HOME
DETAILS

രഞ്ജി: നോക്കൗട്ടിനോടടുത്ത് കേരളം

  
backup
November 20, 2017 | 10:26 PM

%e0%b4%b0%e0%b4%9e%e0%b5%8d%e0%b4%9c%e0%b4%bf-%e0%b4%a8%e0%b5%8b%e0%b4%95%e0%b5%8d%e0%b4%95%e0%b5%97%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%a8%e0%b5%8b%e0%b4%9f%e0%b4%9f%e0%b5%81%e0%b4%a4%e0%b5%8d

തിരുവനന്തപുരം: കരുത്തന്‍മാരായ സൗരാഷ്ട്രയെ 309 റണ്‍സിന് തകര്‍ത്ത് കേരളം രഞ്ജി ട്രോഫിയിലെ നോക്കൗട്ട് സാധ്യത നിലനിര്‍ത്തി. 405 റണ്‍സിന്റെ കൂറ്റന്‍ വിജയ ലക്ഷ്യവുമായി ഇറങ്ങിയ കരുത്തന്‍മാരായ സൗരാഷ്ട്ര അവസാന ദിനത്തില്‍ 95 റണ്‍സില്‍ പുറത്തായതോടെയാണ് കേരളത്തിന് നിര്‍ണായക വിജയം സ്വന്തമായത്. രഞ്ജി ട്രോഫി ഗ്രൂപ്പ് ബിയില്‍ കളിക്കുന്ന കേരളത്തിന്റെ നാലാമത്തെ വിജയമാണിത്. അഞ്ച് മത്സരങ്ങളില്‍ ഒരെണ്ണത്തില്‍ മാത്രമാണ് കേരളം പരാജയപ്പെട്ടത്. ജയത്തോടെ ആറ് പോയിന്റ് നേടിയ കേരളം 24 പോയിന്റുമായി സൗരാഷ്ട്രയെ മറികടന്ന് ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്തേക്ക് കയറി. 27 പോയിന്റുമായി ഗുജറാത്താണ് ഒന്നാം സ്ഥാനത്ത്. സൗരാഷ്ട്ര 23 പോയിന്റുമായി മൂന്നാമത്. ഹരിയാനക്കെതിരായ അവസാനത്തെ കളി കൂടി ജയിച്ചാല്‍ കേരളത്തിന് നോക്കൗട്ടിലെത്താം.
കേരളം ഒന്നാം ഇന്നിങ്‌സില്‍ 225 റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 411 റണ്‍സെടുത്ത് ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. സൗരാഷ്ട്ര ഒന്നാം ഇന്നിങ്‌സില്‍ 232 റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ 95 റണ്‍സുമാണെടുത്തത്.
ആദ്യ ഇന്നിങ്‌സില്‍ ഏഴ് റണ്‍സിന്റെ ലീഡ് വഴങ്ങിയ ശേഷമായിരുന്നു കേരളത്തിന്റെ ഉജ്വലമായ തിരിച്ചുവരവ്. കേരളം മുന്നോട്ടു വച്ച കൂറ്റന്‍ ഇന്നിങ്‌സ് പിന്‍തുടരാനിറങ്ങിയ സൗരാഷ്ട്ര ഒരു വിക്കറ്റ് നഷ്ടത്തില്‍ 30 എന്ന നിലയിലാണ് അവസാന ദിനം ആരംഭിച്ചത്. അവരുടെ വലിയ പ്രതീക്ഷയായിരുന്ന മുന്‍ ഇന്ത്യന്‍ താരം റോബിന്‍ ഉത്തപ്പ 12 റണ്‍സിന് പുറത്തായതോടെ നില പരുങ്ങലിലായി. 24 റണ്‍സെടുത്ത ഷെല്‍ഡണ്‍ ജാക്‌സണാണ് സൗരാഷ്ട്രയുടെ ടോപ് സ്‌കോറര്‍. രണ്ടാം ഇന്നിങ്ങ്‌സില്‍ സൗരാഷ്ട്രയുടെ സമ്പൂര്‍ണമായ തകര്‍ച്ചയാണ് കണ്ടത്. മികച്ച ബാറ്റിങ്ങിന് പിന്നാലെ കേരളത്തിന്റെ ബൗളര്‍മാര്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ച വച്ചതോടെ സൗരാഷ്ട്രയുടെ അഞ്ച് ബാറ്റ്‌സ്മാന്‍മാര്‍ക്ക് മാത്രമാണ് ഇരട്ടയക്കം കാണാനായത്. അഞ്ച് പേര്‍ പൂജ്യത്തിന് പുറത്തായി. കേരളത്തിന് വേണ്ടി ജലജ് സക്‌സേന നാലും കെ.സി അക്ഷയ്, സിജോമോന്‍ ജോസഫ് എന്നിവര്‍ മൂന്ന് വിക്കറ്റുകള്‍ വീതവും വീഴ്ത്തി. ഒന്നാം ഇന്നിങ്‌സില്‍ 68 റണ്‍സെടുത്ത് കേരളത്തിന്റെ ഇന്നിങ്‌സിന് കരുത്തായി നില്‍ക്കുകയും രണ്ടാം ഇന്നിങ്‌സില്‍ 175 റണ്‍സെടുത്ത് ടീമിനെ മികച്ച ടോട്ടലിലേക്ക് നയിക്കുകയും ചെയ്ത സഞ്ജു സാംസണ്‍ കളിയിലെ കേമനായി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെ.എസ്.ഇ.ബിയില്‍ 3400 കോടിയുടെ കരാർ; ദുരൂഹത

