HOME
DETAILS

യുക്തിബോധമില്ലാതാകുന്നിടത്ത് മനുഷ്യത്വം നശിക്കും: എം.കെ സാനു

  
backup
August 13, 2016 | 9:55 PM

%e0%b4%af%e0%b5%81%e0%b4%95%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%ac%e0%b5%8b%e0%b4%a7%e0%b4%ae%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%a4%e0%b4%be%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8


കൊച്ചി: യുദ്ധങ്ങളുണ്ടാകുന്നത് മനുഷ്യന്റെ യുക്തിബോധമില്ലായ്മയില്‍ നിന്നാണെന്നും മനുഷ്യനിലുള്ള വന്യമൃഗത്തെ മെരുക്കിയെടുക്കാനുള്ള ഏക ഉപാധി യുക്തിബോധം വളര്‍ത്തലാണെന്നും പ്രൊഫ. എം കെ സാനു മാസ്റ്റര്‍. യുക്തിവാദ പഠന കേന്ദ്രത്തിന്റെ നാലാം വാര്‍ഷിക പരിപാടിയായ ചര്‍വാകം 2016 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യുക്തിചിന്തയില്‍ നിന്നാണ് മാനവരാശിക്ക് എല്ലാ നേട്ടങ്ങളും കൈവന്നിട്ടുള്ളത്. അടിമത്തത്തിന്റെയും ചൂഷണത്തിന്റെയും കാലഘട്ടങ്ങളിലൂടെ കടന്നു പോയ ലോകത്ത് ജനാധിപത്യവും കമ്മ്യൂണിസവും വന്നത് യുക്തിചിന്തയില്‍ നിന്നാണ്.
ലോകത്തിലുള്ള എല്ലാ മനുഷ്യരും സഹോദരങ്ങളാണെങ്കിലും അധികാരത്തിന് വേണ്ടി അവന്‍ യുദ്ധം ചെയ്യുന്നു. യുദ്ധത്തില്‍ കൊല്ലപ്പെടുന്നത് നിരപരാധികളാണ്.
യുക്തിബോധം ഇല്ലെങ്കില്‍ സംസ്‌കാരം നശിച്ചു പോകുകയേയുള്ളൂ. യുക്തിബോധം ഇല്ലാത്തിടത്ത് മനുഷ്യന്റെ ദൈനംദിന ജീവിതവും സമൂഹജീവിതവും രാഷ്ട്ര ജീവിതവും പ്രതിസന്ധിയിലാകുമെന്നും സാനു മാസ്റ്റര്‍ പറഞ്ഞു.
യുക്തിവാദ പഠനകേന്ദ്രം ചെയര്‍മാന്‍ എ സി ജോര്‍ജ് അധ്യക്ഷത വഹിച്ചു. ഓണററി സെക്രട്ടറി ഷാന്റി ശിവന്‍ സ്വാഗതം പറഞ്ഞു. തുടര്‍ന്ന് മതം, ലിംഗസമത്വം, സ്ത്രീപക്ഷവാദം എന്ന വിഷയത്തില്‍ വി സെ് ബിന്ദു പ്രഭാഷണം നടത്തി. ഡോ. കെ എം ശ്രീകുമാര്‍ നയിച്ച ജൈവകൃഷി പഠനക്ലാസും യുക്തിചിന്തയുടെ വളര്‍ച്ചയില്‍ നവമാധ്യമങ്ങളുടെ പങ്കിനെക്കുറിച്ച് ചര്‍ച്ചയും നടന്നു. സെമിനാര്‍ ഇന്ന് സമാപിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മെഡിക്കൽ ലീവിന് അപേക്ഷിക്കുന്നവർ ഈ മൂന്ന് നിബന്ധനകളറിയണം; പുതിയ സർ‌ക്കുലറുമായി സിവിൽ സർവിസ് കമ്മിഷൻ

Kuwait
  •  18 minutes ago
No Image

16 വയസ്സിൽ താഴെയുള്ള കുട്ടികളുടെ പാസ്പോർട്ടിന്റെ 'സാക്ഷ്യപ്പെടുത്തിയ പകർപ്പ്' ഇനി ഡിജിറ്റലായി ലഭിക്കും; പുതിയ സേവനവുമായി കുവൈത്ത്

latest
  •  an hour ago
No Image

പി.എം ശ്രീ: സര്‍ക്കാര്‍ പിന്നോട്ടില്ല, നടപടികള്‍ വൈകിപ്പിച്ചേക്കും; പിണറായി- ബിനോയ് വിശ്വം കൂടിക്കാഴ്ച വൈകീട്ട്

Kerala
  •  an hour ago
No Image

പ്രസവസമയത്ത് ഡോക്ടർമാർക്ക് സംഭവിച്ച വീഴ്ചയിൽ കുഞ്ഞിന്റെ തലച്ചോറിന് ക്ഷതം; ആശുപത്രിയും ഡോക്ടർമാരും ചേർന്ന് 700,000 ദിർഹം നഷ്ടപരിഹാരം നൽകണമെന്ന് കോടതി

uae
  •  2 hours ago
No Image

കൊടുവള്ളി നഗരസഭ വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേട്: വോട്ടർ ലിസ്റ്റ് പ്രസിദ്ധീകരിച്ചത് പൊലിസ് സാന്നിധ്യത്തിൽ; യു.ഡി.എഫ് പ്രക്ഷോഭത്തിലേക്ക്

Kerala
  •  2 hours ago
No Image

ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും മുമ്പ് പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ മറന്നു; പൊതുദര്‍ശനത്തിനിടെ തിരികെ വാങ്ങി ആശുപത്രി

Kerala
  •  2 hours ago
No Image

തൃശൂരിൽ പൊലിസ് ജീപ്പ് മറിഞ്ഞ് അപകടം: ഡിവൈഎസ്പിക്ക് പരുക്ക്

Kerala
  •  2 hours ago
No Image

യുഎഇ പതാക ദിനം നവംബർ 3 ന്: യുഎഇ പതാകയുടെ നിറങ്ങൾ എന്താണ് അർത്ഥമാക്കുന്നതെന്ന് അറിയാം

uae
  •  2 hours ago
No Image

സൂര്യകാന്ത് മിശ്രയെ പിന്‍ഗാമിയായി നിര്‍ദേശിച്ച് സുപ്രിം കോടതി ചീഫ് ജസ്റ്റിസ് ബി.ആര്‍ ഗവായ്

National
  •  3 hours ago
No Image

വൃക്കരോഗിക്ക് ആശ്വാസമായി മഹല്ല് കമ്മിറ്റിയും ക്ഷേത്ര ഭാരവാഹികളും ഒന്നിച്ചു;  മണിക്കൂറുകൾക്കുള്ളിൽ സമാഹരിച്ചത് അരക്കോടിയോളം രൂപ, ഇത് മലപ്പുറത്തെ നന്മ

Kerala
  •  3 hours ago