ജാര്‍ഖണ്ഡില്‍ വിശ്വാസം നേടി ചംപയ് സോറന്‍; ബി.ജെ.പിക്ക് തിരിച്ചടി
ജാര്‍ഖണ്ഡില്‍ വിശ്വാസം നേടി ചംപയ് സോറന്‍; ബി.ജെ.പിക്ക് തിരിച്ചടി
റാഞ്ചി: ജാര്‍ഖണ്ഡിലെ കോണ്‍ഗ്രസ്- ജെ.എം.എം സര്‍ക്കാറിനെ താഴെയിറക്കാനുള്ള ബി.ജെ.പി നീക്കങ്ങള്‍ക്ക് തിരിച്ചടി. വിശ്വസ വോട്ടെടുപ്പില്‍ ചംപയ് സോറന്‍ വിജയിച്ചു. 47 പേര്‍ സോറന് അനുകൂലമായി വോട്ട് ചെയ്തു. 29 പേരാണ് എതിര്‍ത്ത് വോട്ട് ചെയ്തത്.
ഇ.ഡിയുടെ വേട്ടയാടലിനിടെ മുഖ്യമന്ത്രിയും ജെ.എം.എം നേതാവുമായ ഹേമന്ത് സോറന്‍ രാജിവെക്കുകയും ചംപായ് സോറന്റെ നേതൃത്വത്തില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരികയും ചെയ്തതിന് പിന്നാലെയാണ് ജാര്‍ഖണ്ഡില്‍ വിശ്വാസവോട്ടെടുപ്പ് നടന്നത്. ഇ.ഡി കസ്റ്റഡിയിലുള്ള ഹേമന്ത് സോറന്‍ കോടതി അനുമതിയോടെ വിശ്വാസവോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.
വിശ്വാസ വോട്ടെടുപ്പിനായി രണ്ടുദിവസത്തെ പ്രത്യേക നിയമസഭാ സമ്മേളനമാണ് ചേര്‍ന്നത്. രാവിലെ 10.30ഓടെയാണ് സഭാ സമ്മേളനം തുടങ്ങിയത്. വിശ്വാസവോട്ടെടുപ്പില്‍ പങ്കെടുക്കാനായി ജെ.എം.എം കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ഹൈദരാബാദില്‍നിന്ന് ഇന്നലെ രാത്രിയോടെ റാഞ്ചിയിലെത്തിയിരുന്നു. ഹേമന്ത് സോറന്റെ രാജിയോടെ രാഷ്ട്രീയ അനിശ്ചിതത്വം നിലനില്‍ക്കുകയും സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ സി.പി രാധാകൃഷ്ണന്‍ ചംപയ് സോറനെ ക്ഷണിക്കാതിരിക്കുകയും ചെയ്തതോടെയാണ് എം.എല്‍.എമാരെ കോണ്‍ഗ്രസ് ഭരിക്കുന്ന തെലങ്കാനയിലെ ഹൈദരാബാദിലേക്ക് മാറ്റിയത്. നഗരപ്രാന്തത്തിലെ ഷമിര്‍പേട്ടിലുള്ള സ്വകാര്യ റിസോര്‍ട്ടിലായിരുന്നു എം.എല്‍.എമാരെ താമസിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."