HOME
DETAILS

കര്‍ഷക സമരത്തില്‍ കേന്ദ്രത്തിന് സുപ്രിംകോടതിയുടെ തിരിച്ചടി

  
backup
January 12 2021 | 01:01 AM

21213jhgvjh

 


നാല്‍പത്തിയേഴ് ദിവസമായി ഡല്‍ഹി അതിര്‍ത്തികളില്‍ സമരം ചെയ്യുന്ന കര്‍ഷകരോട് വിവാദ നിയമങ്ങള്‍ പിന്‍വലിക്കില്ലെന്നും വേണമെങ്കില്‍ കോടതിയെ സമീപിച്ചുകൊള്ളൂവെന്നും പറഞ്ഞ സര്‍ക്കാര്‍ ധിക്കാരത്തിന് സുപ്രിംകോടതി തിരിച്ചടി നല്‍കിയിരിക്കുകയാണ്. വിവാദ നിയമങ്ങള്‍ സ്റ്റേ ചെയ്യാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. തല്‍ക്കാലം നടപ്പാക്കരുതെന്നും സുപ്രിംകോടതി കേന്ദ്ര സര്‍ക്കാരിനോട് പറഞ്ഞു. സര്‍ക്കാര്‍ തയാറാകുന്നില്ലെങ്കില്‍ നേരിട്ട് നിയമങ്ങള്‍ സ്‌റ്റേ ചെയ്യേണ്ടിവരുമെന്ന് കോടതി താക്കീത് നല്‍കി.


കൊടും തണുപ്പിലും മഴയിലും സമരം ചെയ്യുകയായിരുന്ന കര്‍ഷകരോട് വേണമെങ്കില്‍ ഭേദഗതിയാകാം നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന് പറഞ്ഞു മനോവീര്യം തകര്‍ക്കുന്ന പ്രഹസന ചര്‍ച്ചകള്‍ നടത്തിവരികയായിരുന്നു കേന്ദ്ര സര്‍ക്കാര്‍. സ്‌റ്റേ ചെയ്യരുതെന്ന നിലപാടില്‍ ഉറച്ചുനിന്ന കേന്ദ്ര സര്‍ക്കാരിന് ഏറ്റ തിരിച്ചടിയാണ് വിധി. പല സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്ര സര്‍ക്കാരിന്റെ വിവാദ നിയമങ്ങള്‍ക്കെതിരേ പ്രതിഷേധ സമരങ്ങള്‍ ആരംഭിച്ചിരുന്നു. മാത്രമല്ല, ഓരോ ദിവസം പിന്നിടുന്തോറും കൂടുതല്‍ സംസ്ഥാനങ്ങളില്‍ നിന്നും ഡല്‍ഹിയിലേക്ക് കര്‍ഷക സംഘടനകള്‍ എത്തിച്ചേര്‍ന്നുകൊണ്ടിരുന്നു. പല സംസ്ഥാനങ്ങളും എതിര്‍ക്കുന്ന നിയമത്തെ എന്തിനാണ് കേന്ദ്ര സര്‍ക്കാര്‍ മുന്‍പോട്ട് കൊണ്ടുപോകുന്നതെന്ന കോടതിയുടെ ചോദ്യത്തിന് സര്‍ക്കാരിന് മറുപടിയുണ്ടായിരുന്നില്ല. സമരം നിര്‍ത്താന്‍ കര്‍ഷകരോട് ആവശ്യപ്പെടാനാവില്ലെന്നും സുപ്രിംകോടതി പറയുകയുണ്ടായി. കര്‍ഷക സമരത്തെത്തുടര്‍ന്ന് ഒരുകൂട്ടം ഹരജികളാണ് കോടതിയുടെ പരിഗണനയ്ക്ക് വന്നത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റെ വിധി കേന്ദ്ര സര്‍ക്കാരിന്റെ കോര്‍പറേറ്റ് പ്രീണനങ്ങള്‍ക്കേറ്റ കനത്ത പ്രഹരമാണ്. ഇതിനിടെ കാര്‍ഷിക ഭേദഗതി നിയമങ്ങള്‍ കര്‍ഷകര്‍ക്ക് അനുകൂലമാണെന്നും കര്‍ഷകരെ നീക്കം ചെയ്യണമെന്ന ഹരജിയും കോടതി പരിഗണിക്കുകയുണ്ടായി. നേരത്തെ കര്‍ഷകരുമായി കേന്ദ്ര സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചകളുടെ പുരോഗതി സംബന്ധിച്ച റിപ്പോര്‍ട്ടുകളും കോടതി പരിഗണിച്ചു.


