HOME
DETAILS

ഓഖി: രക്ഷാപ്രവര്‍ത്തനം തുടരുന്നു, 2400 മത്സ്യത്തൊഴിലാളികള്‍ കടലില്‍, 150 പേരെ രക്ഷപ്പെടുത്തി- 10 UPDATES

  
backup
December 01, 2017 | 9:23 AM

ockhi-heavy-rain-evacuation-kerala


തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റും കനത്ത മഴയും കടല്‍ക്ഷോഭവും കാരണം കടലില്‍പ്പെട്ടത് 2400 ലേറെ മത്സ്യത്തൊഴിലാളികള്‍. രണ്ടു ദിവസം മുമ്പ് കടലില്‍ പോയ 150 പേരെയാണ് ഇതിനകം രക്ഷപ്പെടുത്തിയത്. 250 ലേറെ ബോട്ടുകള്‍ കടലില്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സൂചന. എന്നാല്‍ കൃത്യമായ കണക്കുകള്‍ ലഭ്യമായിട്ടില്ല.


  1. തിരുവനന്തപുരത്തെ പൂന്തുറയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ മത്സ്യത്തൊഴിലാളികളെ കാണാതായത്. രക്ഷാപ്രവര്‍ത്തനം വൈകുന്നുവെന്നാരോപിച്ച് ഇവിടെ മത്സ്യത്തൊഴിലാളികള്‍ റോഡ് ഉപരോധിക്കുകയാണ്. തിരുവല്ല ഭാഗത്തേക്കുള്ള ദേശീയപാത സ്തംഭിച്ച അവസ്ഥയിലാണ്. [caption id="attachment_458152" align="alignnone" width="630"] രക്ഷപ്പെടുത്തിയവരെ സ്ട്രെച്ചറില്‍ ആംബുലന്‍സിലേക്ക് മാറ്റുന്നു[/caption]
  2. അധികൃതര്‍ വേണ്ട ശ്രദ്ധ ചെലുത്തിയില്ലെന്നും കലക്ടര്‍ പോലും എത്തിയില്ലെന്നും പറഞ്ഞ് രാവിലെ മുതല്‍ പൂന്തുറക്കാര്‍ പ്രതിഷേധത്തിലാണ്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമാണ് സ്ഥലത്ത് നേരിട്ടെത്തിയത്.

    [video width="640" height="352" mp4="http://suprabhaatham.com/wp-content/uploads/2017/12/VID-20171201-WA0114.mp4"][/video]

