കരുത്തനായ വോള്‍വോ XC60 ഇന്ത്യയില്‍; വില 55.90 ലക്ഷം രൂപ
വോള്‍വോ XC60 ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങി. 55.90 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലാണ് പുതിയ വോള്‍വോ XC60 രാജ്യത്ത് ലഭ്യമാവുക. യൂറോപ്പിലെ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന മിഡ്‌സൈസ് ലക്ഷ്വറി എസ്.യു.വി എന്ന വിശേഷണത്തോടെ ഇന്ത്യയിലെത്തിയ ഈ മോഡല്‍ വോള്‍വോയുടെ എസ്.പി.എ പ്ലാറ്റ്‌ഫോമിലാണ് നിര്‍മിച്ചത്.
2011 ല്‍ ഇന്ത്യയിലേക്ക് കടന്നെത്തിയ വോള്‍വോ XC60 യുടെ രണ്ടാം തലമുറ മോഡലാണ് ഇപ്പോള്‍ വിപണിയില്‍ എത്തിയിരിക്കുന്നത്. ഔഡി Q5, ബി.എം.ഡബ്ല്യൂ X3, മെര്‍സിഡീസ്- ബെന്‍സ് GLC, ജഗ്വാര്‍ എഫ്- പെയ്‌സ് എന്നിവരാണ് പുതിയ വോള്‍വോ XC60 യുടെ പ്രധാന എതിരാളികള്‍.
1,969 സിസി ഫോര്‍സിലിണ്ടര്‍ ട്വിന്‍ടര്‍ബ്ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിനാണ് വോള്‍വോ XC60 യുടെ കരുത്ത്. 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ എല്ലാ ടയറിലേക്കും ഒരുപോലെ ഊര്‍ജമെത്തിക്കും.
സ്വീഡിഷ് നിര്‍മ്മാതാക്കളുടെ സിഗ്‌നേച്ചര്‍ മള്‍ട്ടിസ്ലാറ്റ് ക്രോം ഗ്രില്ലും, ഹാമ്മര്‍ എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകളും ഉള്‍പ്പെടുന്നതാണ് വോള്‍വോ XC60 യുടെ മുഖരൂപം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."