HOME
DETAILS

കോമണ്‍വെല്‍ത്ത് ഷൂട്ടിങ്: ഗഗന്‍ നരംഗിന് വെള്ളി

  
backup
November 03, 2017 | 2:02 AM

%e0%b4%95%e0%b5%8b%e0%b4%ae%e0%b4%a3%e0%b5%8d%e2%80%8d%e0%b4%b5%e0%b5%86%e0%b4%b2%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%b7%e0%b5%82%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf-3


ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഷൂട്ടിങ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് വീണ്ടും മെഡല്‍. 50 മീറ്റര്‍ റൈഫിള്‍ പ്രോണ്‍ വിഭാഗത്തില്‍ ഇന്ത്യയുടെ ഒളിംപിക്‌സ് വെങ്കല മെഡല്‍ ജേതാവ് ഗഗന്‍ നരംഗ് വെള്ളിയും ഇതേ ഇനത്തില്‍ ഇന്ത്യയുടെ തന്നെ സ്വപ്നില്‍ കൗശല്‍ വെങ്കലവും നേടി. വനിതകളുടെ 25 മീറ്റര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ അന്നു രാജ് സിങും ഇന്ത്യക്കായി വെങ്കലം വെടിവച്ചിട്ടു.
കരിയറിലെ മോശം ഫോമിലൂടെ കടന്നുപോയ ഗഗന്‍ മികച്ച തിരിച്ചുവരവാണ് കോമണ്‍വെല്‍ത്ത് ചാംപ്യന്‍ഷിപ്പില്‍ നടത്തിയത്. ഈ സീസണില്‍ താരം നേടുന്ന ആദ്യ മെഡല്‍ കൂടിയാണിത്. ഫൈനലില്‍ 246.3 പോയിന്റുകള്‍ നേടിയാണ് ഗഗന്‍ വെള്ളി സ്വന്തമാക്കിയത്. സ്വപ്നില്‍ 225.6 പോയിന്റുകള്‍ ഷൂട്ട് ചെയ്താണ് വെങ്കലത്തില്‍ മുത്തമിട്ടത്. എട്ട് പേര്‍ മാറ്റുരച്ച ഫൈനലില്‍ ആസ്‌ത്രേലിയന്‍ താരം ഡാന്‍ സാംപ്‌സനാണ് സ്വര്‍ണം സ്വന്തമാക്കിയത്. 25 മീറ്റര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ ഹീന സിദ്ദുവടക്കമുള്ള താരങ്ങള്‍ ഫൈനല്‍ യോഗ്യത നേടിയെങ്കിലും പരിചയ സമ്പന്നയായ അന്നു മാത്രമാണ് മികച്ച പ്രകടനം പുറത്തെടുത്തത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊല്ലത്ത് ഹോസ്റ്റലിൽ രണ്ട് കായിക വിദ്യാർഥിനികൾ മരിച്ച നിലയിൽ

Kerala
  •  3 days ago
No Image

ഇറാനെ ആക്രമിക്കരുതെന്ന് ട്രംപിനോട് അറബ് രാജ്യങ്ങള്‍; യുദ്ധഭീതി ഒഴിയാതെ ഗള്‍ഫ് മേഖലയും; യു.എസ് വ്യോമതാവളങ്ങളാല്‍ ചുറ്റപ്പെട്ട് ഇറാന്‍

Saudi-arabia
  •  3 days ago
No Image

ആർട്‌സ് ആൻഡ് സയൻസ് കോളജുകളിൽ 48 പുതിയ തസ്തികകൾ; കായിക താരങ്ങൾ ജോലിയിൽ പ്രവേശിക്കാത്തതിനെ തുടർന്നുണ്ടായ ഒഴിവുകൾ നികത്തും

Kerala
  •  3 days ago
No Image

സ്കൂൾ കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടിയ പ്ലസ് ടു വിദ്യാർഥിനി മരിച്ചു

Kerala
  •  3 days ago
No Image

ടോള്‍ പിരിവിനെതിരെ പ്രതിഷേധം:  കാസര്‍കോട് കുമ്പളയില്‍ 500 പേര്‍ക്കെതിരെ കേസെടുത്ത് പൊലിസ് 

Kerala
  •  3 days ago
No Image

കണക്ട് ടു വർക്ക് പദ്ധതി; വാർഷിക വരുമാന പരിധി അഞ്ച് ലക്ഷം; പുതുക്കിയ മാർഗരേഖയ്ക്ക് അംഗീകാരം 

Kerala
  •  3 days ago
No Image

കേരള കോൺഗ്രസ് (എം) മുന്നണിമാറ്റം: നാളത്തെ സ്റ്റിയറിങ് കമ്മിറ്റി നിർണായകം

Kerala
  •  3 days ago
No Image

ഗവർണർ ഒപ്പിടാനുള്ളത് 14 ബില്ലുകൾ; നിയമസഭാ സമ്മേളനം 20 മുതൽ, സംസ്ഥാന  ബജറ്റ് 29ന് 

Kerala
  •  3 days ago
No Image

ദാറുൽഹുദാ ബിരുദദാന സമ്മേളനം18ന്

Kerala
  •  3 days ago
No Image

ലഹരിക്കേസ്; പൊലിസുകാരെ കൊലപ്പെടുത്താൻ ജയിലിൽ ഗൂഢാലോചന; പിന്നിൽ റിമാൻഡ് പ്രതികൾ 

Kerala
  •  3 days ago