HOME
DETAILS
MAL
എം. വിൻസെന്റ് എംഎൽഎയുടെ കാർ ഡിവൈഡറിൽ ഇടിച്ച് കയറി; രണ്ടുപേർക്ക് പരിക്ക്
backup
February 07 2024 | 03:02 AM
എം. വിൻസെന്റ് എംഎൽഎയുടെ കാർ ഡിവൈഡറിൽ ഇടിച്ച് കയറി; രണ്ടുപേർക്ക് പരിക്ക്
തിരുവനന്തപുരം: എം. വിൻസെന്റ് എംഎൽഎയുടെ കാർ അപകടത്തിൽപ്പെട്ടു. ഡിവൈഡറിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ബുധനാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്. അപകടത്തിൽ വിൻസെന്റ് എംഎൽഎക്കും കൂടെയുണ്ടായിരുന്നയാൾക്കും നിസാര പരുക്കേറ്റു. ഇരുവരെയും പൊലിസ് ബാലരാമപുരത്തെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി.
കരമന - കളിയിക്കാവിള പാതയില്‍ പ്രാവച്ചമ്പലത്തിന് സമീപത്തുവച്ചാണ് അപകടമുണ്ടായത്. ബാലരാമപുരത്തെ വീട്ടില്‍നിന്ന് റെയില്‍വേ സ്റ്റേഷനിലേയ്ക്ക് പോവുകയായിരുന്നു സ്‌കൂട്ടര്‍ യാത്രക്കാരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ കാര്‍ നിയന്ത്രണം വിടുകയായിരുന്നു. കോവളം നിയോജക മണ്ഡലം എംഎല്‍എയാണ് എം. വിന്‍സെന്റ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."