HOME
DETAILS

ഇന്ത്യ അറ്റ് 70; ആഘോഷമാക്കി നാട്

  
backup
August 16 2016 | 19:08 PM

%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af-%e0%b4%85%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-70-%e0%b4%86%e0%b4%98%e0%b5%8b%e0%b4%b7%e0%b4%ae%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf



മലപ്പുറം: രാജ്യത്തിന്റെ എഴുപതാം സ്വാതന്ത്ര്യദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മറ്റുമായി നടന്ന ചടങ്ങുകളില്‍ വിദ്യാര്‍ഥികളടക്കം നിരവധി പേര്‍ പങ്കാളികളായി.
പെരിന്തല്‍മണ്ണ: പാറല്‍ വീട്ടിക്കാട് എ.എം.എല്‍.പി സ്‌കൂളില്‍ സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍ ആലിപ്പറമ്പ് പഞ്ചായത്ത് വൈ. പ്രസിഡന്റ് ടി.പി മോഹന്‍ദാസ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ വി.കെ ഹസീന അധ്യക്ഷയായി. സ്‌കൂളിന്റെ ഭൗതിക സാഹചര്യ വികസന ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.പി ഹാജറുമ്മ നിര്‍വഹിച്ചു. പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് വൈ.പ്രസിഡന്റ് ടി.കെ സദഖ മുഖ്യാതിഥിയായിരുന്നു.


മഞ്ചേരി: മഞ്ചേരി ജാമിഅ ഇസ്‌ലാമിയ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പ്രിന്‍സിപ്പല്‍ കെ മുഹമ്മദ് നിയാസ് പതാക ഉയര്‍ത്തി. സി കുഞ്ഞാപ്പുട്ടിഹാജി, എം കുഞ്ഞാപ്പ, വൈസ് പ്രിന്‍സിപ്പല്‍ നൗഫല്‍, സ്റ്റാഫ് സെക്രട്ടറി പി ഷാഹുല്‍ഹമീദ്, സമദ്മുസ്‌ലിയാര്‍, റഈസ്, അബ്ദുല്‍അസീസ്‌ഫൈസി, ഉസ്മാന്‍ഫൈസി, എം.ഇ തന്‍സി, ഹൈദരലി, യൂസുഫ് വാഫി, മുഹമ്മദാലി, നിസാര്‍, അബ്ദുസമദ് പങ്കെടുത്തു.
മഞ്ചേരി ജി.എം.എല്‍.പി സ്‌കൂളില്‍ അഡ്വ. എം ഉമ്മര്‍ എം.എല്‍.എ പതാക ഉയര്‍ത്തി. ചെയര്‍പേഴ്‌സണ്‍ വി.എം സുബൈദ, കൗണ്‍സിലര്‍ അഡ്വ. കെ ഫിറോസ്ബാബു, എച്ച്.എം അയ്യപ്പന്‍, പി.ടി.എ പ്രസിഡന്റ് നാസര്‍ പുത്തലത്ത്, മലബാര്‍ കുഞ്ഞിട്ടി, പി.ടി ഉമ്മര്‍ ഹാജി, അജി കയനിക്കര, നാണിപുളിക്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
മഞ്ചേരി കോളജ്കുന്ന് ഗവ. എല്‍.പി സ്‌കൂളില്‍  വാര്‍ഡ് കൗണ്‍സിലര്‍ അജ്മല്‍ സുഹീദ് പതാക ഉയര്‍ത്തി, എച്ച്.എം ബാലകൃഷ്ണന്‍ പുല്‍പ്പറ്റ സ്വാതന്ത്ര്യ ദിനാഘോഷ സന്ദേശം നല്‍കി. കെ ശിഹാബുദ്ധീന്‍,അബ്ദുല്‍മജീദ് തുടങ്ങിയവര്‍ പങ്കെടുത്തു.
മഞ്ചേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന പരിപാടിയില്‍  മംഗലം ഗോപിനാഥ് പതായ ഉയര്‍ത്തി. ജില്ലാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രൊഫ. ഹരിപ്രിയ, വല്ലാഞ്ചിറ ഷൗക്കത്തലി, ടി.പി വിജയകുമാര്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ്, വല്ലാഞ്ചിറ ഹുസൈന്‍, ഹനീഫ് പുല്ലൂര്‍, അലവികുട്ടിപുല്ലാര, സുബൈര്‍ വീമ്പൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


