തലച്ചോറും കമ്പ്യൂട്ടറും ചേര്‍ന്ന ആശയവിനിമയം; മനുഷ്യന്റെ തലച്ചോറില്‍ ആദ്യ ചിപ്പ് സ്ഥാപിച്ച് ഇലോണ്‍ മസ്‌ക്ക്
മനുഷ്യന്റെ തലച്ചോറിനും കമ്പ്യൂട്ടറിനുമിടയില്‍ ആശയ വിനിമയം സ്ഥാപിക്കാനായി സ്ഥാപിക്കപ്പെട്ട കമ്പനിയാണ് ഇലോണ്‍ മസ്‌ക്കിന്റെ ന്യൂറാലിങ്ക്. കമ്പനി ഏറെ നാളത്തെ പരീക്ഷണങ്ങള്‍ക്ക് ശേഷം തങ്ങളുടെ ചിപ്പ് ആദ്യമായി മനുഷ്യന്റെ തലച്ചോറിനുള്ളില്‍ സ്ഥാപിച്ചിരിക്കുകയാണ്. ചിപ്പ് സ്ഥാപിക്കപ്പെട്ട വ്യക്തി ചികിത്സയിലാണെന്നും സുഖം പ്രാപിച്ച് വരുന്നെന്നും മസ്‌ക്ക് സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിച്ചു.2016ലാണ് മനുഷ്യമസ്തിഷ്‌കത്തിനുള്ളില്‍ പരീക്ഷണങ്ങള്‍ നടത്തുന്നതിനായി മസ്‌ക്ക് ന്യൂറാലിങ്ക് എന്ന കമ്പനി സ്ഥാപിച്ചത്.
ബ്രെയിന്‍ ചിപ്പ് മനുഷ്യരില്‍ പരീക്ഷിക്കുന്നതിനുള്ള അനുമതി കഴിഞ്ഞ സെപ്റ്റംബറിലാണ് കമ്പനിക്ക് ലഭിച്ചത്. പദ്ധതിയുമായി സഹകരിച്ച് തലച്ചോറില്‍ ചിപ്പ് ഘടിപ്പിക്കാനും പരീക്ഷണത്തിന്റെ ഭാഗമാകാനും തയാറുള്ള രോഗികളെ കമ്പനി ക്ഷണിച്ചിരുന്നു. ഇതിനായുള്ള റജിസ്‌ട്രേഷന്‍ ഫോം കമ്പനി വെബ്‌സൈറ്റില്‍ ലഭ്യമാക്കുകയും ചെയ്തിരുന്നു. തലച്ചോറില്‍ ചിപ്പ് ഘടിപ്പിക്കുന്നതിനായി എത്ര രോഗികളെ എന്റോള്‍ ചെയ്യുമെന്ന് ഗവേഷകര്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
നേരത്തെ കുരങ്ങുകളില്‍ ചിപ്പ് ഘടിപ്പിച്ച പരീക്ഷണങ്ങള്‍ നടത്തിയതിന് ന്യൂറാലിങ്കിനെതിരെ യു.എസ് ആസ്ഥാനമായുള്ള മൃഗാവകാശ സംഘടന രംഗത്തുവന്നിരുന്നു. ചിപ്പുകള്‍ പരീക്ഷിക്കുന്നതിന്റെ ഭാഗമായി ഗവേഷകര്‍ കുരങ്ങുകളെ അങ്ങേയറ്റം പീഡിപ്പിക്കുന്നതായി സംഘടന പറഞ്ഞിരുന്നു. .അല്‍ഷിമേഴ്‌സ്, പാര്‍ക്കിന്‍സണ്‍ രോഗികള്‍ മുതലായവര്‍ക്ക് ചിപ്പിന്റെ കണ്ടുപിടിത്തം ഗുണം ചെയ്യുമെന്നാണ് കണക്കാക്കപ്പെടുന്നത്.
Content Highlights:elon musks neuralink implants brain chip in first human
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."