളിയിട്ട് ചവിട്ടി, കൈയൊടിച്ചു; മകൻ അറസ്റ്റിൽ

Kerala
  •  6 days ago
No Image

പണക്കൊഴുപ്പിൽ സ്പെയിൻ മുന്നിൽ; പക്ഷേ കളി മൈതാനത്താണ്! വിപണി മൂല്യത്തിൽ അർജന്റീനയെക്കാൾ ഏറെ മുന്നിലായി 'ലാ റോജ' ഫൈനലിന്

Football
  •  6 days ago