HOME
DETAILS

വിവാദം ഒഴിഞ്ഞു ; ആ ചെങ്കൊടിയും താഴ്ന്നു

  
backup
December 07 2017 | 01:12 AM

%e0%b4%b5%e0%b4%bf%e0%b4%b5%e0%b4%be%e0%b4%a6%e0%b4%82-%e0%b4%92%e0%b4%b4%e0%b4%bf%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%81-%e0%b4%86-%e0%b4%9a%e0%b5%86%e0%b4%99%e0%b5%8d%e0%b4%95%e0%b5%8a%e0%b4%9f

കണ്ണൂര്‍: ഉദ്ഘാടനത്തിന് മുന്‍പേ ഇ.കെ നായനാര്‍ അക്കാദമിയില്‍ പി. ജയരാജന്‍ ചൊങ്കൊടി ഉയര്‍ത്തിയ വിവാദം പാര്‍ട്ടിയില്‍ അവസാനിച്ചതോടെ ഉയര്‍ത്തിയ ചെങ്കൊടിയും താഴ്ന്നു.
ഒക്‌ടോബര്‍ വിപ്ലവത്തിന്റെ നൂറാം വാര്‍ഷിക ദിനമായ ഇക്കഴിഞ്ഞ ഏഴിന് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ പയ്യാമ്പലം ഗവ.ഗസ്റ്റ് ഹൗസിനു സമീപത്തുള്ള ഇ.കെ നായനാര്‍ അക്കാദമിയുടെ മുന്‍പില്‍ പാര്‍ട്ടി പതാക ഉയര്‍ത്തിയിരുന്നു. സംസ്ഥാന നേതൃത്വത്തിന്റെ അനുവാദമില്ലാതെയാണ് അക്കാദമിക്കു മുന്‍പില്‍ കൊടി ഉയര്‍ത്തിയതെന്ന ആരോപണം പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന് മുന്‍പിലുമെത്തി. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് നായനാര്‍ അക്കാദമിയുടെ ട്രസ്റ്റിന്റെ ചെയര്‍മാന്‍. സി.പി.എം കണ്ണൂര്‍ ജില്ലാ സമ്മേളനം ട്രസ്റ്റിന്റെ കീഴില്‍ നിര്‍മിക്കുന്ന അക്കാദമിയില്‍ നടത്താന്‍ തീരുമാനിച്ചിരുന്നുവെങ്കിലും അക്കാദമി ഉദ്ഘാടനം ചെയ്യുന്നതിനു മുന്‍പേയാണ് പി ജയരാജന്‍ പാര്‍ട്ടി പതാക ഉയര്‍ത്തിയത്. ഇത് പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശനത്തിന് ഇടയാക്കി. അച്ചടക്കലംഘനമാണ് കാട്ടിയതെന്ന വിലയിരുത്തലും പാര്‍ട്ടിക്കുള്ളിലുണ്ടായി.
സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള സ്ഥലം ഇ.കെ നായനാര്‍ അക്കാദമി സ്ഥാപിക്കാനായി ലഭ്യമായത്, എ.കെ ആന്റണി പ്രതിരോധമന്ത്രിയായിരിക്കെ സി.പി.എം പൊളിറ്റ്ബ്യൂറോ നടത്തിയ ഇടപെടല്‍ കൊണ്ടാണ്. അക്കാദമിക്കുള്ള 18 കോടിയോളം രൂപ പിരിച്ചെടുത്തതും സി.പി.എം സംസ്ഥാന നേതൃത്വത്തിന്റെ ഒറ്റക്കെട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമായിട്ടാണെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. എന്നാല്‍ കണ്ണൂര്‍ നേതൃത്വത്തിലെ ചിലര്‍ ഇതിനെ വ്യക്തിപരമായ നേട്ടമായി കണ്ടതില്‍ സംസ്ഥാന നേതൃത്വത്തിന് അതൃപ്തിയുണ്ട്. ഇത്തരം വിവാദത്തിന് പിന്നാലെയാണ് സംഗീത ആല്‍ബത്തിന്റെ പേരില്‍ ജില്ലാ സെക്രട്ടറി പി ജയരാജനെതിരേ പാര്‍ട്ടി അച്ചടക്ക നടപടിക്ക് തുനിഞ്ഞത്. എന്തായാലും അച്ചടക്ക നടപടി ചര്‍ച്ച ചെയ്യാന്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റിലും സമിതിയിലും വിഷയം ചര്‍ച്ചയായി. കുറ്റം ഏറ്റുപറഞ്ഞ ജയരാജന് നേതൃത്വം മാപ്പും നല്‍കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാഹുല്‍ ഗാന്ധിയുടെ 'വോട്ട് അധികാര്‍' യാത്രയ്ക്ക് ഇന്ന് ബിഹാറില്‍ തുടക്കം, ഡല്‍ഹിയില്‍ ഇന്ന് തെര.കമ്മിഷന്‍ മാധ്യമങ്ങള്‍ക്ക് മുമ്പിലും; മുന്നോടിയായി രാഷ്ട്രീയപ്പാര്‍ട്ടികളെ കുറ്റപ്പെടുത്തി കമ്മിഷന്‍

National
  •  a month ago
No Image

സുപ്രഭാതം പത്രം പ്രചാരണ കാംപയിന് മക്കയിൽ തുടക്കമായി

Saudi-arabia
  •  a month ago
No Image

സുപ്രഭാതം പത്രം 12-ാം വാർഷിക പ്രചാരണ കാംപയിന് സഊദിയിൽ ഉജ്ജ്വല തുടക്കം

Saudi-arabia
  •  a month ago
No Image

വോട്ടര്‍പ്പട്ടിക ക്രമക്കേട്; ഉത്തരവാദിത്വം രാഷ്ട്രീയ പാര്‍ട്ടികളുടെ മേല്‍ കെട്ടിവെക്കുന്നത് എന്തിന്? തെരഞ്ഞെടുപ്പ് കമ്മീഷനെ കടന്നാക്രമിച്ച് കെസി വേണുഗോപാല്‍

National
  •  a month ago
No Image

വോട്ടര്‍പ്പട്ടിക ക്രമക്കേട്; പ്രതിപക്ഷ ആരോപണങ്ങളോട് പ്രതികരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

National
  •  a month ago
No Image

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് അധിക തീരുവ ഏർപ്പെടുത്തേണ്ടതില്ല; അലാസ്ക ഉച്ചകോടിക്ക് ശേഷം ട്രംപ്

International
  •  a month ago
No Image

സ്വയം പ്രഖ്യാപിത ‘ആൾദൈവം’ നരേഷ് പ്രജാപതിയുടെ കൊലപാതകം: സ്വിഫ്റ്റ് ഡിസയർ പിന്തുടർന്ന് പൊലിസ്, 5 പേർ പിടിയിൽ

National
  •  a month ago
No Image

ഡല്‍ഹിയിലെ ദര്‍ഗയിലുണ്ടായ അപകടം; മരണം ഏഴായി

National
  •  a month ago
No Image

കോട്ടയത്ത് ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ഓമ്‌നി വാൻ ലോറിയുമായി കൂട്ടിയിടിച്ച് ഏഴ് പേർക്ക് പരുക്ക്; അപകടത്തിൽപെട്ടത് മധുര സ്വദേശികൾ

Kerala
  •  a month ago
No Image

പൊലിസ് വേഷത്തിൽ ഹണിമൂൺ കൊലപാതക ഇരയുടെ വീട്ടിലെത്തി; യുവാവ് അറസ്റ്റിൽ

National
  •  a month ago