'കൈയും കൊത്തി കാലും കൊത്തി പച്ചക്കൊടിയില്‍ പൊതിഞ്ഞു കെട്ടി ചോരച്ചെങ്കൊടി നാട്ടും ഞങ്ങള്‍' കൊലവിളി മുദ്രാവാക്യവുമായി സി.പിഎം പ്രകടനം
കണ്ണൂര്‍: കൊലവിളി മുദ്രാവാക്യവുമായി കണ്ണൂരില്‍ സി.പി.എമ്മിന്റെ പ്രകടനം. മുസ്ലിം ലീഗുകാര്‍ക്കെതിരേ മയ്യില്‍ ചെറുപഴശ്ശിയില്‍ നടന്ന സി.പി.എം പ്രകടനത്തിലാണ് കൊലവിളി മുദ്രാവാക്യങ്ങള്‍ മുഴക്കിയത്. ' കൊല്ലേണ്ടവരെ കൊല്ലും ഞങ്ങള്‍, തല്ലേണ്ടവരെ തല്ലും ഞങ്ങള്‍, കൊന്നിട്ടുണ്ടീ പ്രസ്ഥാനം. പാണക്കാട്ടേക്കൊന്നും പോണ്ട, ട്രെയിനിങ്ങൊന്നും കിട്ടേണ്ട, കൈയും കൊത്തി കാലും കൊത്തി പച്ചക്കൊടിയില്‍ പൊതിഞ്ഞു കെട്ടി ചോരച്ചെങ്കൊടി നാട്ടും ഞങ്ങള്‍' എന്നിങ്ങനെയായിരുന്നു മുദ്രാവാക്യം.
തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രദശത്ത് സി.പി.എം - ലീഗ് സംഘര്‍ഷം ഉണ്ടായിരുന്നു. സംഘര്‍ഷവുമായി ബന്ധപ്പെട്ട് ആറ് സി.പി.എം പ്രവര്‍ത്തകരാണ്
അറസ്റ്റിലായത്. കഴിഞ്ഞ ദിവസം പ്രതികള്‍ക്ക് ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് ഒരുക്കിയ സ്വീകരണ പ്രകടനത്തിലാണ് കൊലവിളി മുദ്രാവാക്യം ഉയര്‍ന്നത്. പ്രകടനത്തില്‍ സി.പി.എമ്മിന്റെ പ്രാദേശിക നേതാക്കളും പങ്കെടുത്തിരുന്നു. അതേസമയം കൊലവിളി മുദ്രാവാക്യത്തെ പാര്‍ട്ടി തള്ളിപ്പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."