വിവാദമായിത്തീര്‍ന്ന നിയമങ്ങള്‍ നടപ്പാക്കാനാവില്ല. അതിനാല്‍ തല്‍ക്കാലം നിര്‍ത്തിവയ്ക്കണം. ഈ ദിവസങ്ങള്‍ക്കുള്ളില്‍ നടത്തിയ ചര്‍ച്ചകള്‍കൊണ്ട് ഫലം കാണാത്തതിനാല്‍ ഇനിയും സമരം മുന്നോട്ടുകൊണ്ടുപോവാനാവില്ല. അതിനാല്‍ പ്രശ്‌ന പരിഹാരത്തിനുള്ള നിര്‍ദേശങ്ങളെല്ലാം പരിഗണിക്കാന്‍ വിദഗ്ധരുടെ സമിതി രൂപീകരിക്കണമെന്ന നിര്‍ദേശവും സുപ്രിംകോടതി മുന്നോട്ടുവച്ചിരിക്കുകയാണ്.


സര്‍ക്കാരിനെതിരേ കോടതി രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയപ്പോഴും നിയമം റദ്ദാക്കുന്ന നടപടികളുമായി കോടതി മുന്‍പോട്ട് പോകരുതെന്ന വാദം ഉന്നയിക്കുകയായിരുന്നു കേന്ദ്ര സര്‍ക്കാര്‍. നിയമത്തില്‍ മനുഷ്യാവകാശ ലംഘനമില്ലാത്തതിനാല്‍ നിയമം സ്‌റ്റേ ചെയ്യരുതെന്ന് അറ്റോര്‍ണി ജനറലും കോടതിയില്‍ വാദിച്ചെങ്കിലും ഒന്നും വിലപ്പോയില്ല. ഭരണഘടനാ ലംഘനം നിയമത്തില്‍ ഇല്ലെന്നും കര്‍ഷകരുമായി ചര്‍ച്ച തുടരാമെന്നും അദ്ദേഹം വാദിച്ചു. പഴയ സര്‍ക്കാരും ഈ ഭേദഗതി നിയമവുമായി മുന്‍പോട്ട് പോയിരുന്നുവെന്ന് വാദിച്ചുവെങ്കിലും അത്തരം ന്യായവാദങ്ങളൊന്നും ഈ സര്‍ക്കാരിന്റെ വിവാദ നിയമങ്ങള്‍ക്ക് തുണയാവില്ലെന്ന് കോടതി തീര്‍ത്തു പറയുകയായിരുന്നു. രക്തച്ചൊരിച്ചില്‍ ഒഴിവാക്കുകയെന്നതാണ് സ്റ്റേ കൊണ്ട് സുപ്രിം കോടതി ഉദ്ദേശിക്കുന്നതെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.