വാഴക്കാട്: ജിഗ്ര വാഴക്കാട് സംഘടിപ്പിച്ച സ്വാതന്ത്ര്യദിന പരിപാടിയില്‍ വാഴക്കാട് ഗ്രാമപഞ്ചായത്ത് മുന്‍പ്രസിഡന്റ് കെ.എ.എ റഹ്മാന്‍ പതാക ഉയര്‍ത്തി. പ്രസിഡന്റ് എസ്.ബി.ടി ബഷീര്‍, കെ.പി ഫൈസല്‍, എം.പി ബഷീര്‍, ഹബീബ്, അജ്മല്‍, റഷീദ്, മുസ്തഫ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി .
ചാലിയപ്രം ഗവ. ഹൈസ്‌കൂള്‍  സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികള്‍ ജില്ലാ പഞ്ചായത്തംഗം രോഹില്‍നാഥ് ഉത്ഘാടനം ചെയ്തു .പി.ടി.എ പ്രസിഡന്റ് പി.എ അസീസ് അധ്യക്ഷനായി .കൃഷ്ണന്‍ക്കുട്ടി മാസ്റ്റര്‍ പാവ കളി അവതിരിപ്പിച്ചു .വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്കുള്ള സമ്മാനദാനവും ജില്ലാ പഞ്ചായത്തിന്റെ തൈ വിതരണ ഉദ്ഘാടനവും നടന്നു. പ്രധാനാധ്യാപകന്‍ അഷ്‌റഫ്, അധ്യാപകരായ അബ്ദുള്ള വാവൂര്‍, ടി ദിനേശന്‍, അഷ്‌റഫ് വെട്ടത്തൂര്‍, കെ.പി ഫൈസല്‍ ,ഹമീദ്, ശംസുദ്ദീന്‍, ഇഖ്ബാല്‍, സലീം, നമ്പീശന്‍, ശിഹാബ്, ബാബു നേതൃത്വം നല്‍കി .
വെട്ടുപാറ എല്‍.പി സ്‌കൂളില്‍ നടന്ന സ്വാതന്ത്ര്യദിന പരിപാടി ചീക്കോട് പഞ്ചായത്ത് പ്രസിഡന്റ് കെ.പി സഈദ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് അബ്ദുല്‍ ജബ്ബാര്‍ പതാക ഉയര്‍ത്തി. മാനേജര്‍ റസിയ, ബ്ലോക്ക് പഞ്ചായത്തംഗം സാജിദ ടീച്ചര്‍, മജീദ് എറക്കോടന്‍, പ്രധാനാധ്യാപക സുഹറ ടീച്ചര്‍, അധ്യാപകരായ ജലീസ് കൊളക്കാടന്‍, ബുശൈര്‍, റഫീഖ്, റസിയ, ഉഷ, ഫാത്തിമ നേതൃത്വം നല്‍കി .
കാരാട് പത്മ എ.യു .പി സ്‌കൂളില്‍ നടന്ന സ്വാതന്ത്ര്യദിന പരിപാടിയില്‍ റിട്ട. ആര്‍മി പത്മേശ്വരന്‍ നായര്‍ പതാക ഉയര്‍ത്തി .പി.ടി.എ പ്രസിഡന്റ് പ്രകാശന്‍ മാസ്റ്റര്‍ അധ്യക്ഷനായി .വിവിധ മത്സരങ്ങള്‍ സംഘടിപ്പിച്ചു. പ്രധാനാധ്യാപകന്‍ പി.കെ മണി, അധ്യാപകരായ  മന്‍സൂര്‍, സന്തോഷ്, സല്‍മ, വിപിന്‍ എന്നിവര്‍ നേതൃതം നല്‍കി.



