HOME
DETAILS

അവധിക്കാലം ആഘോഷിക്കുന്നതിനിടെ ഭാര്യയ്ക്ക് കാൻസർ കണ്ടെത്തി; നാട്ടിലേക്ക് മടങ്ങാൻ ടിക്കറ്റ് മാറ്റാൻ 6.5 ലക്ഷം രൂപ ഈടാക്കി വിമാനക്കമ്പനി, ഒടുവിൽ മാപ്പ് പറച്ചിൽ

  
backup
March 05, 2024 | 4:54 AM

couple-charged-rs-6-5-lakh-for-flight-change-after-wifes-cancer-diagnosis

അവധിക്കാലം ആഘോഷിക്കുന്നതിനിടെ ഭാര്യയ്ക്ക് കാൻസർ കണ്ടെത്തി; നാട്ടിലേക്ക് മടങ്ങാൻ ടിക്കറ്റ് മാറ്റാൻ 6.5 ലക്ഷം രൂപ ഈടാക്കി വിമാനക്കമ്പനി, ഒടുവിൽ മാപ്പ് പറച്ചിൽ

യുഎസിൽ നിന്നുള്ള ദമ്പതികൾക്ക് ന്യൂസിലാൻഡിൽ നിന്ന് മടങ്ങാനുള്ള വിമാനം മാറ്റിയതിന് 13,000 ന്യൂസിലാൻഡ് ഡോളർ (6.5 ലക്ഷം രൂപ) ഈടാക്കിയാതായി റിപ്പോർട്ട്. എയർ ന്യൂസിലാൻഡ് ആണ് കാൻസർ സ്ഥിരീകരിച്ചതിനെ തുടർന്ന് ടിക്കറ്റ് മാറ്റാൻ ആവശ്യപ്പെട്ട ദമ്പതികളോട് വൻതുക ആവശ്യപ്പെട്ടത്. പുതിയ സീറ്റുകൾക്ക് അവർ ഇതിനകം പണമടച്ച പഴയ സീറ്റുകളേക്കാൾ 100 ഡോളർ മാത്രം വില അധികമുള്ളിടത്താണ് 13,000 ഡോളർ അടക്കണമെന്ന് ആവശ്യപ്പെട്ടത്.

അറുപതുകാരനായ ടോഡും 75കാരിയായ പട്രീഷ്യ കെറെക്‌സും അറ്റോറോവയിൽ അവധിക്കാലം ആഘോഷിക്കുകയായിരുന്നു. ജനുവരിയിൽ, എയർ ന്യൂസിലാൻഡിൽ ന്യൂയോർക്കിൽ നിന്ന് ഓക്ക്‌ലൻഡിലേക്ക് അവർ ബിസിനസ് ക്ലാസ് വിമാനത്തിൽ ഏപ്രിൽ വരെ തങ്ങാനായാണ് എത്തിയത്. ഇതിനിടയിലാണ് സങ്കടകരമായ വാർത്ത അവരെ തേടി എത്തിയത്. ഭാര്യ പട്രീഷ്യ കെറെക്‌സിന് പിത്തസഞ്ചിയിൽ കാൻസർ ഉണ്ടെന്ന് ആയിരുന്നു ആ വാർത്ത. ഇനി നാലു മാസമേ അവർക്ക് ആയുസ്സ് ബാക്കിയുള്ളൂ എന്നായിരുന്നു അവളോട് വിദഗ്ദർ നൽകിയ ഉപദേശം. ഉടൻ തന്നെ വീട്ടിലേക്ക് മടങ്ങാൻ ശസ്ത്രക്രിയാ വിദഗ്ധൻ നിർദ്ദേശിച്ചപ്പോൾ 60-കാരൻ അവരുടെ മടക്കയാത്ര ഷെഡ്യൂൾ ചെയ്യാൻ എയർലൈനുകളെ വിളിച്ചു.

“എൻ്റെ ഭാര്യ ഗുരുതരാവസ്ഥയിലാണെന്നും ഞങ്ങൾ അവധിയിലാണെന്നും ഞങ്ങൾക്ക് പെട്ടെന്ന് വീട്ടിലേക്ക് മടങ്ങണമെന്നും ആദ്യത്തെ കോളിൽ തന്നെ ഞാൻ അവരോട് പറഞ്ഞു” അദ്ദേഹം പറഞ്ഞു. പക്ഷെ ഏറെ നേരത്തെ കാത്തിരിപ്പിന് ശേഷം അവർ നൽകിയ മറുപടി എന്നെ സ്തംഭിപ്പിക്കുന്നതായിരുന്നു. 13,000 ഡോളർ അധികമായി അടക്കണെമെന്ന് അവർ പറഞ്ഞു. പഴയ സീറ്റുകളേക്കാൾ 100 ഡോളർ മാത്രം വില അധികം നൽകേണ്ടിടത്താണ് അതിന്റെ പല മടങ്ങ് എന്നോട് ആവശ്യപ്പെട്ടത്. - അദ്ദേഹം പറയുന്നു.

