HOME
DETAILS

വ്യവസായം തുടങ്ങാന്‍ ഇനി ഡി.എം.ഒയുടെ റിപ്പോര്‍ട്ട് വേണ്ട

  
backup
December 10, 2017 | 11:41 PM

%e0%b4%b5%e0%b5%8d%e0%b4%af%e0%b4%b5%e0%b4%b8%e0%b4%be%e0%b4%af%e0%b4%82-%e0%b4%a4%e0%b5%81%e0%b4%9f%e0%b4%99%e0%b5%8d%e0%b4%99%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%87%e0%b4%a8%e0%b4%bf


തിരുവനന്തപുരം: വ്യവസായസംരംഭങ്ങള്‍ തുടങ്ങാന്‍ ജില്ലാ മെഡിക്കല്‍ ഓഫിസറുടെ(ഡി.എം.ഒ) റിപ്പോര്‍ട്ട് ആവശ്യമില്ലെന്നതുള്‍പ്പെടെയുള്ള ഭേദഗതികളോടെ സംസ്ഥാന സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കി. നിയന്ത്രണമില്ലാത്ത ഭൂഗര്‍ഭജല വിനിയോഗം ഉള്‍പ്പെടെ ഗുരുതര പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ക്ക് വഴിവയ്ക്കുന്നതാണ് പുതിയ ഓര്‍ഡിനന്‍സ്.

സംസ്ഥാന, ജില്ലാ, പ്രാദേശികതലങ്ങളില്‍ ഏകജാലക സംവിധാനം ഏര്‍പ്പെടുത്തുന്നത് ഉള്‍പ്പെടെ സുപ്രധാനമായ പല ഭേദഗതികളും നിയമത്തില്‍ വരുത്തിയിട്ടുണ്ട്.
ഇതിനായി പഞ്ചായത്തിരാജ്, മുനിസിപ്പല്‍ ആക്ടുകളിലും കേരള ഇന്‍ഡസ്ട്രിയല്‍ സിംഗിള്‍വിന്‍ഡോ ക്ലിയറന്‍സ് ബോര്‍ഡ് ആന്‍ഡ് ടൗണ്‍ഷിപ് ഏരിയ ഡെവലപ്‌മെന്റ് ആക്ട്, കേരള ഗ്രൗണ്ട്‌വാട്ടര്‍(കണ്‍ട്രോള്‍ ആന്‍ഡ് റഗുലേഷന്‍) ആക്ട് എന്നിവയാണ് പൊളിച്ചെഴുതിയത്. അസാധാരണ ഗസറ്റായി ഒക്ടോബര്‍ 20ന് പുറത്തിറക്കിയ ഓര്‍ഡിനന്‍സ് അടുത്ത നിയമസഭാ സമ്മേളത്തില്‍ ബില്‍ ആയി സഭയിലെത്തും.
ബില്‍ നിയമമാകുന്നതോടെ ആശുപത്രികള്‍, അനുബന്ധ സ്ഥാപനങ്ങള്‍, പാരാമെഡിക്കല്‍ സ്ഥാപനങ്ങള്‍, ക്ലിനിക്കല്‍, ലബോറട്ടറി, ആരോഗ്യസുരക്ഷാ സ്ഥാപനങ്ങള്‍ എന്നിവ തുടങ്ങുന്നതിനു മാത്രമേ ഡി.എം.ഒയുടെ റിപ്പോര്‍ട്ട് വേണ്ടിവരൂ.


