ദേശീയ ദിനം; നവംബർ 26, 27 തീയിതികളിൽ പൊതു അവധി പ്രഖ്യാപിച്ച് ഒമാൻ
മസ്കത്ത്: ദേശീയദിന ആഘോഷങ്ങളുടെ ഭാഗമായി 2025 നവംബർ 26, 27 തീയിതികളിൽ പൊതു അവധി പ്രഖ്യാപിച്ച് ഒമാൻ. ശനിയാഴ്ച (2025 വനംബർ 9) ഒമാൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
രാജ്യത്തെ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾക്ക് എല്ലാം അവധിയാണ്. ഇതുപ്രകാരം, ദേശീയദിനവുമായി ബന്ധപ്പെട്ട് നവംബർ 26 ബുധനാഴ്ച മുതൽ തുടർച്ചയായി നാല് ദിവസം അവധി ലഭിക്കും.
അവധി കഴിഞ്ഞ് നവംബർ 30 ഞായറാഴ്ച മുതൽ എല്ലാ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളും ജോലി പുനരാരംഭിക്കും.
അതേസമയം ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി വാഹനങ്ങളിൽ സ്റ്റിക്കറുകൾ പതിക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കിയിരിക്കുകയാണ് റോയൽ ഒമാൻ പൊലിസ് (ROP). ഈ വർഷം ഒമാൻ ദേശീയ ദിനത്തിന് രണ്ട് ദിവസം ഔദ്യോഗിക അവധി നൽകുന്നുണ്ട്. ആദ്യമായാണ് ദേശീയ ദിനത്തിന് ഒമാൻ രണ്ട് ദിവസത്തെ അവധി നൽകുന്നത്. ഒമാന്റെ സ്വാതന്ത്ര്യവും, സംസ്‌കാരവും, ദേശീയ ഐക്യവും ആഘോഷിക്കാനാണ് ഈ തീരുമാനം.
ദേശീയദിനത്തോട് അനുബന്ധിച്ച് 2025 നവംബർ 5 മുതൽ നവംബർ 30 വരെയാണ് വാഹനങ്ങളിൽ സ്റ്റിക്കറുകൾ പതിക്കാൻ താമസക്കാർക്ക് അനുമതി നൽകിയിട്ടുള്ളത്.
അനുവദനീയമായതും അല്ലാത്തതും
- റോയൽ ഒമാൻ പൊലിസ് വ്യക്തമാക്കുന്ന പ്രധാന കാര്യങ്ങൾ ഇവയാണ്:
- വാഹനത്തിന്റെ നിറമോ രൂപമോ മാറ്റാൻ പാടില്ല.
- സ്റ്റിക്കറുകൾ ട്രാഫിക് സുരക്ഷാ നിയമങ്ങൾ പാലിക്കണം.
- സ്റ്റിക്കറുകളിൽ കിരീടം, ഖഞ്ചർ ചിഹ്നങ്ങൾ എന്നിവ ഉപയോഗിക്കാൻ അനുവാദമില്ല.
- ചിത്രങ്ങൾ അനുയോജ്യവും പ്രസക്തവും സുരക്ഷിതമായി ഉറപ്പിച്ചതും ആയിരിക്കണം.
- മുൻവശത്തെയും സൈഡിലെയും വിൻഡോകളിൽ സ്റ്റിക്കറുകൾ പാടില്ല. ഡ്രൈവറുടെ കാഴ്ച മറയ്ക്കാത്ത രീതിയിൽ പിൻവശത്തെ ജനലിൽ മാത്രമേ സ്റ്റിക്കർ അനുവദിക്കൂ.
- വാഹനത്തിന്റെ ബോണറ്റിൽ തുണികളോ മറ്റ് അലങ്കാരങ്ങളോ കെട്ടിവെക്കുന്നത് നിരോധിച്ചിട്ടുണ്ട്.
Oman has declared November 26 and 27, 2025, as official holidays for public and private sector employees to celebrate National Day, as announced by the Oman News Agency on November 9, 2025.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."