  3. അതേസമയം, മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ രക്ഷാപ്രവര്‍ത്തനത്തിന് നേരിട്ട് നേതൃത്വം നല്‍കാന്‍ ദൗത്യ സംഘത്തിനൊപ്പം കപ്പലില്‍ കടലിലേക്ക് തിരിച്ചിട്ടുണ്ട്.
  4. ഹെലികോപ്റ്റര്‍ വഴിയാണ് കടലില്‍ നിന്ന് രക്ഷപ്പെടുത്തിയവരെ എത്തിക്കുന്നത്. തുടര്‍ന്ന് സജ്ജമാക്കി നിര്‍ത്തിയ ആംബുലന്‍സുകളില്‍ ആശുപത്രിയിലെത്തിക്കുന്നു. രാവിലെ മുതല്‍ മൂന്ന് ഹെലികോപ്റ്ററുകൡലായി നൂറിലധികം പേരെ ഇങ്ങനെ എത്തിച്ചു. [caption id="attachment_458151" align="alignnone" width="630"] പൂന്തുറയില്‍ റോഡ് ഉപരോധിക്കുന്ന മത്സ്യത്തൊഴിലാളികള്‍[/caption]
  5. കേരളാ കപ്പല്‍പാതയിലൂടെ പോവുകയായിരുന്നു ജപ്പാനീസ് ചരക്കുകപ്പലില്‍ 60 മത്സ്യത്തൊഴിലാളികളെ കൊണ്ടുവരുന്നുണ്ട്. പുറം കടലില്‍ തകര്‍ന്നുകിടക്കുന്ന ബോട്ടിലുള്ളവരെയാണ് ജപ്പാനീസ് കപ്പലില്‍ രക്ഷപ്പെടുത്തി കൊണ്ടുവരുന്നത്. ഇവരെ വിഴിഞ്ഞം തുറമുഖത്തെത്തിക്കും. [caption id="attachment_458160" align="alignnone" width="630"] ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, കുമ്മനം രാജശേഖരന്‍ എന്നിവർ പൂന്തുറയില്‍ എത്തിയപ്പോള്‍[/caption] [caption id="attachment_458161" align="alignnone" width="630"] പരുക്കേറ്റയാള്‍ക്ക് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ നല്‍കുന്നു[/caption]
  6. കടലാക്രമണ സാധ്യതയുള്ളതിനാല്‍ തിരുവനന്തപുരത്തെ തീരങ്ങളില്‍ ഒഴിപ്പിക്കല്‍ നടപടി തുടങ്ങിയിട്ടുണ്ട്. ഇതിനകം 281 കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചുവെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. 18 ക്യാംപുകളിലേക്കാണ് ഇവരെ മാറ്റിപാര്‍പ്പിച്ചത്.
  7. എയര്‍ഫോഴ്‌സിന്റെ രണ്ടു വിമാനം, നേവിയുടെ രണ്ടു ഹോലികോപ്റ്റര്‍, കോയമ്പത്തൂരില്‍ നിന്ന് എയര്‍ഫോഴ്‌സിന്റെ രണ്ടു ഹോലികോപ്റ്റര്‍ എന്നീ രക്ഷാപ്രവര്‍ത്തനത്തിലുണ്ട്. പക്ഷെ മോശം കാലാവസ്ഥ കാരണം ഹെലികോപ്റ്ററുകള്‍ക്ക് പറക്കാനാവുന്നില്ല. ഏഴു കപ്പലുകളും രക്ഷാപ്രവര്‍ത്തനത്തിനുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു. [caption id="attachment_458150" align="alignnone" width="630"] വിലപിക്കുന്ന ബന്ധുക്കള്‍[/caption]
  8. ഇതേ നില ഇനിയും തുടരുമെന്നതിനാല്‍ മത്സ്യബന്ധനത്തിന് കടലില്‍ പോകരുതെന്ന് കര്‍ശന നിര്‍ദേശമുണ്ട്. കടല്‍ത്തീരങ്ങളിലും ആശുപത്രികളിലും ആരോഗ്യവകുപ്പിന്റെ ജാഗ്രതാനിര്‍ദേശവും പുറപ്പെടുവിച്ചു.
  9. കേരളാ തീരം വിട്ട ഓഖി ചുഴലിക്കാറ്റ് ലക്ഷദ്വീപ് ഭാഗത്തേക്ക് അടുത്തു. ദ്വീപ് തീരങ്ങളില്‍ കടല്‍ക്ഷോഭം ശക്തമായതോടെ, കല്‍പേനി, മിനിക്കോയ് തീരങ്ങളില്‍ നിന്ന് 160 പേരെ മാറ്റിപാര്‍പ്പിച്ചു. കവരത്തിയില്‍ അഞ്ചു ബോട്ടുകള്‍ മുങ്ങി. ഇവിടെ ഹെലിപാഡില്‍ വെള്ളം കയറിയത് രക്ഷാപ്രവര്‍ത്തനത്തിന് ആശങ്കയുണ്ടാക്കുന്നു. ബോട്ടുകള്‍ കാണാതായതായി വിവരമില്ല. [caption id="attachment_458161" align="alignnone" width="630"] പരുക്കേറ്റയാള്‍ക്ക് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ നല്‍കുന്നു[/caption]
  10. തിരുവനന്തപുരത്ത് നിന്ന് 250 കിലോ മീറ്റര്‍ മാറിയാണ് ചുഴലിക്കാറ്റിന്റെ ഇപ്പോഴത്തെ പോക്ക്. മിനിക്കോയ് ദ്വീപിന്റെ 100 കിലോ മീറ്റര്‍ അടുത്തെത്തി. ദ്വീപ് ഭാഗത്തേക്കു തന്നെയാണ് ചുഴലിക്കാറ്റിന്റെ ദിശ. 70 കിലോ മീറ്റര്‍ വേഗതയിലാണ് ചുഴലിക്കാറ്റ് ശക്തി പ്രാപിച്ചിരിക്കുന്നത്.

