HOME
DETAILS

സംസ്ഥാനത്ത് 10 മാസത്തിനിടെ സ്ത്രീകള്‍ ഇരകളായ 11,001 കേസുകള്‍

  
backup
November 24 2017 | 23:11 PM

women-abused-case-total-no-s

കൊണ്ടോട്ടി: കോളിളക്കം സൃഷ്ടിച്ച നടിയെ ആക്രമിച്ചതുള്‍പ്പടെ സംസ്ഥാനത്ത് പത്ത് മാസത്തിനിടെ സ്ത്രീകള്‍ ഇരകളായ 11,001 കേസുകള്‍. ഇതില്‍ 2452 എണ്ണവും ഭര്‍തൃപീഡന കേസുകളാണ്. 9 സ്ത്രീധന മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സംസ്ഥാന ക്രൈ റെക്കോര്‍ഡ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം സ്ത്രീകള്‍ക്കെതിരേ ഏറ്റവും കൂടുതല്‍ ആക്രമണം നടന്നത് എറണാകുളം ജില്ലയിലാണ്. വര്‍ഷങ്ങളായി കേസുകള്‍ കൂടുതല്‍ തിരുവനന്തപുരം ജില്ലയിലായിരുന്നു. എന്നാല്‍ ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 30 വരെയുളള കാലയളവില്‍ കൊച്ചി സിറ്റിയിലും എറണാകുളം റൂറലിലുമായി മാത്രം 1572 കേസുകളാണ് സ്ത്രീകള്‍ക്കെതിരേയുണ്ടായത്. സ്ത്രീധന മരണം കൂടുതല്‍ മലപ്പുറത്തും ഭര്‍തൃ പീഡനങ്ങള്‍ ഏറെയും കോഴിക്കോട്, മലപ്പുറം ജില്ലകളിലുമാണ്.
സ്ത്രീധന മരണം, ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, പിടിച്ചുപറി, ഭര്‍തൃപീഡനം തുടങ്ങിയവയാണ് സ്ത്രീകള്‍ക്കെതിരേ കൂടുതല്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കൊച്ചിക്ക് പിറകെയുള്ള തിരുവനന്തപുരത്ത് 1326 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കോഴിക്കോട്ട് 1111 കേസുകളും, മലപ്പുറത്ത് 1075 കേസുകളുമുണ്ടായി. 310 കേസുകള്‍ മാത്രം റിപ്പോര്‍ട്ട് ചെയ്ത വയനാട് ജില്ലയിലാണ് ഏറ്റവും കുറവുള്ളത്. മറ്റു ജില്ലകളുടെ കണക്ക് ഇങ്ങിനെ: കൊല്ലം 896, പത്തനംതിട്ട 653, ആലപ്പുഴ 625, കോട്ടയം 406, ഇടുക്കി 430, തൃശൂര്‍ 1044, പാലക്കാട് 486, കണ്ണൂര്‍ 509,കാസര്‍കോട് 453.
ഏറ്റവും കൂടുതല്‍ ബലാത്സംഗ കേസുകളുള്ളത് തിരുവനന്തപുരം ജില്ലയിലാണ്. തിരുവനന്തപുരം സിറ്റിയിലും റൂറലിലുമായി 216 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. കൊല്ലം 163, എറണാകുളം 153, തൃശൂര്‍ 137, മലപ്പുറം 136 ബലാത്സംഗ കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 53 കേസുകള്‍ രജിസ്റ്റര്‍ ചെയ്ത കണ്ണൂരിലാണ് കുറവുള്ളത്. പത്തനംതിട്ട 61, ആലപ്പുഴ 60, കോട്ടയം 79, ഇടുക്കി 85, പാലക്കാട് 105, കോഴിക്കോട് 95,വയനാട് 71, കാസര്‍കോട് 61 ബലാത്സംഗ കേസുകളുമാണ് രജിസ്റ്റര്‍ ചെയ്തത്. രജിസ്റ്റര്‍ ചെയ്ത ഒന്‍പത് സ്ത്രീധന മരണക്കേസുകളില്‍ മൂന്നെണ്ണവും മലപ്പുറം ജില്ലയിലാണ്. കൊല്ലം, തിരുവനന്തപുരം എന്നിവടങ്ങളില്‍ രണ്ട് കേസുകളും,ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ ഓരോ വനിതകളും മരിച്ചു.
ഭര്‍ത്താവിനാലും ഭര്‍തൃകുടംബാംഗങ്ങളാലും പീഡിപ്പിക്കപ്പെട്ടവര്‍ കൂടുതല്‍ മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ്. ഇരു ജില്ലകളിലും 317 കേസുകളാണ് 10 മാസത്തിനിടെ ഉണ്ടായത്. തൃശൂരില്‍ 267 കേസുകളും, കൊല്ലത്ത് 238 കേസുകളുമുണ്ടായി. ഏറ്റവും കുറവ് കേസുകളുള്ള പത്തനം തിട്ടയില്‍ 77 കേസുകളും വയനാട്ടില്‍ 79 കേസുകളുമുണ്ടായി. കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് 15,114 കേസുകളും തൊട്ടുമുന്‍പുള്ള വര്‍ഷം 12485 കേസുകളുമാണ് സ്ത്രീകള്‍ക്കെതിരേ ആകെ റിപ്പോര്‍ട്ട് ചെയ്തത്. പിടിച്ചു പറി,കൈയേറ്റം തുടങ്ങി സംസ്ഥാനത്തെ റെയില്‍ സ്‌റ്റേഷനുകളില്‍ സ്ത്രീകള്‍ക്കെതിരേ 128 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ

International
  •  2 months ago
No Image

ഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

qatar
  •  2 months ago
No Image

കോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

National
  •  2 months ago
No Image

വള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍ 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്‌

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-01-10-2024

PSC/UPSC
  •  2 months ago
No Image

കേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം

Kerala
  •  2 months ago
No Image

വാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി

uae
  •  2 months ago
No Image

ഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം

Kerala
  •  2 months ago
No Image

അനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി

uae
  •  2 months ago