വ്യവസായസംരംഭം തുടങ്ങുന്നതിന് അപേക്ഷ ലഭിച്ച് 15 ദിവസത്തിനകം യാതൊരു നടപടിയും ഉണ്ടായില്ലെങ്കില്‍ ലൈസന്‍സ് ലഭിച്ചതായി കണക്കാക്കാമെന്നും പിന്നീട് നിയമലംഘനം കണ്ടെത്തിയാല്‍ ലൈസന്‍സ് റദ്ദാക്കാന്‍ തദ്ദേശ സ്ഥാപനസെക്രട്ടറിക്ക് അധികാരം ഉണ്ടായിരിക്കുമെന്നും ഓര്‍ഡിനന്‍സിലുണ്ട്. ഒരുതവണ ലൈസന്‍സ് അനുവദിച്ചു കഴിഞ്ഞാല്‍ അതിന് അഞ്ചുവര്‍ഷത്തെ പ്രാബല്യമുണ്ടായിരിക്കും.
കാലാവധി അവസാനിക്കുന്നതിനു 30 ദിവസം മുന്‍പ് നിശ്ചിതഫീസ് അടച്ച് ലൈസന്‍സ് പുതുക്കാം. സര്‍ക്കാര്‍തലത്തിലെ വിവിധ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിവേണം സംസ്ഥാന, ജില്ലാ, പ്രാദേശികതലത്തിലുള്ള ഏകജാലക ക്ലിയറന്‍സ് ബോര്‍ഡിന് രൂപം നല്‍കേണ്ടതെന്ന വ്യവസ്ഥയും ഓര്‍ഡിനന്‍സിലുണ്ട്.


ഓര്‍ഡിനന്‍സില്‍ ഭൂഗര്‍ഭ ജലമൂറ്റുന്നതിനുള്ള വ്യവസ്ഥയില്‍ ഇളവുനല്‍കിയത് ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് പരിസ്ഥിതിപ്രവര്‍ത്തകരടക്കമുള്ളവര്‍ ഭയക്കുന്നു. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ ഭൂഗര്‍ഭജല അതോറിറ്റി നിശ്ചയിച്ച പരിധിയിലും ഏറെ താഴെയാണ് ജലത്തിന്റെ അളവെങ്കിലും, പെര്‍മിറ്റ് ഇല്ലാതെ ഇഷ്ടംപോലെ ഭൂഗര്‍ഭജലം വിനിയോഗിക്കുന്നതിനുള്ള അനുവാദവും ഭേദഗതിയിലുണ്ട്.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്ലസ്ടു സേ പരീക്ഷാ ഫലം ഇന്ന്

latest
  •  2 days ago
No Image

ഓപറേഷൻ തൂഫാൻ; മദ്‌റസകളിലെ സ്‌പെഷൽ അസംബ്ലി മാറ്റി

latest
  •  2 days ago
No Image

'ആലിക്കുട്ടി ഉസ്താദിന്റെ ഉസ്മാൻ'

latest
  •  2 days ago
No Image

ഒരുമിച്ചുറങ്ങിയ രാത്രികൾ, തഹജ്ജുദിൽ തുടങ്ങിയ പ്രഭാതങ്ങൾ..

latest
  •  2 days ago
No Image

ശാന്തവചസുകള്‍ പെയ്തിറങ്ങിയ കാലം ഇനി ഓര്‍മയില്‍

latest
  •  2 days ago
No Image

ദുബൈ ഇന്ത്യൻ കോൺസുലേറ്റ് ഇന്നും തുറക്കും; അഡ്മിഷൻ സമയപരിധി കണക്കിലെടുത്ത് എൻആർഐ സർട്ടിഫിക്കറ്റിന് പ്രത്യേക സേവനം

uae
  •  2 days ago
No Image

വാക്കുകളിൽ പ്രകാശം, വചനങ്ങളിൽ ആഴം; ആ ബുഖാരി ക്ലാസ് ഇനി തുടിക്കുന്ന ഓർമ

latest
  •  2 days ago
No Image

ഖത്തറിലെ അടുത്ത ഇന്ത്യൻ അംബാസഡറായി ഡോ. കെ. ശ്രീകർ റെഡ്ഡി; തെലങ്കാന സ്വദേശിയായ പരിചയസമ്പന്നൻ

qatar
  •  2 days ago
No Image

ധർമേന്ദ്ര പ്രധാനെതിരേ പ്രതിഷേധം ശക്തം; രാജിക്കായി രാജ്യം; 24 മണിക്കൂറിനുള്ളിൽ തീരുമാനം അറിയിക്കണമെന്ന് സമരക്കാർ

National
  •  2 days ago
No Image

നാദാപുരം സ്വദേശിയായ യുവാവ് ഖത്തറിൽ വാഹനമിടിച്ച് മരിച്ചു

qatar
  •  2 days ago