വമ്പൻ ലയനം അവസാനഘട്ടത്തിലേക്ക്? റിലയന്‍സ്-ഡിസ്‌നി ലയനം യാഥാർഥ്യത്തിലേക്കെന്ന് സൂചന
വമ്പൻ ലയനം അവസാനഘട്ടത്തിലേക്ക്? റിലയന്‍സ്-ഡിസ്‌നി ലയനം യാഥാർഥ്യത്തിലേക്കെന്ന് സൂചന
ബിസിനസ് രംഗത്തെ അതികായരായ റിലയന്‍സ് ഇന്‍ഡസ്ട്രീസും വാള്‍ട്ട് ഡിസ്‌നിയും കൈകോർക്കാനുള്ള ശ്രമങ്ങൾ അന്തിമഘട്ടത്തിലേക്ക് നീങ്ങുന്നതായി റിപോർട്ടുകൾ. ആഗോള ശ്രദ്ധ നേടിയ ഇന്ത്യന്‍ ബിസിനസ് ലോകത്തെ മെഗാലയനം വൈകാതെ ഉണ്ടാകുമെന്നാണ് സൂചന. ഇരു കമ്പനികളും തമ്മിലുള്ള ചർച്ച അന്തിമഘട്ടത്തിലേക്ക് കടന്നതായാണ് ബിസിനസ് ലോകത്ത് നിന്നുള്ള വാർത്തകൾ.
ലയനവുമായി ബന്ധപ്പെട്ട ഉഭയകക്ഷി ചര്‍ച്ചകള്‍ക്കുള്ള കാലാവധി ഫെബ്രുവരി 17 ന് അവസാനിക്കാനിരിക്കുകയാണ്. ഇതിനിടെയാണ് അവസാന വട്ട ചർച്ചകൾക്ക് ചൂടുപിടിക്കുന്നത്. വാള്‍ട്ട് ഡിസ്‌നിയും റിലയന്‍സ് ഇന്‍ഡസ്ട്രീസും ഇന്ത്യയുടെ മെഗാ സ്റ്റോക്ക് ആന്‍ഡ് ക്യാഷ് ലയനം അവസാന ഘട്ടത്തിലാണ്. റിലയൻസിന് 60 ശതമാനവും ഡിസ്‌നിക്ക് 40 ശതമാനവും ഓഹരികൾ വീതം പങ്കുവെക്കാനാണ് തീരുമാനം.
ലയനശേഷം രാജ്യത്തെ ഏറ്റവും വലിയ മാധ്യമ, വിനോദ ബിസിനസ് കമ്പനിയായിരിക്കും പിറക്കുക. പുതിയ സംരംഭത്തില്‍ ഏറ്റവും കൂടുതൽ നിക്ഷേപമെന്ന നിലയിൽ റിലയന്‍സിന്റെ വയാകോം18ന് 42-25 ശതമാനം ഓഹരിയാകുമുണ്ടാകുക. അതേസമയം റിലയന്‍സ് ഗ്രൂപ്പിന് മൊത്തം 60 ശതമാനം ഓഹരിയുണ്ടാകും. ഡിസ്‌നിക്ക് 40 ശതമാനവും. ലയനവുമായി ബന്ധപ്പെട്ട് റിലയന്‍സ് 12,000 കോടി രൂപ നിക്ഷേപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."