HOME
DETAILS

അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം തളിപ്പറമ്പ് താലൂക്കാശുപത്രിയില്‍ രോഗികള്‍ക്കു ദുരിതം

  
backup
August 17, 2016 | 11:45 PM

%e0%b4%85%e0%b4%9f%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8-%e0%b4%b8%e0%b5%97%e0%b4%95%e0%b4%b0%e0%b5%8d%e0%b4%af%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%85


തളിപ്പറമ്പ് : വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറുകണക്കിനു രോഗികള്‍ എത്തുന്ന തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ ആവശ്യത്തിനു സൗകര്യമില്ലെന്ന് ആക്ഷേപം. ശിശുരോഗ വിഭാഗം-2, ജനറല്‍ മെഡിസിന്‍ 1, പ്രസവ സ്ത്രീരോഗം-3, അനസ്‌തേഷ്യ -1, ശസ്ത്രക്രിയ-1, ദന്തരോഗം-1, ഇ.എന്‍.ടി-1, നെഞ്ച് രോഗം-1, എന്നിങ്ങനെ ഡോക്ടര്‍മാരുടെ വിവരങ്ങള്‍ ബോര്‍ഡിലുണ്ടെങ്കിലും ഒ.പിയില്‍ ലഭ്യമാകുന്നത് ജനറല്‍ മെഡിസിന്‍ ഉള്‍പ്പെടെ നാലു ഡോക്ടര്‍മാരുടെ സേവനമാണ്. കണ്ണ് രോഗവിഭാഗമുള്‍പ്പെടെ നാല് ഡോക്ടര്‍മാരുടെ ഒഴിവാണ് ഇവിടെയുള്ളത്.
രാവിലെ 8.30ന് ആരംഭിക്കുന്ന ഒപിയില്‍ ആവശ്യത്തിനു ഡോക്ടര്‍മാരില്ലാത്തതിനാല്‍ തിരക്ക് വൈകുന്നേരം വരെ നീളുന്നതും കുറവല്ല. ഇരുനൂറിലേറെ പേര്‍ പ്രഷര്‍ പ്രമേഹ പരിശോധനകള്‍ക്കായി ഇവിടെ എത്താറുണ്ട്. എന്നാല്‍ ഒരാള്‍മാത്രമാണ് ഇവിടെ പരിശോധനയ്ക്കുള്ളത്.                
ഡോക്ടര്‍മാരുടെ ഒഴിവ് നികത്തിയാല്‍ മാത്രം തീരുന്നതല്ല ഇവിടെയുള്ള പ്രശ്‌നങ്ങള്‍. ദീര്‍ഘവീക്ഷണമില്ലാതെ നിര്‍മിച്ച പുതിയ കെട്ടിടത്തിന്റെ ഇടുങ്ങിയ ഇടനാഴികളില്‍ രോഗികള്‍ ശ്വാസം മുട്ടുകയാണ്. പഴയ ഒ.പി കെട്ടിടത്തില്‍ സ്ഥല പരിമിതി മൂലം രോഗികള്‍ ബുദ്ധിമുട്ടുന്നതായുള്ള പരാതിയെ തുടര്‍ന്നാണ് പുതിയ കെട്ടിടം പണിതത്. എന്നാല്‍, അവിടെയും പഴയ അവസ്ഥ തന്നെയെന്നു രോഗികള്‍ പറയുന്നു.
 രണ്ടാംനിലയിലെ വിശാലമായ ഹാളില്‍ സൗകര്യമൊരുക്കിയാല്‍ തീരുന്ന പ്രശ്‌നങ്ങളേയുള്ളൂവെന്ന് പറയുന്ന അധികൃതര്‍ രണ്ടാം നിലയിലേക്ക് അവശരായ രോഗികളെ എത്തിക്കാനുള്ള ലിഫ്റ്റ് സൗകര്യമൊരുക്കുന്നതിനെ കുറിച്ച് ഒന്നും പറയുന്നില്ല. ആശുപത്രി കോമ്പൗണ്ടില്‍ തന്നെ പുതിയതായി പണി കഴിപ്പിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും വാര്‍ഡ് പണി പൂര്‍ത്തിയാകുന്നതോടെ കുട്ടികളുടെയും സ്ത്രീകളുടെയും ഒ.പി അതിലേക്കു മാറുമെന്നുമാണ് അധികൃതര്‍ പറയുന്നത്. പ്രശ്‌നങ്ങള്‍ പരിഹരിക്കുവാന്‍ അടിയന്തിരനടപടികള്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെയും രോഗികളുടെയും ആവശ്യം.









Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇനി അടുക്കളയിലേക്കും; എൽപിജിക്ക് പകരം എഥനോൾ, പിന്നില്‍ കേന്ദ്രത്തിന്റെ പാളിപ്പോയ കണക്കുകൂട്ടല്‍

National
  •  5 days ago
No Image

ഗോളുമില്ല, അസിസ്റ്റുമില്ല! എന്നിട്ടും മെസ്സിയെ മറികടന്ന് റോഡ്രിക്ക് ഗോൾഡൻ ബോൾ; കാരണമിതാണ്

Football
  •  5 days ago
No Image

കുക്കുറല്ലയെ പുറത്താക്കാൻ ശ്രമം; ഫൈനൽ പോരാട്ടത്തിൽ മെസ്സിയുടെ 'തന്ത്രത്തിനെതിരെ' വ്യാപക വിമർശനം

Football
  •  5 days ago
No Image

ഈ വേനൽക്കാലത്ത് യുഎഇയിൽ നിന്ന് നാട്ടിലേക്ക് പറക്കുമ്പോൾ വൻ ലാഭം നേടാൻ അവസരം; യാത്രാ തീയതി മാറ്റിയാൽ കുടുംബങ്ങൾക്ക് 2,000 ദിർഹം വരെ ലാഭിക്കാം

uae
  •  5 days ago
No Image

വിജയാഘോഷം കണ്ണീരായി: സ്പെയിനിൽ വാട്ടർ ഫൗണ്ടെയിൻ തകർന്നു വീണ് 13-കാരൻ മരിച്ചു; നിരവധി പേർക്ക് പരിക്ക്

Football
  •  5 days ago
No Image

റോഡ് പണിയും വേനൽക്കാല മാന്ദ്യവും; ഷാർജയിൽ അപ്പാർട്ട്മെന്റ് വാടക കുറയുന്നു, ഒപ്പം വമ്പൻ ഓഫറുകളും

uae
  •  5 days ago
No Image

സ്‌പെയിനിനായി ആര്‍ത്തു വിളിച്ച് ഗസ്സ; ഐക്യദാര്‍ഢ്യത്തിന്റെ പ്രതീകം കൂടിയാവുന്ന ലോകകപ്പ് വിജയം 

International
  •  5 days ago
No Image

ഒരു വർഷത്തെ മൾട്ടിപ്പിൾ എൻട്രി ഉംറ വിസയുമായി സഊദി; മൂന്ന് മാസത്തെ വിസ താൽക്കാലികമായി നിർത്തലാക്കി

Saudi-arabia
  •  5 days ago
No Image

യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട് സേവന വിവാദം; ടെൻഡർ റദ്ദാക്കിയ ഡൽഹി ഹൈക്കോടതി വിധി ശരിവെച്ച് സുപ്രീം കോടതി

uae
  •  5 days ago
No Image

ഒരു മിനിറ്റ് പോലും പിന്നിലാകാതെ ചരിത്ര വിജയം; അത്യപൂർവ റെക്കോർഡോടെ സ്പെയിന് ലോകകപ്പ്

Football
  •  5 days ago