ഒരുഭാഗത്ത് പരസ്പരം ആളെ കൊല്ലുന്നു, മറുഭാഗത്ത് ഒത്തുതീര്‍പ്പും ഒത്തുകളിയും: സുധീരന്‍
തിരുവനന്തപുരം: ഒരുഭാഗത്ത് പരസ്പരം ആളെ കൊല്ലുകയും മറുഭാഗത്ത് ഒത്തുതീര്‍പ്പും ഒത്തുകളിയുമാണ് നടക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍. പാര്‍ട്ടി പ്രവര്‍ത്തകരെ ബലിദാനികളും രക്തസാക്ഷികളുമാക്കി മാറ്റി രാഷ്ട്രീയനേട്ടം കൊയ്യാന്‍ ശ്രമിക്കുന്ന ഈ ചോരക്കളി ഇനിയെങ്കിലും നിര്‍ത്തണമെന്നും സുധീരന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ഗുരുവായൂരിലെ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ആനന്ദന്‍ വെട്ടേറ്റ് മരിച്ചതിന്റെ പശ്ചാത്തലത്തിലാണ് സുധീരന്റെ പ്രതികരണം.
മനുഷ്യനും മനുഷ്യത്വത്തിനും വിലകല്‍പ്പിക്കാത്ത ഈ ക്രൂരശൈലിയില്‍ നിന്നും പിന്തിരിയാന്‍ സി.പി.എം.ബി.ജെ.പി. നേതൃത്വം തയ്യാറാകുക. കുറ്റവാളികളെ നിയമത്തിന്റെ പിടിയില്‍ കൊണ്ടുവരുന്നതിലും മാതൃകാപരമായി ശിക്ഷിപ്പിക്കുന്നതിലും രാഷ്ട്രീയ സമ്മര്‍ദ്ദങ്ങളുടെ ഫലമായി പോലീസിനുണ്ടാകുന്ന പരാജയമാണ് അക്രമസംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതിന് കാരണമായിട്ടുള്ളതെന്ന് ഏവര്‍ക്കുമറിയാം. ഒരുഭാഗത്ത് പരസ്പരം ആളെ കൊല്ലുന്നു, മറുഭാഗത്ത് ഒത്തുതീര്‍പ്പും ഒത്തുകളിയും. ഇതെല്ലാം ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട്.- സുധീരന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
കേരളത്തിൽ മറ്റൊരു രാഷ്ട്രീയ കൊലപാതകം കൂടി. ഈ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം നടന്നുവരുന്ന കൊലപാതക രാഷ്ട്രീയത്തിന്റെ ഒടുവിലത്തെ ഇരയാണ് ഗുരുവായൂരിലെ ആനന്ദൻ. പാർട്ടി പ്രവർത്തകരെ ബലിദാനികളും രക്തസാക്ഷികളുമാക്കി മാറ്റി രാഷ്ട്രീയനേട്ടം കൊയ്യാൻ ശ്രമിക്കുന്ന ഈ ചോരക്കളി ഇനിയെങ്കിലും നിർത്തുക.
മനുഷ്യനും മനുഷ്യത്വത്തിനും വിലകൽപ്പിക്കാത്ത ഈ ക്രൂരശൈലിയിൽ നിന്നും പിന്തിരിയാൻ സി.പി.എം.-ബി.ജെ.പി. നേതൃത്വം തയ്യാറാകുക. കുറ്റവാളികളെ നിയമത്തിന്റെ പിടിയിൽ കൊണ്ടുവരുന്നതിലും മാതൃകാപരമായി ശിക്ഷിപ്പിക്കുന്നതിലും രാഷ്ട്രീയ സമ്മർദ്ദങ്ങളുടെ ഫലമായി പോലീസിനുണ്ടാകുന്ന പരാജയമാണ് അക്രമസംഭവങ്ങൾ ആവർത്തിക്കുന്നതിന് കാരണമായിട്ടുള്ളതെന്ന് ഏവർക്കുമറിയാം. ഒരുഭാഗത്ത് പരസ്പരം ആളെ കൊല്ലുന്നു, മറുഭാഗത്ത് ഒത്തുതീർപ്പും ഒത്തുകളിയും. ഇതെല്ലാം ജനങ്ങൾ തിരിച്ചറിയുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."