HOME
DETAILS
MAL
11 വയസുവരെ മാസ്ക് നിർബന്ധമല്ല: കേന്ദ്രം
backup
January 22 2022 | 06:01 AM
ന്യൂഡൽഹി
11 വയസിന് താഴെയുള്ളവർക്ക് മാസ്ക് നിർബന്ധമല്ലെന്ന് കേന്ദ്ര സർക്കാർ. 18 നു താഴെയുള്ളവർക്കായി പുറത്തിറക്കിയ പുതുക്കിയ കൊവിഡ് ചികിത്സാ മാർഗരേഖയിലാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം ഇക്കാര്യം പറയുന്നത്.
അഞ്ചു വയസുവരെയുള്ളവർ മാസ്ക് ധരിക്കേണ്ടതില്ല. ആറുമുതൽ 11 വരെയുള്ളവർ രക്ഷിതാക്കളുടെ മേൽനോട്ടത്തിൽ മാസ്ക് ധരിക്കാനുള്ള അവരുടെ ശേഷിയനുസരിച്ച് വേണമെങ്കിൽ മാസ്ക് ധരിക്കാം.
12 വയസു മുതലുള്ളവർ മുതിർന്നവരെപ്പോലെ മാസ്ക് ധരിക്കണമെന്നും മാർഗരേഖയിൽ പറയുന്നു. കൊവിഡ് ബാധിച്ച 18 വയസിനുതാഴെയുള്ളവർക്ക് അണുബാധയുടെ തീവ്രത പരിഗണിക്കാതെ ആന്റിവൈറലുകൾ നൽകരുത്. സ്റ്റിറോയിഡുകൾ ഉപയോഗിക്കുകയാണെങ്കിൽ പത്തു മുതൽ 14 ദിവസം വരെയായി കുറയ്ക്കണമെന്നും പുതിയ മാർഗരേഖയിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."