Kerala
  •  a month ago
No Image

സഊദിയിലെ സ്‌കൂള്‍ പരീക്ഷാ ഫലങ്ങള്‍ നാളെ മുതല്‍; എജൂക്കേഷന്‍ പോര്‍ട്ടലിലും തവക്കല്‍ന ആപ്പിലും ലഭ്യമാകും

Saudi-arabia
  •  a month ago
No Image

ഇന്ന് ലോക പിതൃദിനം; ഉപേക്ഷിക്കപ്പെട്ടവർക്ക് കൂട്ടായി രണ്ട് കൂട്ടുകാരികൾ

Kerala
  •  a month ago
No Image

പ്ലസ് വൺ രണ്ടാം അലോട്ട്‌മെന്റ് ഇന്ന്; തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ പ്രവേശനം

Kerala
  •  a month ago
No Image

വിലക്ക് ലംഘിച്ച്‌ രാത്രിയിലും സി.ജെ.പി പ്രതിഷേധം; സമരം ഇന്നും തുടരും; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവയ്ക്കാതെ പിന്മാറില്ലെന്ന് സമരക്കാർ

National
  •  a month ago
No Image

നീറ്റ് യു.ജി പുനഃപരീക്ഷ ഇന്ന്; രാജ്യമെങ്ങും കനത്ത സുരക്ഷ; വിദ്യാർഥികൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം 

Kerala
  •  a month ago
No Image

ഇന്നും, നാളെയും എട്ട് ജില്ലകളിൽ മഴ മുന്നറിയിപ്പ്; യെല്ലോ അലർട്ട് പുറപ്പെടുവിച്ചു

Kerala
  •  a month ago
No Image

ജെസിബി കഴുകുന്നതിനിടെ ഷോക്കേറ്റു; യുവാവിന് ദാരുണാന്ത്യം

Kerala
  •  a month ago
No Image

കൊയിലാണ്ടിയില്‍ ഭാര്യയെ വെട്ടിക്കൊന്ന പ്രതി പിടിയില്‍; ബിവറേജില്‍ വരി നില്‍ക്കുന്നതിനിടെ അറസ്റ്റ് 

Kerala
  •  a month ago
No Image

കാന്‍സര്‍ ബാധിതനായ യുവാവിനെ ലൈംഗികമായി പീഢിപ്പിച്ചു; മൂന്ന് പൊലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍ 

National
  •  a month ago