എന്നിരുന്നാലും, എയർലൈൻ തന്നോട് പ്രത്യേകിച്ച് പരുഷമായി പെരുമാറിയില്ലെന്നും ടോഡ് കൂട്ടിച്ചേർത്തു. "അവർ പരുഷമായോ ദയയില്ലാത്തവരോ ആയിരുന്നില്ല, പക്ഷേ അവർ ഇങ്ങനെയായിരുന്നു' - ടോഡ് പറയുന്നു. 'നോക്കൂ, ഇതാണ് വഴി ഇതിനെക്കുറിച്ച് ഞങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല.' ഞാൻ ഉണ്ടായിരുന്ന ഒരു സാഹചര്യത്തിൽ അവർക്ക് എന്നെ സഹായിക്കാൻ കഴിയാത്തത് എന്നെ അത്ഭുതപ്പെടുത്തി," അദ്ദേഹം പറഞ്ഞു.

സംഭവം വാർത്തയായതിനു പിന്നലെ, വിഷയത്തിൽ എയർ ന്യൂസിലാൻഡ് ഇടപെട്ടു. ഒരു പ്രസ്താവനയിൽ, എയർലൈനിൻ്റെ ജനറൽ മാനേജർ അലിഷ ആംസ്‌ട്രോംഗ് തങ്ങളുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച സമ്മതിച്ചു. സംഭവത്തിൽ മാപ്പ് പറഞ്ഞ അവർ, ദമ്പതികൾക്ക് മുഴുവൻ തുകയും റീഫണ്ട് നൽകുമെന്നും അറിയിച്ചു.

ഫെബ്രുവരി 26 ന് ദമ്പതികൾ ന്യൂയോർക്കിലേക്ക് തിരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പെൺകുഞ്ഞ് ജനിച്ചതിൻ്റെ പേരിൽ മർദനം; പ്രസവം കഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ കട്ടിലിൽ നിന്ന് വലിച്ചിട്ടു; ഭർത്താവിനെതിരെ ഗുരുതര ആരോപണവുമായി യുവതി

Kerala
  •  a day ago
No Image

പുലി ഭീതി: അട്ടപ്പാടിയിൽ സ്കൂളിന് നാളെ അവധി

Kerala
  •  a day ago
No Image

അവൻ ഇന്ത്യൻ ടീമിൽ എത്താത്തതിൽ ഞാൻ വളരെയധികം വേദനിക്കുന്നു: അശ്വിൻ

Cricket
  •  a day ago
No Image

റോ‍ഡ് അപകടത്തിൽ ഒരാൾ മരിച്ചതിന് പിന്നാലെ ഡ്രൈവർമാർക്ക് കർശന മുന്നറിയിപ്പുമായി ഫുജൈറ പൊലിസ്

uae
  •  a day ago
No Image

ദീപാവലി സമ്മാനമായി ജീവനക്കാർക്ക് ' 51 സ്കോർപിയോ' കാറുകൾ നൽകി ഉടമ: എം.കെ. ഭാട്ടിയയ്ക്ക് സമൂഹമാധ്യമങ്ങളിൽ വമ്പൻ കയ്യടി

auto-mobile
  •  a day ago
No Image

യുവതിയുടെ ഫോട്ടോകളും വീഡിയോകളും ഓൺലൈനിൽ പ്രചരിപ്പിച്ചു; യുവാവിന് നാല് ലക്ഷം രൂപ പിഴ ചുമത്തി അബൂദബി കോടതി

uae
  •  a day ago
No Image

മുത്തശ്ശിയെ ഫോൺ വിളിച്ചതിന് ഒമ്പത് വയസ്സുകാരന് ക്രൂരമർദനം; പ്രധാനാധ്യാപകൻ അറസ്റ്റിൽ

National
  •  a day ago
No Image

ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരം അവനാണ്: റിവാൾഡോ

Football
  •  a day ago
No Image

സുഡാനിൽ വെടിനിർത്തലിന് ആഹ്വാനം ചെയ്ത് യുഎഇ; രാജ്യത്തേക്ക് സഹായം എത്തിക്കാൻ തയ്യാറാണെന്ന് അൻവർ ​ഗർ​ഗാഷ്

uae
  •  a day ago
No Image

കളിക്കളത്തിൽ ആ താരം എന്നെ ശ്വാസം വിടാൻ പോലും അനുവദിച്ചിരുന്നില്ല: റൊണാൾഡോ

Football
  •  a day ago