HOME
DETAILS
MAL
കേന്ദ്ര സര്‍ക്കാരിനെതിരെ ഗ്രാമീണബന്ദ് പ്രഖ്യാപിച്ച് കര്‍ഷക തൊഴിലാളി സംഘടനകള്‍
backup
January 17 2024 | 13:01 PM
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനെതിരെ ഫെബ്രുവരി 16ന് ഗ്രാമീണബന്ദ് പ്രഖ്യാപിച്ച് കര്‍ഷക തൊഴിലാളി സംഘടനകള്‍. കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക, തൊഴിലാളി വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചാണ് സമരം. സംയുക്ത കിസാന്‍ മോര്‍ച്ചയും സെന്‍ട്രല്‍ ട്രേഡ് യൂനിയനുമാണു സംയുക്ത ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ജനുവരി 26ന് റിപബ്ലിക് ദിനത്തില്‍ ജില്ലാ കേന്ദ്രങ്ങളില്‍ ട്രാക്ടര്‍ മാര്‍ച്ച് നടത്തുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.
താങ്ങുവില ഉള്‍പ്പെടെയുള്ള നിരവധി വിഷയങ്ങള്‍ പലതവണ കേന്ദ്ര സര്‍ക്കാരിനു മുന്നില്‍ ഉയര്‍ത്തിയിരുന്നു. ഇതിലൊന്നും ഇതുവരെ സര്‍ക്കാര്‍ പ്രതികരിച്ചിട്ടില്ല. ബി.ജെ.പിയുടെ ബി.എം.എസ് ഒഴികെയുള്ള എല്ലാ തൊഴിലാളി സംഘടനകളും സമരത്തിന് ഐക്യദാര്‍ഢ്യം അറിയിച്ചിട്ടുണ്ട്.
കേന്ദ്ര സര്‍ക്കാരിനെതിരെ ഗ്രാമീണബന്ദ് പ്രഖ്യാപിച്ച് കര്‍ഷക തൊഴിലാളി സംഘടനകള്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."