ചിത്രങ്ങളും വീഡിയോയും- കെ.എം ശ്രീകാന്ത്

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡ്രൈവിം​ഗ് ലൈസൻസില്ലാതെയും ദുബൈ ചുറ്റി കാണാം; വേണ്ടത് ഈ ഒരു കാർഡ് മാത്രം!

uae
  •  11 days ago
No Image

21ാം വയസ്സിൽ രാജ്യത്തിന്റെ ഹീറോ; പകരക്കാരിയായി ടീമിലെത്തി ചരിത്രമെഴുതി ഷഫാലി

Cricket
  •  11 days ago
No Image

യുഎഇയിലെ പ്രധാന ന​ഗരങ്ങളിൽ ഗതാഗതക്കുരുക്ക് രൂക്ഷം; പ്രധാന ഹൈവേകളിൽ യാത്രാതടസ്സം

uae
  •  11 days ago
No Image

ലോക റെക്കോർഡിൽ ഹർമൻപ്രീത് കൗർ; 36ാം വയസ്സിൽ ചരിത്രം സൃഷ്ടിച്ച് ഇന്ത്യൻ ക്യാപ്റ്റൻ

Cricket
  •  11 days ago
No Image

ആശുപത്രിയിലേക്ക് പോവുന്ന വഴിയില്‍ ആംബുലന്‍സിന്റെ ടയര്‍ പഞ്ചറായി,  65കാരനായ രോഗി മരിച്ചു 

National
  •  11 days ago
No Image

സി.എം.എസ് 03 വിക്ഷേപണം വിജയകരം; 4410 കിലോ ഭാരമുള്ള ആശയവിനിമയ ഉപഗ്രഹം കുതിച്ചത് 'ബാഹുബലി'യില്‍

National
  •  11 days ago
No Image

ആദ്യം അവളെ നടുവിന് ചവിട്ടി താഴേക്കിട്ടു, തടയാന്‍ ശ്രമിച്ച എന്നേയും വലിച്ചിട്ടു, പകുതി പുറത്തായ എന്നെ ഒരു അങ്കിളാണ് രക്ഷിച്ചത്' നടുക്കം മാറാതെ സുഹൃത്ത്

Kerala
  •  11 days ago
No Image

ഓട്ടോയില്‍ കയറിയ സ്ത്രീയുടെ മുഖത്തേക്ക് പെപ്പര്‍ സ്‌പ്രേ അടിച്ചു സ്വര്‍ണമാല പൊട്ടിക്കാന്‍ ശ്രമിച്ച രണ്ടു പേരെ പൊലിസ് അറസ്റ്റ് ചെയ്തു

Kerala
  •  11 days ago
No Image

ഭിന്നശേഷി പ്രതിസന്ധി നീങ്ങുന്നു; എയ്ഡഡ് സ്കൂളുകളിൽ നിയമന ശുപാർശ 14മുതൽ

Kerala
  •  11 days ago
No Image

തെരഞ്ഞെടുപ്പ് വിജ്ഞാപനം അരികെ; ഓവർസിയർമാരും എസ്.ഐ.ആർ ഡ്യൂട്ടിയിലേക്ക്; തദ്ദേശ പദ്ധതികൾക്ക് തിരിച്ചടി

Kerala
  •  11 days ago