അങ്ങാടിപ്പുറം: കോട്ടപ്പറമ്പ് എ.എം.എല്‍.പി സ്‌കൂളില്‍ നടന്ന റാലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഒ കേശവന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. ക്വിസ് മത്സരം, മാസ് ഡ്രില്‍, ദേശ ഭക്തിഗാനാലാപനം, ചുമര്‍പത്രികാ പതിപ്പ് പ്രകാശനം എന്നിവ നടന്നു. പി അബ്ദുസ്സമദ്, കെ.എസ് ബീന സംസാരിച്ചു.
ചെരക്കാപറമ്പ് അല്‍ഫത്താഹ് ഇംഗ്ലീഷ് ഹൈസ്‌കൂളില്‍ പ്രിന്‍സിപ്പല്‍ വി.എന്‍ രാജന്‍ പതാക ഉയര്‍ത്തി. മുന്‍സൈനികന്‍ ബാലഗംഗാധര മേനോനെ പൊന്നാടയണിയിച്ചു.
പുളിക്കല്‍പറമ്പ് എ.എം എല്‍.പി സ്‌കൂളില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി അബ്ബാസലി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ ഉമ്മര്‍ അധ്യക്ഷനായി.
ചെറുകുളമ്പ് കെ.എസ്.കെ.എം.യു.പി സ്‌കൂളില്‍ വാര്‍ഡ് അംഗം വി.പി ഷാജി പതാക ഉയര്‍ത്തി. ടി.എ അഹമ്മദ് കബീര്‍ എം.എല്‍.എ സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. എച്ച്.എം ഉസ്മാന്‍ ചിങ്കി അധ്യക്ഷനായി. ദേശീയ ഗാന,ദേശഭക്തി ഗാന മത്സരം, വടം വലി, പതാക നിര്‍മാണം എന്നിവ നടന്നു.
ചെരക്കാപറമ്പ് ഈസ്റ്റ് എ.എം.എല്‍.പി സ്‌കൂളില്‍ പി.ടി.എ പ്രസിഡന്റ് സൈത് മാസ്റ്റര്‍ പതാക ഉയര്‍ത്തി. ക്വിസ് മത്സര വിജയികള്‍ക്ക് മാനേജര്‍ ഹസൈനാര്‍ സമ്മാനങ്ങള്‍ നല്‍കി. ഓരോ ക്ലാസിലെയും ചുമര്‍ പത്രികകള്‍ പ്രകാശനം ചെയ്തു. പായസംവിതരണവും നടന്നു.
കൂട്ടിലങ്ങാടി ജി.യു.പി സ്‌കൂളില്‍ പി.ടി.എ പ്രസിഡന്റ് ഉമ്മര്‍ പതാക ഉയര്‍ത്തി. ക്വിസ് മത്സരം, ദേശഭക്തി ഗാന മത്സരം, പായസ വിതരണം എന്നിവ നടന്നു.
വള്ളിക്കാപറ്റ കേരള അന്ധവിദ്യാലയത്തില്‍ പ്രിന്‍സിപ്പല്‍ ജെ.ടി അബ്ദുറഹ്മാന്‍ പതാക ഉയര്‍ത്തി. ചരിത്ര ക്വിസ്, വിവിധ കലാമത്സരങ്ങള്‍ എന്നിവ നടന്നു. പടിഞ്ഞാറ്റുമുറി വെസ്റ്റ് എ.എല്‍.പി സ്‌കൂളില്‍ ദേശീയ പതാകനിര്‍മാണം, കളറിങ്, ക്വിസ് എന്നിവ നടന്നു പതാക ഉയര്‍ത്തല്‍ ബഷീര്‍ മാസ്റ്റര്‍ നിര്‍വഹിച്ചു.