നിയമ ഭേദഗതി മാത്രമേ നടപ്പിലാക്കാനാകൂവെന്ന് സര്‍ക്കാരും നിയമം പിന്‍വലിക്കണമെന്ന ആവശ്യത്തിന്മേല്‍ കര്‍ഷകരും ഉറച്ചുനില്‍ക്കുമ്പോള്‍ എങ്ങനെയാണ് പരിഹാരമുണ്ടാവുക. വിദഗ്ധ സമിതിയെന്ന സുപ്രിംകോടതി നിര്‍ദേശം അംഗീകരിക്കുമെന്ന് സമരം ചെയ്യുന്ന നാല്‍പത്തൊന്ന് കര്‍ഷക സംഘടനകള്‍ക്ക് വേണ്ടി ഹാജരായ ദുഷ്യന്ത് ദവെ കോടതിയെ അറിയിക്കുകയുണ്ടായി. നിയമ ഭേദഗതി സ്‌റ്റേ ചെയ്യുമെന്ന നിലപാടില്‍ ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ ഉറച്ചുനിന്നതോടെ ഭേദഗതിയെക്കുറിച്ച് പഠിക്കാന്‍ വിദഗ്ധ സമിതിയെന്ന നിര്‍ദേശം അംഗീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധിതരാവുകയായിരുന്നു. വിദഗ്ധ സമിതിയിലേക്ക് പേര് നല്‍കാന്‍ ഒരു ദിവസത്തെ സമയം കേന്ദ്രം ആവശ്യപ്പെട്ടിരിക്കുകയാണ്.
ഇപ്പോള്‍ സമരം നടത്തുന്ന വേദി മാറ്റാനും സമരത്തില്‍ നിന്ന് കുട്ടികളെയും സ്ത്രീകളെയും ഒഴിവാക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ കര്‍ഷകര്‍ ഇത് അംഗീകരിക്കുമെന്ന് തോന്നുന്നില്ല. കര്‍ഷകരെ അറിയിച്ചതിനു ശേഷം അവരുടെ തീരുമാനം എന്താണെന്ന് കോടതിയെ അറിയിക്കാമെന്നാണ് കര്‍ഷകര്‍ക്കു വേണ്ടി വാദിച്ച അഭിഭാഷകര്‍ കോടതിയെ അറിയിച്ചത്. വിശദമായ ഉത്തരവ് ഇന്നോ നാളെയോ ഉണ്ടായേക്കാം. സുപ്രിംകോടതിയുടെ മേല്‍നോട്ടത്തിലുള്ള ഒരു വിദഗ്ധ സമിതി ഉണ്ടാക്കാമെന്ന ചീഫ് ജസ്റ്റിസിന്റെ നിര്‍ദേശം ഇരുവിഭാഗവും അംഗീകരിച്ചിട്ടുണ്ട്. നിയമത്തെക്കുറിച്ചുള്ള എല്ലാ വശങ്ങളും പഠിക്കുകയും എല്ലാവര്‍ക്കും പറയാനുള്ളത് കേട്ടശേഷം അഭിപ്രായം സുപ്രിംകോടതിയെ വിദഗ്ധ സമിതി അറിയിക്കുക എന്നാണ് ഇപ്പോള്‍ ഉരിത്തിരിഞ്ഞുവന്ന ധാരണ.


നിയമം പൊതുജന താല്‍പര്യ പ്രകാരമാണോ കൊണ്ടുവന്നതെന്ന് പരിശോധിക്കുമെന്നും അതിന്റെ അടിസ്ഥാനത്തില്‍ മാത്രമേ തീരുമാനം ഉണ്ടാകൂവെന്നുമുള്ള ചീഫ് ജസ്റ്റിസിന്റെ നിലപാട് പ്രതീക്ഷ ഉളവാക്കുന്നതാണ്. ഇതിനിടെ നേരിട്ടുള്ള കൃഷിക്കോ കരാര്‍ അടിസ്ഥാനത്തിലോ കൃഷി ചെയ്യാനില്ലെന്നും കാര്‍ഷികോല്‍പന്നങ്ങള്‍ വാങ്ങാനില്ലെന്നും അറിയിച്ച റിലയന്‍സ് മണ്ടികളില്‍ നല്‍കുന്നതിനേക്കാള്‍ കൂടുതല്‍ വിലക്ക് കര്‍ണാടകയില്‍ നിന്നും കാര്‍ഷികോല്‍പന്നങ്ങള്‍ വാങ്ങിക്കൂട്ടുകയാണെന്ന വാര്‍ത്തകളും പുറത്തുവരുന്നുണ്ട്.


