മുത്വലാഖ് നിയമം ഇസ്‌ലാമിക ശരീഅത്തിനോടുള്ള കടന്നുകയറ്റം: എം.എം ഹസന്‍
കൂരിയാട് : മുത്വലാഖ് വിഷയത്തില്‍ കേന്ദ്രം കൊണ്ടുവന്ന നിയമത്തോട് വ്യക്തിപരമായി തനിക്ക് യോജിപ്പില്ലെന്ന് കെ.പി.സി.സി. പ്രസിഡന്റ് എം.എം. ഹസന്‍ പ്രസ്താവിച്ചു. മുജാഹിദ് സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുത്വലാഖ് നിയമം ഇസ്‌ലാമിക ശരീഅത്തിലേക്കുള്ള കടന്നുകയറ്റമാണ്. പ്രോത്സാഹിപ്പിക്കപ്പെടേണ്ട വിഷയമല്ലെങ്കിലും ശരീഅത്തിനെതിരേയുള്ള നീക്കമെന്ന നിലക്ക് യോജിക്കാനാവില്ല. നിയമത്തിന് തന്റെ പാര്‍ട്ടി അനുകൂലമാണെങ്കിലും തനിക്ക് യോജിപ്പില്ല; അദ്ദേഹം പറഞ്ഞു.
ജിഹാദ് എന്ന പദം ദുര്‍വ്യാഖ്യാനിക്കാനുള്ള പുതിയ പ്രവണതകള്‍ക്കെതിരേ ശക്തമായ ചെറുത്ത് നില്‍പ് അനിവാര്യമാണ്. ഇസ്‌ലാമിന് തീവ്രവാദ മുദ്ര ചാര്‍ത്തുന്നത് ഇസ്‌ലാമിനോട് ചെയ്യുന്ന വലിയ പാതകമാണ്. ഇസ്‌ലാമിന്റെ വേദഗ്രന്ഥവും പ്രവാചകനും സഹിഷ്ണുതയുടെ സന്ദേശം മാത്രമാണ് പ്രചരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
രാവിലെ ആരംഭിച്ച പഠന ക്യാംപോടെയാണ് ചതുര്‍ദിന സമ്മേളനത്തിന്റെ മൂന്നാം ദിവസത്തെ പരിപാടികള്‍ക്ക് തുടക്കമായത്. പഠന ക്യാംപ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. കെ. മുഹമ്മദ് ബശീര്‍ ഉദ്ഘാടനം ചെയ്തു. ഒ. അഹമ്മദ്കുട്ടി, എം.ടി മനാഫ്, സി.മരക്കാരുട്ടി, പി. അബ്ദുറസ്സാഖ് മാസ്റ്റര്‍ എടവണ്ണ തുടങ്ങിയവര്‍ സംസാരിച്ചു. ശാസ്ത്ര സമ്മേളനം ഡോ. അനീസ് ഐ.ആര്‍.എസ് ഉദ്ഘാടനം ചെയ്തു. തര്‍ബ്ബിയ്യത്ത് സമ്മേളനം അഹ്്‌ലെ ഹദീസ് വൈസ് പ്രസിഡന്റ് വകീല്‍ പര്‍വേശ് ഉദ്ഘാടനം ചെയ്തു. അഡ്വ. എന്‍. ശംസുദ്ദീന്‍ എം.എല്‍.എ, രാഹുല്‍ ഈശ്വര്‍, ടി. അബൂബക്കര്‍ നന്മണ്ട, ടി.പി. അബ്ദുറസ്സാഖ് ബാഖവി, റസാഖ് കിനാലൂര്‍, അബ്ദുസ്സലാം മോങ്ങം, കെ.എം.കെ. ദേവര്‍ഷോല, വി. മൊയ്തു സുല്ലമി പ്രസംഗിച്ചു. എ. അബ്ദുല്‍ ഹമീദ് മദീനി അദ്ധ്യക്ഷത വഹിച്ചു.
ലഹരിക്കെതിരേ ധാര്‍മ്മിക പ്രതിരോധം വിചാര സദസ്സ് മുന്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരന്‍ ഉദ്ഘാടനം ചെയ്തു. ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്‍, ശുക്കൂര്‍ സ്വലാഹി തച്ചമ്പാറ പ്രസംഗിച്ചു. മാധ്യമങ്ങളും പൗരാവകാശങ്ങളും വിഷയത്തില്‍ നടന്ന മീഡിയ സെമിനാര്‍ ഡോ. സെബാസ്റ്റ്യന്‍ പോള്‍ ഉദ്ഘാടനം ചെയ്തു. എം.ഐ. തങ്ങള്‍ മോഡറേറ്ററായി. മാധ്യമ പ്രവര്‍ത്തകരായ ഒ. അബ്ദുറഹ്മാന്‍, കമാല്‍ വരദൂര്‍, ഇ. സ്വലാഹുദ്ദീന്‍, നിസാര്‍ ഒളവണ്ണ, ശുക്കൂര്‍ കോണിക്കല്‍ പ്രസംഗിച്ചു.
വനിതാ സമ്മേളനം ഡെക്കാന്‍ ഹെറാള്‍ഡ് എഡിറ്റര്‍ ബാഷാ സിങ് ഡല്‍ഹി ഉദ്ഘാടനം ചെയ്തു. അഡ്വ. കെ.പി. മറിയുമ്മ, അഡ്വ. ബിന്ദു കൃഷ്ണ, ശമീമ ഇസ്‌ലാഹിയ, എ.ജമീല ടീച്ചര്‍ എടവണ്ണ, സജ്‌ന തൊടുപുഴ, ഐശ ചെറുമുക്ക്, സല്‍മ അന്‍വാരിയ്യ, പ്രൊഫ. ആമിന അന്‍വാരിയ്യ, സി.പി. ജമീല അബൂബക്കര്‍, കെ.ടി. റഹീദ, കുപ്പാരി സുബൈദ തുടങ്ങിയവര്‍ പ്രസംഗിച്ചു. എം.ജി.എം. പ്രസിഡന്റ് സുഹ്‌റ മമ്പാട് അധ്യക്ഷതവഹിച്ചു.
പള്ളി, മദ്‌റസ, മഹല്ല് സമ്മേളനം വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കെ.എന്‍.എം. പ്രസിഡന്റ് ടി.പി. അബ്ദുല്ലക്കോയ മദനി അധ്യക്ഷത വഹിച്ചു.
യുവജന സമ്മേളനം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കെ.എന്‍.എം വൈസ് പ്രസിഡന്റ് മുഹമ്മദ് ഹാഷിം ആലപ്പുഴ അധ്യക്ഷതവഹിച്ചു. പി.കെ. അബ്ദുറബ്ബ് എം.എല്‍.എ, ബിനോയ് വിശ്വം, കെ.പി. അനില്‍കുമാര്‍ എം.എല്‍.എ, പി.കെ. ഫിറോസ്, പി. ഇഫ്തിക്കാറുദ്ദീന്‍, ഡോ. ജാബിര്‍ അമാനി, പി.കെ. സകരിയ്യ സ്വലാഹി, ആസിഫലി കണ്ണൂര്‍, ശരീഫ് മേലേതില്‍, ശബീര്‍ കൊടിയത്തൂര്‍, കെ.എം.എ. അസീസ് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."