കാവനൂര്‍: കാവനൂര്‍ മജ്മഅ ശരിഅത്ത് കോളജില്‍ കെ.എ റഹ്മാന്‍ ഫൈസി പതാക ഉയര്‍ത്തി. സി.എം കുട്ടി സഖാഫി സ്വാതന്ത്യ്രദിന സന്ദേശം നല്‍കി. നൗഷാദ് മണ്ണിശ്ശേരി മുഖ്യപ്രഭാഷണം നടത്തി. പരേഡ്, അസംബ്ലി, ഡ്രോ പെന്‍സ്, ഫോട്ടൊ എക്‌സിബിഷന്‍, ഡിബേറ്റ് തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിച്ചു.
മജ്മഅ് പബ്ലിക് സ്‌കൂളില്‍  കെ.ടി തങ്ങള്‍ പന്ത്രണ്ടില്‍ പതാക ഉയത്തി. പ്രധാനാധ്യാപകന്‍ കെ.വി അബൂബക്കര്‍ മാസ്റ്റര്‍ സ്വാതന്ത്യ്രദിന സന്ദേശം നല്‍കി. കാവനൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍  പഞ്ചായത്ത് പ്രസിഡന്റ് കെ വിദ്യാവതി പതാക ഉയര്‍ത്തി. പി.ടി.എ പ്രസിഡന്റ് എം.പി സൈതലവി മാസ്റ്റര്‍, പ്രാധാനാധ്യാപിക മായാ ലക്ഷ്മി, പി യുസുഫലി, പി.ടി ഷീന പ്രദീപ്, പി.പി അലിബാപ്പു, ശ്രീകുമാരി, ടി.അബ്ദുല്‍ മജീദ്, ഗിരിജകുമാരി, അജിത ടീച്ചര്‍, മുഹമ്മദ് അന്‍വര്‍, പി.അശ്വിന്‍ പ്രസംഗിച്ചു.
എളയൂര്‍ മല്‍ജ ഉല്‍ ഐതാം  യതീംഖാന ക്യാംപസില്‍  വി.ഉസ്മാന്‍ മാസ്റ്റര്‍ പതാക ഉയര്‍ത്തി. മാനേജര്‍ എം.കെ മാനു ഹാജി, സെക്രട്ടറി കെ.ടി മുഹമ്മദലി മാസ്റ്റര്‍, കോളജ് പ്രിന്‍സിപ്പാള്‍ ഡോ. ആലസന്‍ കുട്ടി, ഹൈസ്‌കൂള്‍ പ്രധാനാധ്യാപകന്‍ വി.അബ്ദുറഹിമാന്‍, പി.ടി.എ പ്രസിഡന്റ് എന്നിവര്‍ നേതൃത്വം നല്‍കി.
തവരാപറമ്പ് ജി.എല്‍.പി സ്‌കൂളില്‍ കാവനൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.അഹമ്മദാജി പതാക ഉയര്‍ത്തി. പി.ടി.എ പ്രസിഡന്റ് പി.വി ഉസ്മാന്‍ പ്രധാനാധ്യാപിക കെ.കെ ലക്ഷ്മി, മൂസകുട്ടി, വീരാന്‍ മുസ്‌ലിയാര്‍ സംബസിച്ചു. തവരാപറമ്പ് ഹയാത്തുല്‍ ഇസ്‌ലാം മദ്‌റസയില്‍  പ്രബന്ധ മത്സരം, ക്വിസ്, സ്വാതന്ത്ര്യദിന സന്ദേശ പ്രസംഗം തുടങ്ങിയവ സംഘടിപ്പിച്ചു. അധ്യാപകര്‍, വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍ സംബന്ധിച്ചു.
ചെങ്ങര ഗവ.യു.പി സ്‌കൂളില്‍  പ്രധാനാധ്യാപകന്‍ എം.സി ജോസ്, പി.ടി.എ അംഗങ്ങള്‍, അധ്യാപകര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ഇരുവേറ്റി സി.എച്ച്.എം.കെ.എം ഹയര്‍ സെക്കന്‍ഡറിയില്‍ സ്വാതന്ത്യ്രദിനാഘോഷം വിവിധ പരിപാടികളോടെ വിപുലമായി ആഘോഷിച്ചു.
വെണ്ണക്കോട് യു.പി സ്‌കൂളില്‍ വിവിധ പരിപാടികളോടെ സ്വാതന്ത്യദിനാഘോഷം നടത്തി. പ്രധാനാധ്യാപകന്‍,പി.ടി.എ അംഗങ്ങള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍ സംബന്ധിച്ചു.
പെട്ടിയത്ത്  എ.എം എല്‍.പി സ്‌കൂളില്‍ പതാക ഉയര്‍ത്തല്‍, സ്വാതന്ത്യ്രദിന സന്ദേശ പ്രസംഗം, വിദ്യാര്‍ഥികളുടെ വിവിധ കലാപരിപാടികള്‍ പായസവിതരണം തുടങ്ങിയവ സഘടിപ്പിച്ചു.
മാടാരക്കുണ്ട് ഗവ. എല്‍.പി സ്‌കൂളില്‍ പ്രധാനാധ്യാപിക ആശ കുമാരി, പി.ടി.എ പ്രസിഡന്റ് പി.കെ രാജന്‍, ഗോപാലന്‍ മാസ്റ്റര്‍, ജവാദ് മാസ്റ്റര്‍ നേതൃത്വം നല്‍കി.