കര്‍ഷകസമരം ശക്തമായപ്പോള്‍ പഞ്ചാബിലെയും ഹരിയാനയിലെയും ആയിരക്കണക്കിന് റിലയന്‍സ് ടവറുകള്‍ കര്‍ഷകര്‍ തകര്‍ക്കുകയുണ്ടായി. ഇതേത്തുടര്‍ന്നാണ് കാര്‍ഷിക മേഖലയില്‍ വിപണി തുറക്കില്ലെന്ന നിലപാടുമായി റിലയന്‍സ് മുന്നോട്ടുവന്നത്. സര്‍ക്കാരിന്റെ വിവാദ നിയമങ്ങള്‍ റദ്ദാക്കാന്‍ സുപ്രിംകോടതി തുനിഞ്ഞിട്ടില്ലെങ്കിലും അതിലേക്കുള്ള ആദ്യ ചുവടായി ഇപ്പോഴത്തെ സ്‌റ്റേ ചെയ്യാനുള്ള ആവശ്യത്തെ കാണാം. കര്‍ഷകര്‍ക്കും ജനാധിപത്യ വിശ്വാസികള്‍ക്കും പ്രതീക്ഷ നല്‍കുന്നതാണ് സുപ്രിം കോടതിയുടെ നീക്കം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആഗോള പ്രതിഭകളുടെ ഇഷ്ടനഗരമായി യുഎഇ

uae
  •  a month ago
No Image

അല്‍ ലുലുയാഹ് ബീച്ചില്‍ അര്‍ധരാത്രിക്ക് ശേഷം പരിശോധന ശക്തമാക്കും

uae
  •  a month ago
No Image

ഭക്ഷ്യവിഷബാധയെന്ന് സംശയം; വയനാട്ടില്‍ ഇരുപതോളം വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

Kerala
  •  a month ago
No Image

സീ പ്ലെയിന്‍ പദ്ധതി താത്കാലികമായി നിര്‍ത്തിവെക്കണം, ചര്‍ച്ച ചെയ്യണം: മത്സ്യ തൊഴിലാളി കോര്‍ഡിനേഷന്‍ കമ്മിറ്റി

Kerala
  •  a month ago
No Image

മംഗളൂരുവിലെ സ്വകാര്യ റിസോര്‍ട്ടിലെ നീന്തല്‍ക്കുളത്തില്‍ മൂന്ന് യുവതികള്‍ മുങ്ങിമരിച്ചു

Kerala
  •  a month ago
No Image

മോഷണത്തിന് പിന്നില്‍ കുറുവാ സംഘം തന്നെ; നിര്‍ണായകമായത് പച്ചകുത്തിയ അടയാളം

Kerala
  •  a month ago
No Image

 ഫലസ്തീനായി ശബ്ദമുയര്‍ത്തുന്നത് തടയുന്നു; ഗസ്സയിലെ കൂട്ടക്കൊലകളില്‍ മൗനം; മാതൃകമ്പനിയായ യൂണിലിവറിനെതിരെ കേസ് ഫയല്‍ ചെയ്ത്  ബെന്‍&ജെറി ഐസ്‌ക്രീം 

International
  •  a month ago
No Image

ഡല്‍ഹി ഗതാഗത മന്ത്രി  കൈലാഷ് ഗഹ്ലോട്ട് പാര്‍ട്ടി വിട്ടു; മന്ത്രി സ്ഥാനവും രാജിവച്ചു

National
  •  a month ago
No Image

കോഴിക്കോട് ഹര്‍ത്താലിനിടെ സംഘര്‍ഷം; ബസ് ജീവനക്കാരുമായി തര്‍ക്കം, കടകള്‍ അടപ്പിക്കുന്നു

Kerala
  •  a month ago
No Image

'ഗസ്സയിലേക്കുള്ള സഹായ വിതരണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ തുടര്‍ച്ചയായി കള്ളം പറയുന്നു' ഫലസ്തീനി കുട്ടിയുടെ പട്ടിണിക്കോലത്തിന്റെ ചിത്രവുമെന്തി റാഷിദ ത്ലൈബ് യു.എസ് കോണ്‍ഗ്രസില്‍ 

International
  •  a month ago