മലപ്പുറം: കാളമ്പാടി കോട്ടുമല ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളില്‍ നടന്ന സ്വാതന്ത്ര ദിനാഘോഷത്തില്‍ കെ. എം. ഗിരിജ പതാക ഉയര്‍ത്തി. കൗണ്‍സിലര്‍ യു. പി. മജീദ്, പി.ടിഎ പ്രസിഡന്റ് ശിഹാബുദ്ദീന്‍, പ്രധാനാധ്യാപിക പി. ടി. സലീന, എം. അബ്ദുല്‍ സലാം, സലീന എന്നിവര്‍ പ്രസംഗിച്ചു.

നിലമ്പൂര്‍: പീവീസ് മോഡല്‍ സ്‌കൂളില്‍ പി.വി.അബ്ദുള്‍ വഹാബ് എം.പി പതാകയുയര്‍ത്തി. പ്രിന്‍സിപ്പല്‍ ഡോ. എ.എം ആന്റണി സന്ദേശം നല്‍കി. വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു. അമല്‍ കോളജില്‍ പ്രിന്‍സിപ്പല്‍ ഡോ. എം ഉസ്മാന്‍ പതാകയുയര്‍ത്തി. കെ.പി ജനീഷ് ബാബു, ടി ഷമീര്‍ ബാബു, ഡോ. കെ.എ ധന്യ സംസാരിച്ചു. പള്ളിക്കുത്ത് ജി.യു.പി സ്‌കൂളില്‍ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മിനി അനില്‍ കുമാര്‍ പതാക ഉയര്‍ത്തി. ഘോഷയാത്രയും സംഘടിപ്പിച്ചു.
സ്റ്റേറ്റ് ഭാരത് സകൗട്ട് ആന്റ് ഗൈഡ്‌സ് വിദ്യാഭ്യാസ ജില്ല റോവേഴ്‌സ് ആന്റ് റേഞ്ചേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ ബൈക്ക് റാലിയും പ്ലാസ്റ്റിക്കിനെതിരെ ബോധവല്‍ക്കരണവും സംഘടിപ്പിച്ചു.
മേപ്പാടം ജി.എല്‍.പി.എസ്സില്‍ കുട്ടികള്‍ക്കായി വിവിധ മത്സരങ്ങള്‍ നടത്തി. കരുളായി ദേവധാര്‍ എല്‍.പി.സ്‌കൂളില്‍ കൃഷി ഓഫീസര്‍ അജിത് സിംഗ് പതാക ഉയര്‍ത്തി. പോത്തുകല്ല്: പ്രവാസികളുടെ കൂട്ടായ്മയായ പോപ്പി ജിദ്ദാ, പോത്തുകല്ല് ഞെട്ടിക്കുളത്തെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ വെച്ച്, റിയാദ് പ്രവാസി കൂട്ടായ്മ (പോപ്പി റിയാദ്) ദുബായ് പ്രവാസി കൂട്ടായ്മ (ദുബായ് പോപ്പി) എന്നിവരുടെ സഹകരണത്തോടെ  സ്വാതന്ത്ര്യാ ദിന ആഘോഷങ്ങള്‍ നടത്തി. പഞ്ചായത്ത് പ്രസിഡണ്ട് സി.കരുണന്‍പിള്ള ദേശീയ പതാക ഉയര്‍ത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ

International
  •  2 months ago
No Image

ഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

qatar
  •  2 months ago
No Image

കോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

National
  •  2 months ago
No Image

വള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍ 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്‌

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-01-10-2024

PSC/UPSC
  •  2 months ago
No Image

കേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം

Kerala
  •  2 months ago
No Image

വാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി

uae
  •  2 months ago
No Image

ഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം

Kerala
  •  2 months ago
No Image

അനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി

uae
  •  2 months ago